0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4328
പൂർണ്ണമായും നിന്നു.......ഇപ്പോ ഒരു അനക്കവും ഇല്ല....... ഒന്നും മിണ്ടാതെ, അനങ്ങാതെ എന്റെ നെഞ്ചിൽ തല ചായ്ച്ച് കിടപ്പാണ് എന്റെ പെണ്ണ്..... ഞാൻ വെറുതെ അവളുടെ മുടിയിഴകളിൽ വിരലോടിച്ച് കളിച്ചു, ജസ്റ്റ്‌ ഫോർ എ രസം... ശ്രീലക്ഷ്മിയെ ഇവിടെ താമസിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതും ഇവൾ തന്നെ, അതെ ഇവൾ തന്നെയാണ് സന്തോഷിക്കാൻ തുടങ്ങിയപ്പോഴേക്കും പ്രശ്നങ്ങൾ വരുന്നു എന്നും പറഞ്ഞ് കിടന്ന് കരയുന്നത്, പക്ഷെ എനിക്ക് ഇപ്പോ ഇവളെ മനസ്സിലാവുന്നുണ്ട്, എന്റെ മീനൂട്ടിയെ........ ശ്രീലക്ഷ്മി വന്ന് കരഞ്ഞു പറഞ്ഞപ്പോൾ അത് മൊത്തം കള്ളം ആണെന്ന് അറിഞ്ഞിട്ടും ഇനി അഥവാ ബിരിയാണി കൊടുത്താലോ എന്ന് പറഞ്ഞ പോലെ ഇനി അഥവാ ശ്രീലക്ഷ്മി പറഞ്ഞ പോലെ ചെയ്താലോ എന്ന തോന്നലാണ് അവളെ കൂടെ നിർത്താൻ എന്റെ മീനൂസിനെ പ്രേരിപ്പിക്കുന്നത്, ഒപ്പം എത്ര ഒക്കെ ഉപദ്രവിച്ചിട്ടും സ്നേഹിക്കാൻ മാത്രം അറിയുന്ന പെണ്ണിന്റെ സഹോദരി സ്നേഹവും..... മറുവശത് എന്നോടുള്ള ഇഷ്ടം, ഞങ്ങൾ ഒരുമിച്ച് ജീവിച്ച് തുടങ്ങുകയായിരുന്നു.... അതിനിടയിൽ ഒരു കരടായി ശ്രീലക്ഷ്മി, പിന്നെ ശ്രീലക്ഷ്മിയെ ഇവിടെ താമസിപ്പിക്കുന്നത് എന്നെ വിഷമിപ്പിക്കുന്നു എന്ന തോന്നലും, ആ ദുഖവും ക്ലേശവും എല്ലാം കൂടിയാണ് ഇപ്പോ എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു തീർത്തത്......
“എന്താ ഇങ്ങനെ നോക്കുന്നേ??” കുറെ നേരം എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി നിന്ന ശേഷം അകന്നു മാറി എന്റെ കണ്ണിലേക്കു തന്നെ ഒരു പ്രത്യേക ഭാവത്തിൽ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ ചോദിച്ചു ഈ പെണ്ണിന് ഇത് എന്ത് പറ്റി?? ഞാൻ അന്ന് ഇവളെ ആദ്യമായി കണ്ടപ്പോൾ ആ സാഹചര്യത്തിലും ഒരു നിമിഷം ഓടി രക്ഷപ്പെടാൻ ഒന്നും ശ്രമിക്കാതെ ഇവളെ തന്നെ നോക്കി നിന്നിരുന്നു, ഏകദേശം അതുപോലെ ആണ് ഇവൾ ഇപ്പോ എന്നെ നോക്കി നിൽക്കുന്നത്.... കുറച്ചു നേരം അങ്ങനെ നോക്കി നിന്ന ശേഷം മീനു എന്റെ നെറ്റിയിൽ ഒരു മുത്തം തന്നു, എന്റെ പെണ്ണ് എനിക്ക് തരുന്ന ആദ്യ ചുംബനം.... അതിന്റെ കിക്ക് വിടും മുന്നെ കിട്ടി ഇരു കവിളിലും ഓരോ ചുടു ചുംബനങ്ങൾ കൂടി, ശരീരത്തിലെ ഓരോ രോമവും അപ്പോഴേക്കും ആ കാഴ്ച കാണാനെന്നവണ്ണം

💬 Comments

View all comments