0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.4K
തുടങ്ങിയെന്ന് അറിഞ്ഞിട്ട് അടുത്ത പണിയും കൊണ്ട് വന്നതാണ്....... ശവം” ആദ്യം ചെറുതായി പതറി പോയെങ്കിലും അത് മറച്ചുകൊണ്ട് മീനുവിനെ ആശ്വസിപ്പിക്കാൻ വേണ്ടി ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു....
“അല്ല...... അവൾ ശരിക്കും പ്രെഗ്നന്റ് ആണ്, എനിക്ക് റിപ്പോർട്ട്‌ ഒക്കെ കാണിച്ച് തന്നു....... രണ്ട് മാസം ആയി” അത് കൂടി കേട്ടപ്പോൾ എന്റെ ഉള്ള കിളിയും പോയി, രണ്ട് മാസം എന്ന് പറയുമ്പോൾ ഞങ്ങൾ പ്രണയിച്ചു നടന്ന സമയമാണ്.... അപ്പൊ അതാണ് മീനു അവളെ ഇവിടെ നിർത്താൻ പറയാൻ കാരണം, അപ്പൊ ശ്രീലക്ഷ്മി പറഞ്ഞത് മൊത്തം ഇവൾ വിശ്വസിച്ചു എന്നല്ലേ അതിന്റെ അർത്ഥം....... സോൾമേറ്റ് ആണ് യഥാർത്ഥ പ്രണയമാണ് എന്നൊക്കെ പറഞ്ഞിട്ട് ഒരുത്തി കള്ള കഥയുമായി വന്നപ്പോഴേക്കും അത് വിശ്വസിച്ചിരിക്കുന്നു....... ചിന്തിച്ചു കാട് കയറാൻ തുടങ്ങിയതും എന്റെ സമനില തെറ്റുന്നത് പോലെ തോന്നി, അത്രയ്ക്ക് ഈ ചുരുങ്ങിയ സമയംകൊണ്ട് ഞാൻ ഈ സാധനത്തിനെ സ്നേഹിച്ചുപോയി..... അല്ലെങ്കിലും അനിയത്തിയെ പ്രണയിച്ചവൻ ചുരുങ്ങിയ സമയംകൊണ്ട് മാറി അവളോട് പ്രണയം ആണെന്ന് പറഞ്ഞതല്ലേ, വിശ്വസിക്കാൻ കഴിയുന്നുണ്ടാവില്ല....... പക്ഷെ ഇതിനെ പിരിയുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും ഇപ്പോ കഴിയില്ല....... അങ്ങനെ സംഭവിച്ചാൽ ചിലപ്പോൾ ടോണി പിന്നെ ഒരിക്കലും ഉയർത്തെഴുന്നേൽക്കാൻ കഴിയാത്ത വിധം തോറ്റുപോകും... “എന്താ ഒന്നും മിണ്ടാതെ??” പലതും ചിന്തിച്ച് കൂട്ടി കൊണ്ടിരുന്ന എന്നെ തുറിച്ചു നോക്കി കൊണ്ട് യാമിനി ചോദിച്ചു.... “എന്നാലും........... മീനൂട്ടി.............. നീ............. അത് വിശ്വസിച്ചോ.....” ഇടറിയ സ്വരത്തിൽ ഞാൻ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു “വിശ്വസിക്കാതെ ഇരിക്കാൻ നിവർത്തി ഇല്ലല്ലോ...... നിങ്ങൾ പ്രണയത്തിലായിരുന്നു, പിന്നെ അന്ന് രാത്രി അവളുടെ മുറിയിൽ കയറിയത്

💬 Comments

View all comments