Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
വന്നിട്ട്”
എന്നും പറഞ്ഞ് പാവം എന്റെ വയറ്റിനിട്ട് ഒരു കുത്തും തന്നിട്ട് പെണ്ണ് അകത്തേക്ക് ഓടി, അത്യാവശ്യം നല്ലൊരു കുത്ത് തന്നെ ആയത് കൊണ്ട് ഞാൻ വയറും പൊത്തിപ്പിടിച്ച് നിന്നുപോയി....
വയറും തടവിക്കൊണ്ട് തിരിയുമ്പോൾ ഞാൻ കണ്ടത് എന്നെ തന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ശ്രീലക്ഷ്മിയെയാണ്, ഇത് വല്ലാത്ത ശല്യം ആയല്ലോ.... ഇവൾ എന്തിനാ ഇങ്ങനെ ഞങ്ങളെ സ്വകാര്യ നിമിഷങ്ങൾ ഒക്കെ ശ്രദ്ധിക്കുന്നത്... എന്നാലും മീനു എന്നെ കുത്തിയത് അവൾ കണ്ടു, ഛെ......... എന്തെങ്കിലും ആവട്ടെ....
ഞാൻ മീനുവിന്റെ പിന്നാലെ അകത്തേക്ക് പോയി, പെണ്ണ് അടുക്കളയിൽ കാര്യമായ പണിയിലാണ്.
“വിഷ്ണുനേ വിളിച്ചിരുന്നോ??
പിന്നിൽ കാൽപ്പെരുമാറ്റം കേട്ട് ഞാൻ ആണെന്ന് മനസിലാക്കി മീനു ചോദിച്ചു, മെല്ലെ പിന്നിലൂടെ പോയി കെട്ടിപ്പിടിക്കാൻ വിചാരിച്ച ഞാൻ ശശി... അവൾ ചോദിച്ചപ്പോഴാണ് ഞാൻ ചെക്കന്റെ കാര്യം ഓർത്തത്, രാവിലെ ആ താടക കയറി വന്നതോടെ എല്ലാം മറന്നുപോയി.... കാലിന്റെ വേദനയൊക്കെ മാറിയോ എന്തോ“ഇല്ല...... വിളിക്കാ”
അറിയാതെ കെട്ടിപ്പിടിക്കുക എന്ന പ്ലാൻ പൊളിഞ്ഞെങ്കിലും പിന്നിലൂടെ കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ ഞാൻ മറുപടി കൊടുത്തു...
“വിട് മോനു...... ശ്രീക്കുട്ടി ണ്ട് അവിടെ”
മേരി വിളിക്കുന്നത് പോലെയാണ് മീനു എന്നെ മോനു എന്ന് വിളിച്ചത്, ഈ പെണ്ണിനോട് ഇഷ്ടമുള്ളത് വിളിച്ചോ എന്ന് പറഞ്ഞത് വല്ലാത്ത അബദ്ധം ആയല്ലോ.... ഓരോ സമയത്ത് ഓരോന്നാണ് പെണ്ണ് വിളിക്കുന്നത്...
“ഓ പിന്നെ ചീക്കുട്ടി.......പോവാൻ പറ ഭൂതത്തിനോട്”
എന്നും പറഞ്ഞ് ഇടുപ്പിലൂടെയുള്ള പിടുത്തം ഒന്നൂടെ മുറുക്കി പിൻ കഴുത്തിൽ നിന്ന് മുടി മാറ്റിക്കൊണ്ട് അവിടെ ഞാൻ ഒന്ന് ചുംബിച്ചതും പെണ്ണ് വില്ല് പോലെ വളഞ്ഞ്
💬 Comments
View all comments