Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
പറഞ്ഞു
“ഹാ ബെസ്റ്റ്...... അതൊക്കെ വറ്റി കാണും, പോയി ഒന്നൂടെ വെച്ചോ”
“അയ്യോ...... ഒന്ന് വാ ലുട്ടൂസേ........ ഒന്ന് ഇറക്കി കൊണ്ട, വേഗം....... വാ”
എന്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് മീനു തിടുക്കം കൂട്ടി, അപ്പോഴാണ് പെണ്ണിന് ഏണി ഇറങ്ങാൻ പേടിയുള്ള കാര്യം എനിക്ക് ഓർമ്മ വന്നത്...... ഹാ ഹ........
“വല്യ കാര്യത്തിൽ കേറി വന്നല്ലോ, അതെ പോലെ അങ്ങ് ഇറങ്ങിക്കോ”
ഒന്ന് കളിപ്പിക്കാ എന്ന് കരുതി അല്പം പുച്ഛത്തോടെ ഞാൻ പറഞ്ഞു
“ദേ ലുട്ടൂസേ തമാശ കളിക്കല്ലേ....... ന്ക്കി പേടി ആയോണ്ടല്ലേ, ഒന്ന് ഇറക്കി താ..”
പെണ്ണ് ഒടുക്കത്തെ അടവ് എടുത്തു, മുഖത്ത് നിസ്സഹായ ഭാവം വരുത്തി... ആ ഭാവത്തിൽ എന്റെ മീനൂട്ടി എന്ത് പറഞ്ഞാലും ആരായാലും ചെയ്ത് പോവും, പക്ഷെ എന്റെ ഉള്ളിലെ സാഡിസ്റ്റ് അതിനേക്കാൾ ഒക്കെ മുകളിൽ ആയിരുന്നു
“ശരി...... ഇറക്കി തരാം, പക്ഷെ ഞാൻ പറയുന്ന പോലെ ചെയ്യണം, സമ്മതമാണോ??”
ഞാൻ ചോദ്യ ഭാവത്തിൽ നോക്കിയപ്പോൾ കീഴ് ചുണ്ട് പുറത്തേക്ക് നീട്ടി കണ്ണ് ചിമ്മി കളിച്ചുകൊണ്ട് മീനു പരിഭവം നടിച്ചു
“അയ്യടാ എന്തോര് പാവം....... ഇന്നലെ മേരി എനിക്ക് ശിക്ഷയായിട്ട് അടിച്ച് വാരാൻ പറഞ്ഞപ്പോൾ അത് നോക്കി ഇരുന്ന് ചിരിച്ചില്ലെടി ദുഷ്ട്ടെ നീ.....”
“ലുട്ടൂസേ..........ഉം.....”
ഞാൻ പ്രതികാരം ചെയ്യാൻ പോവുകയാണെന്ന് മനസ്സിലായതും പെണ്ണ് വേഗം എന്നെ സോപ്പിടാൻ വേണ്ടി ചിണുങ്ങിക്കൊണ്ട് കെട്ടിപ്പിടിക്കാൻ വന്നെങ്കിലും ഞാൻ തടഞ്ഞു....
“വേഗം ഞാൻ പറയുന്നത് ചെയ്ത വേഗം താഴെ പോവാ....”
കെട്ടിപ്പിടിച്ചുകൊണ്ട് എന്നെ വീഴ്ത്താനുള്ള ശ്രമം പാളിപ്പോയ വിഷമത്തിൽ നിന്ന മീനു ഇതും കൂടി കേട്ടതോടെ നിസ്സഹായ ഭാവം എന്ന അടവ് മാറ്റി കൊണ്ട് കലിപ്പ് മോഡിലേക്ക് മാറി....
“നാ വേഗം പറ.......”
മുഖം കാറ്റടിച്ച് വീർപ്പിച്ച പന്ത് പോലെ ആക്കികൊണ്ട് മീനു പറഞ്ഞു, ആ ഭാവം കാണുമ്പോൾ ചിരി വരുന്നുണ്ടെങ്കിലും കുറച്ചും കൂടി കളിപ്പിക്കാൻ വേണ്ടി ഞാൻ അത് പുറത്ത് കാണിച്ചില്ല..
“സിംപിൾ ടാസ്ക് ആണ്, ഞാൻ ഒരുവട്ടം കാണിച്ച് തരാം അതുപോലെ ചെയ്ത മതി.........പറ്റുമോ??”
“ലുട്ടൂസേ..............”
കനത്തിലുള്ള ആ വിളിയായിരുന്നു എനിക്കുള്ള മറുപടി, അതിൽ
💬 Comments
View all comments