Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
സഹിച്ച് ഉറങ്ങാതെ ഇരുന്നത്........
“””666””” കൊള്ളാം നല്ല റൂം, പ്രസവിക്കുന്നത് ഇവളാണെന്ന് അറിഞ്ഞിട്ട് കൊടുത്തത് ആണെന്ന് തോന്നുന്നു. ........
റൂമിൽ കയറിയതും അതിലെ കട്ടിൽ നല്ലവണ്ണം വിരിച്ച് വൃത്തിയാക്കി വച്ചിട്ടുണ്ട്, കാണുമ്പോൾ തന്നെ ഒന്ന് കയറി കിടന്ന് ഉറങ്ങാൻ തോന്നും... അപ്പൊ ഇന്നലെ രാത്രി മൊത്തം ഉറങ്ങാതെ ഇരുന്ന എന്റെ കാര്യം പറയണോ, കട്ടിലിൽ കയറി കിടന്നത് മാത്രമേ ഓർമ്മയുള്ളു......
ഞാൻ ഗാഢമായ നിദ്രയിലേക്ക് വഴുതി വീണു, ഒപ്പം കൂട്ടിന് കുറച്ച് കാലങ്ങളായി ജീവിതത്തിൽ സംഭവിച്ചുകൊണ്ട് ഇരിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളും കടന്നുവന്നു.... കുറച്ചുനേരം ആയിട്ട് ആ സാധനത്തിനേയും അവളെ കുഞ്ഞിനേയും കുറിച്ച് ചിന്തിച്ചത് കൊണ്ടാകാം, പിന്നീട് ഒരിക്കലും കാണരുത് എന്ന് ആഗ്രഹിച്ചവൾ വീണ്ടും ഒരു കുരിശ്ശായി ജീവിതത്തിലേക്ക് കടന്നു വന്ന ദിവസമാണ് ഉപബോധ മനസ്സിൽ തെളിഞ്ഞു വന്നത്...
#####################################
രാവിലെ ഒരു പെണ്ണിന്റെ കരച്ചിൽ കേട്ടുകൊണ്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്….. കണ്ണ് തുറന്നപ്പോൾ കണ്ടത് എന്റെ ഉള്ളിലെ പിശാചിനെ ഉണർത്തുന്ന കാഴ്ചയും
യാമിനിയെ കെട്ടിപ്പിടിച്ചുകൊണ്ട് കരയുന്ന ശ്രീലക്ഷ്മി....
ഗാഢനിദ്രയിൽ നിന്ന് ഞെട്ടി എഴുന്നേറ്റത് കൊണ്ട് അല്പം സമയം എടുത്തു ഞാൻ കാണുന്നത് യാഥാർത്ഥ്യം ആണെന്ന് ഉറപ്പ് വരുത്താൻ.... അത് മനസ്സിലാക്കിയ നിമിഷം ഞാൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു..... ദേഷ്യം അരിച്ചു കയറിയിട്ട് കണ്ണു കാണാൻ പറ്റാത്ത അവസ്ഥ
“ഡീ................................”
ഞാൻ ചാടി എഴുന്നേറ്റുകൊണ്ട് അലറിയതും യാമിനിയും ശ്രീലക്ഷ്മിയും ഒരുപോലെ ഞെട്ടി തരിച്ചു.....
“പ്ലീസ്...... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.......... പ്ലീസ്....”
പെട്ടെന്ന് തന്നെ യാമിനി ഇടയ്ക്ക് കയറി എന്നെ പിടിച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അവളുടെ
💬 Comments
View all comments