Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
അത് അത്ര ഇഷ്ടപ്പെടാതെ എന്നെ നോക്കി മുഖം ചുളിച്ച് കാട്ടുക മാത്രമേ അവൾ ചെയ്തുള്ളു...
“എന്താടി??”
ഞാൻ തോൾ ഉഴിയുന്നതും നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ട് ഞാൻ ഒന്ന് ഗൗരവം നടിച്ചെങ്കിലും ചുണ്ടുകൊണ്ട് ഉമ്മ തരുന്ന പോലെ കാണിച്ചുകൊണ്ട് മീനു എന്നെ ഇണക്കാൻ ശ്രമിച്ചു, എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും പെണ്ണിന്റെ മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ ഞാൻ ചിരിച്ചുപോയി, എന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞ നിമിഷം മീനു എന്നെ വീണ്ടും കെട്ടിപ്പിടിച്ചു....
“ലുട്ടൂസേ...... ലുട്ടൂസിന് വല മാജിക്കും അറിയോ??”
എന്നെ കെട്ടിപ്പിടിച്ച ശേഷം തോളിൽ അവൾ കടിച്ച ഭാഗത്ത് തടവികൊണ്ടാണ് മീനു അത് ചോദിച്ചത്...
ഞാൻ അതിന് മറുപടി ഒന്നും പറയാതെ അവളെ സംശയത്തോടെ നോക്കി....
“അല്ല...... ഞാൻ വല്ലാതെ മാറിയിരിക്കുന്നു, അതിന് കാരണം ലുട്ടൂസാ”
തോളിൽ ഒരു ചുംബനം തന്ന ശേഷമാണ് മീനു അത് പറഞ്ഞത്...
അവൾ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് വ്യക്തമായില്ല,
“എന്ത് മാറ്റം??”
ഞാൻ ഒട്ടും സമയം കളയാതെ ചോദിച്ചു
“ന്ക്കി ഇപ്പോ വാശിയും, ദേഷ്യവും, കുശുമ്പും, പിന്നെ സന്തോഷവും ഒക്കെ തോന്നാൻ തുടങ്ങിയിട്ടുണ്ട്”
എന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ടാണ് അവൾ അത് പറഞ്ഞത്
“അതൊക്കെ എല്ലാർക്കും ഉള്ളതല്ലേ മീനൂട്ടി.....”
ഞാൻ അവളെ കവിളിൽ പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചു
“ന്ക്കി അങ്ങനെ ഒന്നും ഇല്ലായിരുന്നു, മനസ്സ് ആകെ മരവിച്ച് പോയിരുന്നു.... ശരിക്കും......... ജീവിതത്തിൽ ഇതുവരെ ഞാൻ ഒരു കാര്യത്തിന് വേണ്ടിയും വാശി പിടിച്ചിട്ടില്ല, പക്ഷെ ഇപ്പോ എനിക്ക് ഇത്തിരി വാശിയൊക്കെ വന്നിട്ടുണ്ട്...... എല്ലാം, എല്ലാത്തിനും കാരണം ഈ കള്ള ലുട്ടാപ്പിയാണ്”
എന്നും പറഞ്ഞ് എന്റെ തോളിൽ മീനു ഒരുവട്ടം കൂടി ചുംബിച്ചു.....
എനിക്ക് എന്റെ പെണ്ണിനോട് പറയാൻ ഒന്നും ഇല്ലായിരുന്നു, ഞാൻ അവളെ എന്നോട് ചേർത്തു പിടിച്ച് നിന്നു....
എന്റെ മീനൂട്ടിയുടെ വാശിയും ദേഷ്യവും കുറുമ്പും ഒക്കെ എനിക്ക് ആസ്വദിക്കണം, ഇവളെ എല്ലാ ആഗ്രഹങ്ങളും എനിക്ക് സാധിച്ച് കൊടുക്കണം, സ്നേഹിക്കണം അളവില്ലാതെ സ്നേഹിക്കണം...“അയ്യോ........ ഉച്ചയ്ക്കത്തേക്കുള്ള ചോറിന് വെള്ളം വെച്ചിരുന്നു....... അയ്യോ.........മറന്നു”
പെട്ടെന്ന് എന്നിൽ നിന്നും അകന്നു മാറി കൊണ്ട് മീനു തലയിൽ കൈ വെച്ച്
💬 Comments
View all comments