0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4351
ഒന്നും ഇല്ലായിരുന്നല്ലോ, അപ്പൊ പെട്ടെന്ന് അത് വഴി പോയപ്പോൾ അവളെ രണ്ട് തെറി വിളിക്കാൻ തോന്നി...... അങ്ങനെ അവളെ വീടിന്റെ മുനിൽ പോയി നിന്ന് രണ്ട് തെറിയും വിളിച്ചിട്ടാണ് ഞാൻ വന്നത്” “നീ വെറുതെ തെറിയും വിളിച്ച് വന്നോ..... അത്രേ ഉണ്ടായുള്ളൂ??” ഞാൻ സംശയത്തോടെ അവനെ നോക്കി ചോദിച്ചു, പെട്ടെന്നുള്ള അവളുടെ ഈ വരവിനു ഇതുമായി എന്തെങ്കിലും ബന്ധം?? ഏയ് ഇവൻ വെറുതെ പോയി തെറി വിളിച്ച് വന്നതിന് അവൾ എന്തിന് ഇങ്ങനെ ഒരു കഥ ഉണ്ടാക്കി വരണം?? “ആടാ..... ഞാൻ ജസ്റ്റ്‌ അവളെ തന്തക്കും തള്ളയ്ക്കും മുത്തിക്കും മുത്തീടെ മുത്തിക്കും ഒക്കെ സഭ്യമായ ഭാഷയിൽ തെറി വിളിച്ചു, അത് മാത്രേ ഞാൻ ചെയ്തിട്ടുള്ളു” “ആ എന്തെങ്കിലും ആവട്ടെ, വരുന്നിടത്ത് വെച്ച് കാണാം” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു “അതാണ് നല്ലത്, തത്കാലം നീ ആ ഫുട്ബോൾ സെലെക്ഷൻ കിട്ടുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ച മതി...... മറ്റന്നാളെ അല്ലേ സെലെക്ഷൻ??” “മ്മ്......” വിഷ്ണുവിന്റെ ചോദ്യത്തിന് ഞാൻ വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു, എന്തോ എനിക്ക് അതിന് സെലെക്ഷൻ കിട്ടുമെന്ന് തോന്നുന്നില്ല..... ഐ ഫീൽ ലോ “ഞാൻ വരണോ കൂടെ??”
“ഏയ് വേണ്ട, നീ റസ്റ്റ്‌ എടുത്തോ” “മ്മ്..... ബൈക്ക് നീ വെച്ചോ, ഞാൻ എന്തായാലും ഓഫീസിൽ ഒരാഴ്ച ലീവ് പറഞ്ഞിട്ടുണ്ട്” “മോനെ ടോണി........... വാ ചായ കുടിക്കാ” അങ്ങനെ ഞങ്ങൾ ഓരോന്നും സംസാരിച്ച് ഇരിക്കുമ്പോഴാണ് ശാരദാമ്മ വന്ന് വിളിച്ചത്, ഞാൻ അമ്മയുടെ പിന്നാലെ നടന്നു...... വിഷ്ണൂന് പിന്നെ ഇപ്പൊ വി.ഐ.പി ട്രീറ്റ്മെന്റ് ആണ്, ഭക്ഷണം ഒക്കെ മുറിയിൽ എത്തിച്ച് കൊടുക്കും..... അതിന് മാത്രം ഒന്നും അവന് പറ്റിയിട്ടില്ല, ബൈക്കിന് ആണെങ്കിൽ ഒരു സ്ക്രാച്ച് പോലും വീണിട്ടില്ല..... ചായ കുടിച്ച ശേഷം പിന്നെയും കുറച്ചു നേരം വിഷ്ണുവിനും ശാരദാമ്മയ്ക്കും ഒപ്പം സംസാരിച്ച് ഇരുന്നിട്ടാണ് ഞങ്ങൾ യാത്ര പറഞ്ഞ് ഇറങ്ങാൻ നിന്നത്..... “മോളെ...... ഇടയ്ക്ക് ഇവന്റെ കൂടെ ഇങ്ങ് വരണം കേട്ടോ” യാത്ര പറഞ്ഞപ്പോൾ ശാരദാമ്മ മീനുവിനോട് പറഞ്ഞു, അവൾ അതിന് അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് സമ്മതം മൂളി....

💬 Comments

View all comments