Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
അടുത്ത നുള്ള് വാങ്ങണ്ട എന്ന് കരുതി... ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കുന്നതിന് മുന്നെ കൈകൾ എന്റെ തടവിൽ ആയതുകൊണ്ട് മീനൂന് എന്നെ നുള്ളാൻ സാധിച്ചില്ല, അല്പം ട്യൂബ് ലൈറ്റ് ആണ് പെണ്ണ്. പക്ഷെ എനിക്ക് കിട്ടാനുള്ളത് വഴിയിൽ തങ്ങിയുമില്ല..... കൈ കൊണ്ട് ആക്രമിക്കാൻ കഴിയാത്ത വിഷമം മീനു പല്ല് കൊണ്ട് തീർത്തു, എന്റെ തോളിൽ തന്നെ കൃത്യമായി കടിച്ചു....
“ആാാാാ........................മീനൂസേ............വിട് വിട് വിട്........ പ്ലീസ് ആാാാാ.............”
പല്ലുകൾ ആഴ്ന്നിറങ്ങിയ വേദനയിൽ ഞാൻ കിടന്ന് കൂവിയെങ്കിലും കുറച്ച് നേരം കഴിഞ്ഞാണ് മീനു അകന്ന് മാറിയത്....
“വേദനിച്ചോ ലുട്ടൂസേ......”
എല്ലാം കഴിഞ്ഞ് എന്നെ നോക്കി നിഷ്കളങ്കമായി അത് ചോദിച്ചപ്പോൾ ശരിക്കും എന്റെ പെണ്ണിന്റെ ഉള്ളിൽ വല അന്യനും കയറിക്കൂടി എന്നുവരെ ഞാൻ ചിന്തിച്ചുപോയി...
“ശ്യോ....... ആദ്യം ഞാൻ കരുതിയത് ഇത് കഴിഞ്ഞ ജന്മത്തിൽ പൂച്ചയായിരുന്നു എന്നാണ്, പക്ഷെ ഇപ്പോ തോന്നുന്നത് വല്ല നായക്കുട്ടി എങ്ങാനും ആയിരുന്നു എന്നാണ്”
തോള് ഉഴിഞ്ഞുകൊണ്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ അത് അത്ര ഇഷ്ടപ്പെടാതെ എന്നെ നോക്കി മുഖം ചുളിച്ച് കാട്ടുക മാത്രമേ അവൾ ചെയ്തുള്ളു...
“എന്താടി??”
ഞാൻ തോൾ ഉഴിയുന്നതും നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ട് ഞാൻ ഒന്ന് ഗൗരവം നടിച്ചെങ്കിലും ചുണ്ടുകൊണ്ട് ഉമ്മ തരുന്ന പോലെ കാണിച്ചുകൊണ്ട് മീനു എന്നെ ഇണക്കാൻ ശ്രമിച്ചു, എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും പെണ്ണിന്റെ മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ ഞാൻ ചിരിച്ചുപോയി, എന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞ നിമിഷം മീനു എന്നെ വീണ്ടും കെട്ടിപ്പിടിച്ചു....
“ലുട്ടൂസേ...... ലുട്ടൂസിന് വല മാജിക്കും അറിയോ??”
എന്നെ കെട്ടിപ്പിടിച്ച ശേഷം തോളിൽ അവൾ
💬 Comments
View all comments