0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4323
അഥവാ ബിരിയാണി കൊടുത്താലോ എന്ന് പറഞ്ഞ പോലെ ഇനി അഥവാ ശ്രീലക്ഷ്മി പറഞ്ഞ പോലെ ചെയ്താലോ എന്ന തോന്നലാണ് അവളെ കൂടെ നിർത്താൻ എന്റെ മീനൂസിനെ പ്രേരിപ്പിക്കുന്നത്, ഒപ്പം എത്ര ഒക്കെ ഉപദ്രവിച്ചിട്ടും സ്നേഹിക്കാൻ മാത്രം അറിയുന്ന പെണ്ണിന്റെ സഹോദരി സ്നേഹവും..... മറുവശത് എന്നോടുള്ള ഇഷ്ടം, ഞങ്ങൾ ഒരുമിച്ച് ജീവിച്ച് തുടങ്ങുകയായിരുന്നു.... അതിനിടയിൽ ഒരു കരടായി ശ്രീലക്ഷ്മി, പിന്നെ ശ്രീലക്ഷ്മിയെ ഇവിടെ താമസിപ്പിക്കുന്നത് എന്നെ വിഷമിപ്പിക്കുന്നു എന്ന തോന്നലും, ആ ദുഖവും ക്ലേശവും എല്ലാം കൂടിയാണ് ഇപ്പോ എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു തീർത്തത്......
“എന്താ ഇങ്ങനെ നോക്കുന്നേ??” കുറെ നേരം എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി നിന്ന ശേഷം അകന്നു മാറി എന്റെ കണ്ണിലേക്കു തന്നെ ഒരു പ്രത്യേക ഭാവത്തിൽ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ ചോദിച്ചു ഈ പെണ്ണിന് ഇത് എന്ത് പറ്റി?? ഞാൻ അന്ന് ഇവളെ ആദ്യമായി കണ്ടപ്പോൾ ആ സാഹചര്യത്തിലും ഒരു നിമിഷം ഓടി രക്ഷപ്പെടാൻ ഒന്നും ശ്രമിക്കാതെ ഇവളെ തന്നെ നോക്കി നിന്നിരുന്നു, ഏകദേശം അതുപോലെ ആണ് ഇവൾ ഇപ്പോ എന്നെ നോക്കി നിൽക്കുന്നത്.... കുറച്ചു നേരം അങ്ങനെ നോക്കി നിന്ന ശേഷം മീനു എന്റെ നെറ്റിയിൽ ഒരു മുത്തം തന്നു, എന്റെ പെണ്ണ് എനിക്ക് തരുന്ന ആദ്യ ചുംബനം.... അതിന്റെ കിക്ക് വിടും മുന്നെ കിട്ടി ഇരു കവിളിലും ഓരോ ചുടു ചുംബനങ്ങൾ കൂടി, ശരീരത്തിലെ ഓരോ രോമവും അപ്പോഴേക്കും ആ കാഴ്ച കാണാനെന്നവണ്ണം എഴുന്നേറ്റ് നിന്നിരുന്നു, അതൊരു തുടക്കം മാത്രം ആയിരുന്നു, ഭ്രാന്ത്‌ പിടിച്ച പോലെ ആയിരുന്നു അവളുടെ പിന്നീടുള്ള നീക്കം. നെറ്റി, കവിൾ, മൂക്ക്, കണ്ണ്, താടി,തുടങ്ങി ചുണ്ടിനെ മാത്രം പരിഗണിക്കാതെ മറ്റെല്ലാം പെണ്ണ് ചുംബനം കൊണ്ട് മൂടി... അവളുടെ പവിഴാധരങ്ങൾ മുഖത്ത് ഇഴഞ്ഞു നടക്കുമ്പോൾ ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഞാൻ പ്രതിമ പോലെ നിന്നു.... ഞാൻ അവളുടേത് മാത്രം ആണെന്ന് അവൾ സ്വന്തം മനസ്സിനെ ഓർമ്മിപ്പിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത് എത്ര നേരം ആ അധരങ്ങൾ എന്റെ മുഖത്ത് ഇഴഞ്ഞു നടന്നു എന്നറിയില്ല, എല്ലാം അവസാനിപ്പിച്ചുകൊണ്ട് മീനു അകന്നു മാറി നിന്ന് കിതയ്ക്കാൻ തുടങ്ങുമ്പോഴാണ് എനിക്ക് ചലനശേഷി തിരിച്ച് കിട്ടിയത്, ഞൊടിയിടയിൽ ഞാൻ മീനുവിന്റെ ഇടുപ്പിലൂടെ കൈ ചുറ്റി എന്നോട് ചേർത്തു നിർത്തി... എന്റെ പെണ്ണിന്റെ ചുടുനിശ്വാസം മുഖത്തടിച്ചതും തിരിച്ച് സ്വസ്ഥമായി കിടക്കാൻ പോയ രോമങ്ങൾ എല്ലാം

💬 Comments

View all comments