0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4352
“ശരി മക്കളെ സൂക്ഷിച്ച് പോണേ......” ഇറങ്ങാൻ നേരം അമ്മയുടെ കരുതലോടെയുള്ള ഓർമ്മപ്പെടുത്തൽ യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് പുറത്ത് വിലസി നടക്കുന്ന ജിമ്മിയെ മീനു കാണുന്നത്, ഇറങ്ങിയ അതെ സ്പീഡിൽ പെണ്ണ് അകത്തേക്ക് കയറി.... “അയ്യോ അതിനെ കൂട്ടിലാക്ക്........ ന്ക്കി പേടിയാ” അതും കൂടെ കേട്ടതോടെ ഞാൻ പൊട്ടിച്ചിരിച്ചു, വരുമ്പോൾ ജിമ്മിയെ കൂട്ടിനുള്ളിൽ കണ്ടിട്ട് അവൾ ചോദിച്ച ചോദ്യമാണ് എനിക്ക് പെട്ടെന്ന് മനസ്സിലേക്ക് വന്നത്...... "അയ്യോ പാവം, ഇതിനെ ഇങ്ങനെ കൂട്ടിൽ തന്നെ ഇടാ ചെയ്യാ....... പുറത്ത് ഇറക്കൂലേ” ന്ന് എന്നിട്ട് ഇതാ പുറത്ത് കണ്ടപ്പോൾ പേടിച്ച് അകത്ത് കയറി നിൽക്കുന്നു, വിട്ട് നിന്നുള്ള സ്നേഹവും ദയയും മാത്രെ ഉള്ളു..... പേടി തൂറി “ഹാ അവൻ ഒന്നും ചെയ്യില്ല പെണ്ണേ...... നീ ഇങ്ങ് വന്നേ” എന്റെ മേലേക്ക് ചാടി കയറിയ ജിമ്മിയേ ഒന്ന് ഉഴിഞ്ഞുകൊണ്ട് ഞാൻ മീനുവിനെ നോക്കി പറഞ്ഞു “ങീഹീ......... ന്ക്കി പേടിയാ”
പെണ്ണ് നിന്ന് ചിണുങ്ങി “ഛെ എന്ത് സ്വഭാവാ മീനു നിന്റെ....... പാവം ചെക്കൻ വെളിക്ക് ഇരിക്കുന്ന സമയ, നീ തൂറാൻ മുട്ടിയിട്ട് ഓടുമ്പോൾ ആരെങ്കിലും നിന്നെ പിടിച്ചു വച്ചിട്ട് ഇപ്പോ പോവണ്ട ന്ന് പറഞ്ഞ എന്താ അവസ്ഥ......... അതെ പോലെ അല്ലേ ഇവന്ടെയും കാര്യം, അല്ലേടാ ജിമ്മിക്കുട്ടാ” ജിമ്മിനെ കളിപ്പിച്ച് കൊണ്ട് ഞാൻ അത് പറയുന്നതിനിടയ്ക്ക് മീനുവിനെ ഒന്ന് ഇടംകണ്ണിട്ട് നോക്കി, ഹോ നല്ല ചൂടിലാണ്...... പെണ്ണിന് ദേഷ്യം പിടിച്ചു, സീന്... “ഡാ കളിക്കല്ലേ, അതിനെ അങ്ങ് കൂട്ടിൽ കയറ്റ്..... മോൾക്ക് പേടിയാണെന്ന് പറഞ്ഞില്ലേ” ശാരദാമ്മ ഇടപെട്ടു, ഇനി അനുസരിച്ചേ പറ്റു.... “ജിമ്മി...... മോൻ വാടാ..... നിനക്ക് സ്വസ്ഥമായി രണ്ടിന് പോവാൻ പോലും സ്വാതന്ത്ര്യം ഇല്ല ലേ, ക്രൂവൽ പീപ്പിൾ” ഞാൻ പാവം ജിമ്മിയെ കൊണ്ടുപോയി കൂട്ടിലാക്കി.... കൂട് പൂട്ടി ഞാൻ ജിമ്മിയെ ഒന്ന് നോക്കിയപ്പോൾ “മുതലാളീ.......” എന്ന് അർത്ഥം വെച്ച് വിളിക്കുന്ന പോലെ അവൻ ഒന്ന് ഓളിയിട്ടു, പാവം......... “വാ.... ദുഷ്ട്ടെ, അവനെ കൂട്ടിലാക്കി” ഞാൻ അത് പറഞ്ഞപ്പോൾ ഒന്നും കൂടെ നോക്കി കൂട് ഞാൻ പൂട്ടിയിട്ടിലേ എന്നൊക്കെ ഉറപ്പ് വരുത്തിയ

💬 Comments

View all comments