Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
ഏത്........
“ആഹ് പോവാ......”
ഉടനെ കിട്ടി മറുപടി
“എന്ന വാ ഭക്ഷണം കഴിച്ചിട്ട് വേഗം ഇറങ്ങാ”
“മ്മ് ഓക്കേ”
***
“ലുട്ടൂസേ...... നമ്മൾ പോയ ശ്രീക്കുട്ടി ഒറ്റയ്ക്ക് ആവില്ലേ??”
ഉച്ചഭക്ഷണം കഴിഞ്ഞ് വെയിൽ ഒന്ന് താഴ്ന്നിട്ട് പോവാം എന്ന് കരുതി ഫോണിൽ തോണ്ടി ഇരുന്ന എന്റെ അടുത്ത് വന്നിരുന്ന് മീനു ചോദിച്ചു...
ഞാൻ ഒന്നും പറയാതെ ഫോണിൽ നിന്നും കണ്ണെടുത് അവളെ ഒന്ന് തറപ്പിച്ച് നോക്കി....
“എന്തിനാ ഇങ്ങനെ കണ്ണുരുട്ടി നോക്കണേ??”
എന്റെ നോട്ടം കണ്ട് മീനു പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു
“എന്റെ പൊന്നു മീനൂട്ടി, അവൾ ഇവിടെ ഒറ്റയ്ക്ക് നിന്ന ഇപ്പോ എന്താ, കൊച്ചുക്കുട്ടി ഒന്നും അല്ലല്ലോ..... പിന്നെ ആകെ പേടിക്കേണ്ടത് വല്ലതും അടിച്ചോണ്ട് പോവോ എന്നാണ്..... ഇവിടെ ഇപ്പോ എന്റെ മീനൂട്ടി അല്ലാതെ അടിച്ചു മാറ്റി കൊണ്ടുപോവാൻ പറ്റിയ ഒന്നുമില്ല.... നിന്നെ ഞാൻ കൊണ്ടുപോവുന്നത് കൊണ്ട് ആ പേടിയും വേണ്ട...... എന്റെ പൊന്നുമോള് പോയി ഒരുങ്ങിയേ...... വിഷ്ണൂന്റെ അച്ഛനും അമ്മയും ഒക്കെ എന്റെ പെണ്ണിനെ ആദ്യായിട്ട് കാണാൻ പോവല്ലേ, ഒന്ന് മെനയായിക്കോട്ടെ”
മെനയായിക്കോട്ടെ എന്ന് പറഞ്ഞതു കൊണ്ടാണോ അതോ അനിയത്തിയെ കള്ളിയെന്ന് പറഞ്ഞത് കൊണ്ടാണോ എന്നറിയില്ല വന്ന അതെ സ്പീഡിൽ പെണ്ണ് മുഖം വീർപ്പിച്ച് കയറിപ്പോയി... അത് കാര്യമാക്കാതെ ഞാൻ വീണ്ടും ഫോണിലേക്ക് മുഖം പൂഴ്ത്തി...
കുറച്ചു നേരം കഴിഞ്ഞപ്പോൾ കാൽപ്പെരുമാറ്റം കേട്ട് മീനു വന്നത് അറിഞ്ഞിട്ടും ശ്രദ്ധിക്കാതെ ഞാൻ ഫോണിൽ നോക്കി ഇരുന്നു...
“അഹമ്മ്........ഹ്മ്മ്മ്.........ഹ്മ്മ്...........”
എന്റെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി മീനു ഉണ്ടാക്കി ചുമച്ചെങ്കിലും ഞാൻ തിരിഞ്ഞ് നോക്കിയില്ല, വെറുതെ ഇതിനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കാൻ ഒരു രസം...
“ഓ...... വേണ്ടെങ്കിൽ വേണ്ട”
എന്നും പറഞ്ഞു മീനു തിരിഞ്ഞ് നടന്നപ്പോഴാണ് ഞാൻ മുഖം ഉയർത്തി അവളെ നോക്കിയത്.... ഓ മൈ കടവുളേ....... സാരി ഉടുത്തിട്ടാണ് പെണ്ണ് വന്നത്, ശരിക്കും കാണാൻ പറ്റിയില്ല..... ചവിട്ടി കുലുക്കി പോവുന്നത് പിന്നിൽ നിന്നും ഒരു നോട്ടം കണ്ടു....
ചൊറിയാൻ നിന്ന എന്നോട് എനിക്ക് സഹതാപം തോന്നി, അകത്തു ആ മറ്റവൾ ഉള്ളത് കൊണ്ട് പോയി സോപ്പിടാനും ഒരു മടി......ഛെ........
💬 Comments
View all comments