0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4322
ഒടുക്കത്തെ അനിയത്തി സ്നേഹം കൊണ്ട് വരരുത്” ഒരുപാട് ആലോചിച്ച ശേഷമാണ് ഞാൻ ആ തീരുമാനം എടുത്തത്, അത് കേട്ടതും മീനു എന്നെ ഒന്ന് കെട്ടിപ്പിടിച്ചു..... പക്ഷെ ആ മുഖം ഇപ്പോഴും ഒന്ന് തെളിഞ്ഞിട്ടില്ല.... ഇനി എന്താണാവോ?? “എന്താ മീനൂസേ......... ഇനിയും തന്റെ വിഷമം മാറിയില്ലേ??” എന്റെ പെണ്ണിന്റെ വാടി ഉണങ്ങിയ മുഖം കൈകുമ്പിളിൽ ഒതുക്കി കൊണ്ട് ഞാൻ ചോദിച്ചപ്പോഴും ഒരു മങ്ങിയ ചിരിയായിരുന്നു എനിക്ക് കിട്ടിയ മറുപടി... “എന്ത് പറ്റിയെടോ........ താൻ വിഷമിക്കാതെ ഇരിക്കാനല്ലേ എനിക്ക് അത്ര വെറുപ്പുള്ള അവൾ ഇവിടെ താമസിച്ചോട്ടെ എന്ന് പറഞ്ഞത്, എന്നിട്ടും താൻ ഇങ്ങനെ നിന്നാലോ.......” പെണ്ണിന്റെ മുഖം കാണുമ്പോൾ വല്ലാത്ത വിഷമം തോന്നി, ആ വിഷമം എന്റെ സ്വരത്തിലും പ്രതിഫലിച്ച് കാണണം ഞാൻ അത് പറഞ്ഞ് തീരലും മീനു പൊട്ടി കരഞ്ഞുകൊണ്ട്‌ എന്റെ നെഞ്ചിലേക്ക് വീണു, എന്താണെന്ന് മനസ്സിലായില്ലെങ്കിലും അവളെ ചേർത്തു നിർത്തി ആശ്വസിപ്പിക്കുകയാണ് ഞാൻ ഇപ്പോ ചെയേണ്ടത് എന്ന് തോന്നിയത് കൊണ്ട് ഒന്നും ചോദിക്കാതെ ഞാൻ എന്റെ പെണ്ണിനെ നെഞ്ചോട് ചേർത്ത് പിടിച്ച് നിന്നു..... “നേ ദൈവത്തിന്............... ഇഷ്ടല്ല............ ഞാൻ................... സന്തോഷിക്കുന്നതും......... ഇന്നലെ ന്റെ................ ജീവിതത്തിൽ.....................ഞാൻ ഏറ്റവും............... സന്തോഷിച്ച..............ദിവസാ............... അതാ ഇപ്പോ........... ഇങ്ങനെ ഒക്കെ........... ഞാൻ സന്തോഷിക്കുന്നത് ഇഷ്ടല്ലാത്തോണ്ട്.............. ആയിരിക്കും ലേ.............. ഓരോ പ്രശ്നം വരുന്നത്.......” എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞുകൊണ്ട് മീനു വിക്കി വിക്കി പറഞ്ഞ ഓരോ വാക്കും എന്റെ നെഞ്ചിലേക്ക് തന്നെ തറച്ച് കയറി.... ഞാൻ ഒന്നും പറയാൻ നിന്നില്ല, എന്റെ പെണ്ണിനെ മുറുകെ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്ത് നിന്നു...... ചില സമയങ്ങളിൽ വാക്കുകളിലൂടെ ആശ്വസിപ്പിക്കുന്നതിലും നല്ലത് ഒരു ടൈറ്റ് ഹഗ് തന്നെയാണ്. അത് ശരിക്കും ഫലപ്രദം ആണ് എന്നതിന്റെ തെളിവാണ് പെട്ടെന്ന് തന്നെ മീനുവിന്റെ കരച്ചിലിന്റെ ശക്തി കുറഞ്ഞു കുറഞ്ഞ് വന്നു, ഒടുക്കം പൂർണ്ണമായും നിന്നു.......ഇപ്പോ ഒരു അനക്കവും ഇല്ല....... ഒന്നും മിണ്ടാതെ, അനങ്ങാതെ എന്റെ നെഞ്ചിൽ തല ചായ്ച്ച് കിടപ്പാണ് എന്റെ പെണ്ണ്..... ഞാൻ വെറുതെ അവളുടെ മുടിയിഴകളിൽ വിരലോടിച്ച് കളിച്ചു, ജസ്റ്റ്‌ ഫോർ എ രസം... ശ്രീലക്ഷ്മിയെ ഇവിടെ താമസിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതും ഇവൾ തന്നെ, അതെ ഇവൾ തന്നെയാണ് സന്തോഷിക്കാൻ തുടങ്ങിയപ്പോഴേക്കും പ്രശ്നങ്ങൾ വരുന്നു എന്നും പറഞ്ഞ് കിടന്ന് കരയുന്നത്, പക്ഷെ എനിക്ക് ഇപ്പോ ഇവളെ മനസ്സിലാവുന്നുണ്ട്, എന്റെ മീനൂട്ടിയെ........ ശ്രീലക്ഷ്മി വന്ന് കരഞ്ഞു പറഞ്ഞപ്പോൾ അത് മൊത്തം കള്ളം ആണെന്ന് അറിഞ്ഞിട്ടും ഇനി

💬 Comments

View all comments