0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4347
എന്റെയാ, എന്റെ സ്വന്തം, എന്റെ മാത്രം മീനൂട്ടി” എന്ന് അവരോടൊക്കെ പറയാതെ പറഞ്ഞുകൊണ്ട് മീനുവിനെയും ഇരുത്തികൊണ്ട് ഞാൻ ബൈക്ക് മുന്നോട്ട് എടുത്തു, ഒരു വശത്തേക്ക് കാല് രണ്ടും ഇട്ട് എന്നെ വയറിലൂടെ കൈ ചുറ്റി കെട്ടിപ്പിടിച്ചുകൊണ്ട് മീനു പുറകിൽ ഇരുന്നു.... അവളെ നോക്കി നിന്നവരോട് ഇതാണ് എന്റെ ചെറുക്കൻ, ആരും എന്നെ നോക്കി നിന്ന് സമയം കളയണ്ട എന്ന് പറയുന്നത് പോലെ...... “ലുട്ടൂസേ..... തിരിച്ച് വരുമ്പോ ഒരു സ്ഥലത്ത് കയറാൻ പറ്റോ??” ബൈക്ക് വിഷ്ണൂന്റെ വീട് ലക്ഷ്യമാക്കി കുതിക്കുന്നതിന് ഇടയ്ക്ക് മീനു ചോദിച്ചു “എങ്ങോട്ടാ പറഞ്ഞോ, പോയിരിക്കും” ഞാൻ ഉറപ്പ് കൊടുത്തു........ തുടക്കം ആയത് കൊണ്ടാകാം, കുറച്ച് കഴിഞ്ഞ കാണാം “എനിക്കൊന്നും വയ്യ നീ വേണേ ഒറ്റയ്ക്ക് പോടി” എന്ന് പറയുന്നത് എന്ന് എന്റെ മനസ്സ് പറഞ്ഞെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല...... എന്റെ മീനൂന്റെ സന്തോഷത്തിന് വേണ്ടി ഞാൻ എന്തും ചെയ്യും, അത് ഇപ്പോ അല്ല എത്ര വർഷങ്ങൾ കഴിഞ്ഞാലും എന്ന് ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ആശാൻ വിശ്വസിച്ചിട്ടില്ല.... “ഞങ്ങളെ വീട്ടിന്റെ അടുത്തുള്ള ശിവ ക്ഷേത്രത്തില്........ ഞാൻ എല്ലാ ആഴ്ചയും പോയിരുന്നു, അവിടെ....... ഒന്ന് കയറി തൊഴുത മതി, അധികം സമയം എടുക്കില്ല” “എന്തിനാ പെട്ടെന്ന് തീർക്കുന്നേ..... മെല്ലെ മതി, ഇനി ഇപ്പോ നീ ഒരു നൂറ് ശയനപ്രദക്ഷണം ഒക്കെ നടത്തിയാലും എനിക്ക് കുഴപ്പമില്ല...... ഐ വിൽ വെയിറ്റ്”
അത് പറഞ്ഞ് തീർന്നതും കിട്ടി ഒരു നുള്ള്, വയറ്റിൽ തന്നെ...... “ഉഫ്...... അടങ്ങി ഇരി പെണ്ണേ, അവസാനം വീണിട്ട് കിടന്ന് കരയാൻ നിൽക്കരുത്..... കേട്ടോ” “ഓ..........” അത് കാര്യമാക്കാതെ ഒന്ന് മൂളിയിട്ട് മീനു എന്റെ തോളിലേക്ക് തല ചായ്ച്ചു, പിന്നെ അധികം സംസാരം ഒന്നും കേട്ടില്ല..... കണ്ണാടിയിലൂടെ മുഖം കാണാം, അവൾ ഈ ബൈക്ക് സവാരി ആസ്വദിക്കുകയാണ്.... ഞാൻ പാടുപെട്ട് മുന്നിലേക്ക് ശ്രദ്ധ കൊടുത്തുകൊണ്ട് ആക്‌സിഡന്റ് പറ്റി കാലും മുറിച്ച് കിടക്കുന്ന മഹാന്റെ വീട് ലക്ഷ്യമാക്കി വണ്ടി വിട്ടു........ വിഷ്ണുവിന്റെ വീടിന് മുനിൽ ബൈക്ക് കയറ്റി നിർത്തുമ്പോൾ നമ്മുടെ ജിമ്മി കൂട്ടിൽ കിടന്ന് തിരിഞ്ഞ് കളിക്കുന്നുണ്ട്, പരിചയം

💬 Comments

View all comments