0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4350
അല്ലേ...... എന്തായാലും നേരിടാം എന്ന് ഉറപ്പിച്ചുകൊണ്ട് ഞാൻ അവന്റെ മുറിയിലേക്ക് നടന്നു, എന്നെ കാത്ത് ഇരിക്കുന്നത് പോലെ തോന്നി അവന്റെ ഇരിപ്പും നോട്ടവും എല്ലാം കൂടി കണ്ടപ്പോൾ. “കുട്ടിക്ക് ഇടാൻ പേര് വല്ലതും കണ്ടു വെച്ചിട്ടുണ്ടോ??” ഞാൻ മുറിയിലേക്ക് കയറിയതും അവൻ എന്നോട് ചോദിച്ച ചോദ്യമാണ്... പെട്ടെന്ന് എനിക്ക് കത്തിയില്ല. “ഏത് കുട്ടിക്ക്??” “കള്ള കാവടി...... എല്ലാം ഒപ്പിച്ച് വെച്ചിട്ട് അവന്റെ അഭിനയം നോക്ക്..... ഹോ, ഇപ്പോ എന്താ ലോട്ടറി അല്ലേ, കെട്ടിയ പെണ്ണും പഴയ കാമുകിയും ഒക്കെ കൂടെ ഒരുമിച്ച്.......” “ഡാ പൊട്ടാ വെറുതെ ഓരോന്നും പറയല്ലേ.... അല്ലെങ്കിൽ തന്നെ ആ മാരണത്തിനെ എങ്ങനെ സഹിക്കുമെന്ന് കരുതി ഇരിക്കാ” “സത്യം പറയെടാ......വല്ല കൈയബദ്ധവും പറ്റിയിട്ടുണ്ടോ??” അവന്റെ സംശയത്തോടെയുള്ള നോട്ടവും ആ ചോദ്യവും ഒക്കെ കൂടെ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്, അത് കണ്ടിട്ടാവണം അവൻ പൊട്ടി ചിരിക്കാൻ തുടങ്ങി..... “നീയ്.......തൂ.........” എന്നിട്ട് കട്ടപ്പനയിലെ ഹൃതിക്ക് റോഷനിൽ സലിം കുമാറിനെ നോക്കി സിദ്ധിക്ക് ചെയ്യുന്നത് പോലെ ഒരു ആട്ടും..... “യാമിനി പറഞ്ഞു എല്ലാം...... തല്കാലം അവൾ അവിടെ നിൽക്കട്ടെ, അത് തന്നെയാണ് നല്ലത്... അവൾ പ്രെഗ്നന്റ് ആണെന്ന് ഉറപ്പാണെങ്കിൽ അതിന്റെ കാരണക്കാരൻ വേറെ ആരും ആവില്ല” ഹരിയെയാണ് അവൻ ഉദ്ദേശിച്ചത്, എനിക്കും അതെ സംശയം തോന്നിയിരുന്നു...... പക്ഷെ അതിന് ഉത്തരവാദി ഞാനാണെന്ന് പറഞ്ഞ് അവൾ അങ്ങോട്ട് കയറി വന്നതിന്റെ കാരണമാണ് ഒരു എത്തും പിടിയും കിട്ടാത്തത്.... എന്തെങ്കിലും മനസ്സിൽ കാണാതെ അവൾ ഇങ്ങനെ ഒരു നീക്കം നടത്തില്ല, ഇനി ഇപ്പോ ഇതും അവന്റെ, ആ ഹരിയുടെ വല്ല പദ്ധതിയും ആവുമോ?? ആണെങ്കിൽ എന്തിന്?? എന്താണ് അവരുടെ ഉദ്ദേശം??
“ഡാ ഞായറാഴ്ച ഒരു സംഭവം നടന്നിരുന്നു” വിഷ്ണൂന്റെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്ന് അകറ്റിയത് “എന്താ?? എന്ത് സംഭവം??” “ഞായറാഴ്ച ഞാൻ അടിച്ച് ഔട്ട്‌ ആയിട്ട് അല്ലേ പി.ബിന്ന് ഇറങ്ങിയത്..... അപ്പൊ അവിടന്ന് വരുന്ന വഴിക്ക് ഞാൻ ശ്രീലക്ഷ്മിന്റെ വീട്ടിൽ പോയി....” “ഏഹ് എന്തിന്??” അവൻ പറയുന്നതിന് ഇടയ്ക്ക് കയറി ഞാൻ ചോദിച്ചു “ഹാ പറയട്ടെ മൈരേ....... .... വല്യ ബോധം

💬 Comments

View all comments