0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4349
ആര് വരാനാണ്” അല്പം പുച്ഛം..... അത് അവന് കൊടുത്തില്ലെങ്കിൽ ഞാൻ എന്ത് ചങ്ങാതിയാണ്. “ഒരു സ്ത്രീ ശബ്ദം കേട്ടത് പോലെ തോന്നി” “ഓ അത് നമ്മുടെ ജിമ്മീനെ കാണാൻ അവന്റെ ഏതോ സെറ്റപ്പ് വന്നതാണ്…… ഞാൻ കല്ലെറിഞ്ഞ് ഓടിച്ചു” ഞാൻ അത് പറഞ്ഞ് തീരലും മീനുവും ശാരദാമ്മയും കൂടി മുറിയിലേക്ക് കയറി വരലും ഒരുമിച്ചായിരുന്നു…. “ഓ പെങ്ങളായിരുന്നോ….. അയ്യോ അപ്പൊ പെങ്ങളെയാണോ ദുഷ്ട നീ പട്ടിയെന്ന് വിളിച്ചത്……. ഹൗ ക്രൂവൽ” എനിക്കിട്ട് പണിയാൻ കിട്ടിയ അവസരം ആ തെണ്ടി നന്നായി ഉപയോഗിച്ചു….. ചെറ്റ....... അല്ലെങ്കിലും പട്ടികൾക്ക് എന്താ ഒരു കുഴപ്പം, ഇത്ര നന്ദിയുള്ള ഒരു ജീവിയുടെ പേര് എന്തിനാണ് ഒരു തെറിയായി ഉപയോഗിക്കുന്നത്.... അതും കേട്ടുകൊണ്ടാണ് മീനു വന്നത്, എന്നെ ഒന്ന് കണ്ണുരുട്ടി നോക്കിയെങ്കിലും ഞാൻ ഒന്നുമില്ലെന്ന് കണ്ണുകൊണ്ട് കാണിച്ചപ്പോൾ അവൾ അത് കാര്യമാക്കാതെ വിഷ്ണൂന്റെ സുഖ വിവരം അന്വേഷിച്ചു…. അല്ലെങ്കിലും മൂന്നാമത് ഒരാളുടെ മുനിൽ എന്റെ മീനൂട്ടി വെറുമൊരു പഞ്ചപാവം ആവും, അങ്ങനെയാണ് ഞാൻ ഇതുവരെ മനസ്സിലാക്കിയത്. കുറച്ചുനേരം എല്ലാവരും കൂടെ സംസാരിച്ച് ഇരുന്നു, ചെക്കന്റെ കാല് ഇന്നലെ കണ്ടപോലെ ഒന്നുമല്ല, നീര് വന്നിട്ടുണ്ട്…. നല്ല വേദനയുമുണ്ട്…. ഒരു രണ്ട് മൂന്ന് ദിവസം റസ്റ്റ് എടുക്കേണ്ട വരും ശാരദാമ്മ അടുക്കളയിലേക്ക് പോയ തക്കത്തിൽ ശ്രീലക്ഷ്മിയുടെ കാര്യം പറയാൻ ഞാൻ മീനൂനോട് ആംഗ്യം കാണിച്ചു “എന്താടാ ഇരുന്ന് കഥകളി കളിക്കുന്നേ??” അത് കണ്ട് വിഷ്ണു ചോദിച്ചപ്പോൾ
“ഒന്നുമില്ല… ഞാൻ ഇപ്പോ വരാം” എന്ന് പറഞ്ഞ് ഞാൻ നൈസ്സ് ആയിട്ട് അവിടുന്ന് സ്കൂട്ട് ആയി, സത്യമായിട്ടും ഈ കാര്യത്തിൽ എനിക്ക് അവനെ നല്ല പേടിയുണ്ട്…. ഞാൻ നേരെ അടുക്കളയിൽ പോയി ശാരദാമ്മയെ ചുറ്റി പറ്റി നിന്നു, അവന്റെ അച്ഛൻ ഗിരി അങ്കിൾ പുറത്തേക്ക് എങ്ങോട്ടൊ പോയതാണ്…ഒരു അഞ്ച് മിനിറ്റ് അടുക്കളയിൽ തിരിഞ്ഞ് കളിച്ചപ്പോഴേക്കും യാമിനി അങ്ങോട്ട് വന്നു…. “ചെല്ല്……” എന്നെ നോക്കി ചിരിച്ചുകൊണ്ട് യാമിനി അത് പറയുമ്പോൾ പോയി കിട്ടാനുള്ളത് വാങ്ങിക്കോ എന്നൊരു ധ്വനി അതിൽ ഉള്ളത് പോലെ തോന്നി…. അതിന് ഞാൻ എന്ത് ചെയ്തു, എല്ലാം ഇവൾക്ക് വേണ്ടി

💬 Comments

View all comments