0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4345
ഇരുന്നിട്ട് ഇരുപ്പ് ഉറക്കുന്നില്ല, സാരി ഉടുത്ത് മീനൂട്ടിയെ ഒന്ന് ശരിക്കും കാണണം. ആദ്യമായിട്ടാണ്........ തട്ടിക്കൂട്ട് കല്യാണം ആയതുകൊണ്ട് കല്യാണത്തിന് പോലും പെണ്ണ് ചുരിദാർ ആയിരുന്നു ഇട്ടത്.... ശ്യോ..... എന്താ ഇപ്പോ ഒരു വഴി?? മറ്റേ താടക ഉള്ളതുകൊണ്ടാണ്, അല്ലെങ്കിൽ പോയി കാലിൽ വീണ് ദർശനം വാങ്ങാനും ഞാൻ തയ്യാറാണ്... വരുന്നിടത്ത് വെച്ച് കാണാം എന്ന് ഉറപ്പിച്ചുകൊണ്ട് ഞാൻ അകത്തേക്ക് നടന്നു...... മീനു കസേരയിൽ ഫോണും തോണ്ടി ഇരിപ്പുണ്ട്, ഇളം നീല നിറത്തിലുള്ള സാരി....... അത് അവൾക്ക് നല്ല ചേർച്ചയുണ്ട്, എന്റെ പെണ്ണിന്റെ സൗന്ദര്യത്തെ കുറിച്ച് പിന്നെ പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ......ഒന്ന് എഴുന്നേറ്റു നിന്നിരുന്നെങ്കിൽ എല്ലാം ഒന്ന് വ്യക്തമായി കാണാമായിരുന്നു, പക്ഷെ പറയാൻ പറ്റില്ലല്ലോ...... ഞാൻ വന്നത് അറിഞ്ഞിട്ടും നോക്കാതെ ഫോണിൽ മുഖം പൂഴ്ത്തി ഇരിക്കുകയാണ് മീനു, പകരത്തിനു പകരം.... ശ്രീലക്ഷ്മി അടുത്ത് കട്ടിലിൽ ഇരിപ്പുണ്ട്, അവൾ ആവശ്യമില്ലാതെ എന്നെ തന്നെ നോക്കുന്നുണ്ട്...... പണ്ടാരം. ഞാൻ മെല്ലെ മേശപ്പുറത് ഇരുന്ന ജഗ്ഗിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു, വെള്ളം ഇറക്കി കഴിഞ്ഞ ശേഷം മീനൂന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി ഞാൻ ഒന്ന് ചുമച്ചു, പക്ഷെ അത് അഭിനയം ആണെന്ന് മനസ്സിലാക്കിയത് കൊണ്ടാകാം മീനു തിരിഞ്ഞ് നോക്കിയില്ല.... ആ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നുന്നുണ്ട്, പിന്നെ എന്താ ന്നാ അതിൽ ഇതിന് മാത്രം, കുറച്ച് നേരം കൂടി പരുങ്ങി കളിച്ചിട്ടും മീനു മൈൻഡ് ചെയ്തില്ല..... നിന്നെ എന്റെ കയ്യിൽ കിട്ടും പൊന്നു മോളെ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്ക് തന്നെ തിരിച്ച് നടന്നു.... ശ്യോ....... എന്നാലും എന്ത് ഭംഗിയാണ് പെണ്ണിനെ സാരി ഉടുത്ത് കാണാൻ. അതും ആ ഇളം നീല നിറം അവൾക്ക് നന്നായി ഇണങ്ങുന്നുണ്ട്.... ഹോ......... പുറത്തിറങ്ങി നിന്നിട്ടും അകത്ത് കസേരയിൽ സാരിയും ഉടുത്ത് മുഖം വീർപ്പിച്ച് ഇരിക്കുന്ന പെണ്ണിന്റെ രൂപം മാത്രമാണ്.....
“ഹലോ സാറേ.... ഇപ്പോ ഈക്വൽ ആയില്ലേ” പിറകിൽ മീനൂന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു...............അതാ നിൽക്കുന്നു എന്റെ പെണ്ണ്, മുഖത്ത് കുസൃതി ചിരിയാണ്.... പകരം വീട്ടിയതിന്റെ സന്തോഷം... “വാടി ഇങ്ങോട്ട്....” ഇടുപ്പിലൂടെ

💬 Comments

View all comments