0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4342
ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് നിൽക്കുമ്പോഴാണ് സിഗരറ്റ് വലിക്കാനുള്ള പ്രവണത വരുന്നത്, മീനു അടുക്കളയിൽ ഉച്ചയ്ക്കത്തേക്കുള്ള കാര്യമായ പാചകത്തിലാണ്... ഒരു കൈ സഹായിക്കാൻ പോലും പെണ്ണ് അങ്ങോട്ട് അടുപ്പിക്കുന്നില്ല... ഞാൻ എന്തെങ്കിലും ഹെല്പ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ “പ്ലീസ് സഹായിച്ച് ഉപദ്രവിക്കരുത്” എന്നും പറഞ്ഞാണ് അവൾ എന്നെ അടുക്കളയിൽ നിന്ന് ഉന്തിത്തള്ളി പുറത്താക്കിയത്... അത് പിന്നെ എന്റെ പാചകകലയിലുള്ള കഴിവിനെ കുറിച്ചൊക്കെ ആ മേരിതള്ള പറഞ്ഞ് കൊടുത്ത് കാണണം... മറ്റേ ശവം ഉള്ളതുകൊണ്ട് അകത്ത് നിൽക്കാനും വയ്യ, എത്ര കാലം സഹിക്കേണ്ട വരും ആവോ ഈ മാരണത്തിനെ....
വിഷ്ണുനെ വിളിച്ച് കാല് എങ്ങനെ ഉണ്ടെന്ന് ചോദിക്കണം, പക്ഷെ വിളിച്ചാൽ ഈ മാരണം വന്നു കയറിയത് എല്ലാം അവനോട് പറയണ്ടേ.....അയ്യോ, ചിന്തിക്കാൻ കൂടെ വയ്യ... അവളെ ഒന്നും ചെയ്യില്ല, ചിലപ്പോൾ വന്ന് എനിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കും... മീനൂട്ടിക്ക് വേണ്ടിയാണ് അവളെ ഇവിടെ നിർത്താൻ തീരുമാനിച്ചതെന്ന് പറഞ്ഞാലൊന്നും അവൻ കേൾക്കില്ല... എന്ത് ചെയ്യും?? ഒറ്റ വഴിയേ ഉള്ളു, മീനുവിനെ കൊണ്ട് തന്നെ അവനോട് പറയിക്കണം..... യെസ് അതാണ് നല്ലത്... മീനു ഫോണിൽ സിം ഇട്ട് കൊടുക്കാൻ പറഞ്ഞത് ഓർമ്മ വന്നപ്പോൾ അത് ചെയ്തിട്ട് ഞാൻ ഒന്ന് പുറത്തേക്ക് നടക്കാൻ ഇറങ്ങി, നട്ടുച്ചയ്ക്ക് ഇറങ്ങി നടക്കാൻ വട്ടൊന്നും ഇല്ല.... എങ്കിലും മീനു പണി എല്ലാം തീർത്ത് കുളിക്കാൻ കയറുമ്പോൾ ആ താടക മാത്രമാവും, അവളുടെ നോട്ടം കാണുമ്പോ തന്നെ ഒരെണ്ണം കൊടുക്കാൻ തോന്നുന്നുണ്ട്, അവൾ എങ്ങാനും സംസാരിക്കാൻ വന്ന എന്റെ സമനില തെറ്റി പോവും....... അങ്ങനെ ഒരു സാഹചര്യം ഒഴിവാക്കാനാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്.... താഴെയുള്ള ബാലേട്ടന്റെ ബാർബർ ഷോപ്പിൽ ചെന്നിരുന്ന് കുറച്ചുനേരം പുള്ളിയുടെ പരദൂഷണം കേട്ടിരുന്നു, ഏതോ വടക്കേലെ മാധവന്റെ മോള് ബസിലെ കിളിയുടെ കൂടെ ഒളിച്ചോടിയ കഥയും, ജോസിന്റെ മോനെ കഞ്ചാവടിച്ച് പിടിച്ച കഥയും ഒക്കെ പുള്ളി ആവേശത്തോടെ പറയുന്നത് കേട്ട് സഹിച്ചിരിക്കേണ്ട വന്നു..... അല്ലെങ്കിലും എന്റെ തെറ്റാണ്, ഞാൻ വരാൻ പാടില്ലായിരുന്നു. ഇനി ഞാൻ പോയി കഴിഞ്ഞാൽ എന്നെ കള്ള വെടി വെക്കാൻ പോയപ്പോൾ നാട്ടുകാര് പിടിച്ച് കെട്ടിച്ചതാണ് എന്നും പറഞ്ഞ്

💬 Comments

View all comments