0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.4K
“വേണ്ടെങ്കിൽ വേണ്ട, നമുക്ക് പോവാ അങ്കിളേ......” വിഷ്ണു അത് പറഞ്ഞപ്പോൾ പുള്ളി എന്നെ ഒരു നോട്ടം നോക്കിയെങ്കിലും എനിക്ക് ഇപ്പോ വേണ്ട നിങ്ങൾ പോയി കഴിച്ചോ എന്ന് പറഞ്ഞപ്പോൾ അവർ രണ്ടുപേരും കൂടി എഴുന്നേറ്റ് ക്യാന്റീനിലേക്ക് പോയി..... “എടി.... നിനക്ക് ആ പയ്യനെ മനസ്സിലായോ?? നമ്മുടെ യാമിനി സിസ്റ്ററുടെ.............”
“അയ്യോ...... ശരിയാ......... ആകെ കോലം കേട്ട് പോയി ലേ, പാവം”എന്റെ മുന്നിലൂടെ നടന്നുപോയ രണ്ടു നഴ്സുമാർ എന്നെ നോക്കി അടക്കം പറഞ്ഞുകൊണ്ട് പോവുന്നത് കേട്ടെങ്കിലും ഞാൻ അത് കേൾക്കാത്ത പോലെ കണ്ണും പൂട്ടി ഇരുന്നു, ഈ സഹതാപം മാത്രം കേട്ടിരിക്കാൻ കഴിയില്ല.... ഇന്നലെ രാത്രി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല, വേറെ ഒന്നുമില്ല ഒടുക്കത്തെ കൊതുക് കടി ആയിരുന്നു, അതുകൊണ്ട് തന്നെ നല്ല ഉറക്ക ക്ഷീണമുണ്ട്. “ഡാ...... കുഞ്ഞിനേയും അമ്മയെയും വൈകുന്നേരം മുറിയിലേക്ക് മാറ്റും, മുറി ശരിയായിട്ടുണ്ട്...... ആറാം നിലയിൽ റൂം നമ്പർ 666....... നീ വേണെങ്കിൽ റൂമിൽ പോയി കിടന്നോ” വിഷ്ണു വന്നു തട്ടി വിളിച്ചിട്ട് പറഞ്ഞപ്പോഴാണ് ഞാൻ ചെറുതായി മയങ്ങി പോയിരുന്നു എന്ന് മനസിലായത് “ഏയ് വേണ്ട.......” കൈകൾ രണ്ടും ഉയർത്തി ഒന്ന് ഞെളിഞ്ഞ ശേഷം ഞാൻ പറഞ്ഞു “മോൻ ഇന്നലെ രാത്രിയും ഉറങ്ങിയിട്ടില്ലലോ, ഇവിടെ ഇപ്പോ എല്ലാരും കൂടി ഇരിക്കേണ്ട കാര്യമില്ല..... മോൻ ചെല്ല് പോയി ഒന്ന് കിടന്നോ, ഞങ്ങൾ ഉണ്ടല്ലോ ഇവിടെ......” അമ്മായിയപ്പന്റെ വായിൽ നിന്നും അത് കേട്ടതോടെ ഞാൻ വേഗം സമ്മതം മൂളികൊണ്ട് താക്കോലും വാങ്ങി റൂമിലേക്ക് നടന്നു, അല്ലെങ്കിലും ആ മറ്റവളെ ശുശ്രൂഷിക്കാൻ ഒന്നും അല്ല ഞാൻ ഇവിടെ കൊതുക് കടിയും

💬 Comments

View all comments