0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4343
ഒരു കഥ അവിടെ ഇരിക്കുന്നവർക്ക് പറഞ്ഞുകൊടുക്കും, അങ്ങനെ ഒരു കഥ നാട്ടിൽ ഇപ്പോഴേ പാട്ടാണ്, അതിന്റെ എല്ലാം മെയിൻ ആള് ഇങ്ങേരാണ്.. മേരിയുടെ പേരിലുള്ള ഈ ബിൽഡിംഗിൽ തന്നെയാണ് പുള്ളി കട നടത്തുന്നത്, അതിന്റെ നന്ദി ഇല്ലാതിരിക്കുമോ.... അതാണ് ബാലേട്ടൻ, നല്ല മനുഷ്യനാണ്... അങ്ങനെ ബാലേട്ടന്റെ പരദൂഷണം അസഹനീയമായി തോന്നിയപ്പോൾ ഞാൻ തിരിച്ച് മുകളിലേക്ക് കയറി, അപ്പോഴേക്കും മീനു കുളിച്ച് വന്നിട്ടുണ്ട്... എന്റെ കൂടെ കൂടിയതിന്റെ മാറ്റങ്ങൾ കാണാനുണ്ട്, രാവിലെ ഉറങ്ങി എഴുന്നേറ്റ് ആദ്യം പോയി കുളിച്ചിരുന്ന ആളാണ് ഇപ്പോ നട്ടുച്ചയ്ക്ക് ഒക്കെ കുളിക്കുന്നത്... “ലുട്ടൂസേ.........” എന്നെ കണ്ടതും മീനു ഓടി വന്നു, എന്തോ എന്നോട് പറയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു കക്ഷി.... അത് വ്യക്തം. “ഞാൻ ഉണ്ണിമായയെ വിളിച്ചിരുന്നു, അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഒരു വേക്കൻസിയുണ്ട്, ഞാൻ........ഒന്ന്......... നോക്കട്ടെ” അത് എന്നോട് പറയുമ്പോൾ പെണ്ണിന്റെ മുഖത്തെ സന്തോഷവും ആ ആവേശവും ഒക്കെ കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ, ഈ കാര്യത്തിൽ എന്റെ മീനൂട്ടിയോട് ഞാൻ നോ പറയാനോ....ഒരിക്കലും ഇല്ല. “വെള്ള കുപ്പായം ഒക്കെ ഇട്ട് എന്റെ മീനൂട്ടി ഒരു മാലാഖ ആവുന്നത് കാണാൻ അല്ലേ ഞാൻ കാത്തിരിക്കുന്നത്..... ഇതിൽ ചോദിക്കാൻ എന്തിരിക്കുന്നു, പോവണം” സന്തോഷം കൊണ്ട് പെണ്ണിന്റെ കണ്ണിൽ നിന്നും ആനന്ദാഷു ഒഴുകി, ഇത് ഇങ്ങനെ ഒരു സാധനം.... സന്തോഷം വന്നാലും സങ്കടം വന്നാലും ഒക്കെ കരയും.. കൂടുതൽ സംസാരത്തിന് നിൽക്കാതെ കെട്ടിപ്പിടിച്ച് ആ നെറ്റിയിൽ ഞാനൊരു ചുംബനം കൊടുത്തു... എനിക്ക് ഈ പട്ടാളക്കാരെയും ഡോക്ടർമാരെയും നഴ്സ്മാരെയും ഒക്കെ ബഹുമാനമാണ്, സ്വന്തം ജീവൻ പോലും പണയം വെച്ച്
നാടിനെയും നാട്ടുകാരെയും സേവിക്കാൻ ഇറങ്ങിയവർ...... എന്റെ മീനു അങ്ങനെ എനിക്ക് ഒരുപാട് ബഹുമാനമുള്ള ജോലി ചെയ്യുന്നത് സന്തോഷമാണ്... അത് എനിക്ക് അവളോടുള്ള ഇഷ്ടത്തെ ഇരട്ടി ആകുന്നു... അതെ, എന്റെ മീനൂട്ടിയും മാലാഖയാണ്..... “മീനൂട്ടി......ഞാൻ വിഷ്ണൂനെ വിളിച്ചിട്ടില്ല, നമുക്ക് ഒന്ന് അവനെ കാണാൻ പോയാലോ??” അല്പനേരം ഞങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന മൗനത്തെ നിഷ്കരുണം ചവിട്ടി മെതിച്ചുകൊണ്ട് ഞാൻ ചോദിച്ചു.... ശ്രീലക്ഷ്മിയെ ഇവിടെ താമസിപ്പിക്കുന്ന കാര്യം ഇവളെ കൊണ്ട് പറയിപ്പിക്കണ്ടേ,

💬 Comments

View all comments