0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4346
കൈ ചുറ്റി എന്നോട് അടുപ്പിച്ചതും പെണ്ണൊന്ന് തിരിഞ്ഞ് നോക്കി, ശ്രീലക്ഷ്മി കാണുന്നുണ്ടോ എന്നാവും..... ഇല്ലെന്ന് മനസ്സിലായത് കൊണ്ട് പിന്നെ എന്നോട് ചേർന്ന് എന്റെ കണ്ണിലേക്കു തന്നെ നോക്കികൊണ്ട് അടങ്ങി നിന്നു... “ലുട്ടൂസേ...... മതി വാ പോവാം” ആ അധരങ്ങളിലെ തേൻ കുടിക്കാൻ മുഖം അടുപ്പിച്ച എന്നെ തടഞ്ഞുകൊണ്ട് മീനു പറഞ്ഞു.... “ഒന്ന് അടങ്ങ് മീനൂട്ടി...... ഞാൻ എന്റെ സുന്ദരി കുട്ടിയെ ഒന്ന് കൊതി തീരേ കണ്ടോട്ടെ” “അയ്യടാ....... എന്റെ മോനുന്റെ കൊതി അങ്ങനെ ഇപ്പോ തീരണ്ട...... വാ നടന്നെ” വീണ്ടും അടുക്കാൻ ശ്രമിച്ച എന്നെ തള്ളി മാറ്റിക്കൊണ്ട് മീനു പറഞ്ഞു, അല്ലെങ്കിലും ഈ കൊതി അങ്ങനെ തീരില്ല എന്ന് എനിക്കും അറിയാമായിരുന്നു.... “സാരി സൂപ്പർ..... ഒരു രക്ഷയില്ല” “മേരിയമ്മ വാങ്ങി തന്നതാ” എന്റെ പ്രശംസയിൽ കുളിർമ കൊണ്ടുകൊണ്ട് മീനു പറഞ്ഞു, ഈ മേരി ഇതൊക്കെ എപ്പോ വാങ്ങി ആവോ....... എന്നാലും പറയാതിരിക്കാൻ വയ്യ, കിടിലം സെലെക്ഷൻ..... കുറച്ച് സാരി കൂടി വാങ്ങണം, എന്ന ഈ സാധനത്തിനെ ഇടയ്ക്ക് ഇങ്ങനെ കാണാല്ലോ..... പ്രണയിക്കുന്ന പെണ്ണിനെ സാരി ഉടുത്ത് കാണുന്ന ഒരു ഫീൽ, വൗ..............കുളിര്.................... “പോയാലോ??” എന്റെ ചോദ്യത്തിന് തല ആട്ടിയെങ്കിലും അനങ്ങാതെ എന്നെ ഒട്ടി നിന്നു, ഇത്ര നേരം തിരക്ക് കൂട്ടിയവൾ ഇപ്പോ എല്ലാം മറന്ന് കണ്ണിമ വെട്ടാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്..... ആ കണ്ണുകളിൽ ഞാൻ മാത്രം.....
“ഔഫ്..........” ഞാൻ ഒന്ന് ഇടുപ്പിൽ പിച്ചിയപ്പോഴാണ് മീനു സ്വബോധത്തിലേക്ക് വന്നതെന്ന് തോന്നുന്നു,“പോവാ” “മ്മ്...... ഒരു മിനിറ്റേ” ന്നും പറഞ്ഞ് മീനു അകത്തേക്ക് നടന്നു, പെങ്ങളോട് പറയാൻ പോയതാണെന്ന് തോന്നുന്നു.... ഞാൻ മെല്ലെ പടികൾ ഇറങ്ങി താഴെ ബൈക്കിന്റെ അടുത്ത് കാത്ത് നിന്നു, അഞ്ച് മിനിറ്റ് കഴിഞ്ഞ് കാണും അതാ കോണി പടികൾ ഇറങ്ങി വരുന്നു എന്റെ പ്രിയതമ...... ബാലേട്ടന്റെ കടയുടെ മുനിൽ നിന്നിരുന്ന രണ്ടുമൂന്ന് ചെറുപ്പക്കാർ അവളെ തന്നെ കണ്ണെടുക്കാതെ നോക്കുന്നുണ്ട്, അവരെ കുറ്റം പറയാൻ പറ്റില്ല.... ഈ വേഷത്തിൽ മീനൂനെ എത്ര കണ്ടിട്ടും എനിക്ക് ആദ്യം കണ്ടപ്പോഴുള്ള ആ അത്ഭുതം വിട്ട് മാറുന്നില്ല.... “നോക്കി നിന്നോ ഇവൾ

💬 Comments

View all comments