0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4353
ശേഷമാണ് മീനു ഇറങ്ങി വന്നത്, അവളെ ധൈര്യത്തെ കുറിച്ച് പറയാതിരിക്കാൻ വയ്യ........ “ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു, നിനക്ക് എവിടുന്നു കിട്ടി കുട്ടി ഇത്ര ധൈര്യം” ബൈക്കിൽ കയറാൻ നിന്ന മീനൂനോട്‌ ആ ഡയലോഗ് കൂടി അടിച്ചപ്പോൾ അമ്മ കാണാതെ അവൾ എന്റെ വയറ്റിൽ പിച്ചി.... “അമ്മേ ശരി റ്റാറ്റ” ശാരദാമ്മയ്ക്ക് കൈ വീശി കാണിച്ചുകൊണ്ട് ഞാൻ വണ്ടി എടുത്തു, മറ്റേ മഹാൻ പിന്നെ മുറിയിൽ തന്നെയാണ്, ചെറിയ പരിക്ക് ആണെങ്കിലും എന്താ ആശാൻ നന്നായി മുതലാക്കുന്നുണ്ട് വിഷ്ണൂന്റെ വീട്ടിൽ നിന്ന് വണ്ടി പുറത്തേക്ക് എടുത്തതും
“കള്ള ലുട്ടാപ്പി.................” എന്ന് വിളിച്ചുകൊണ്ട് മീനു എന്റെ തോളിൽ ഒന്ന് കടിച്ചതും വണ്ടി ചെറുതായി പാളി പോയി,“ഹേ അടങ്ങി ഇരിക്ക് പെണ്ണേ......... ഇപ്പോ വീണേനെ” വണ്ടി പാളി പോയത് കണ്ട് പേടിച്ചിട്ട് ആണെന്ന് തോന്നുന്നു, പിന്നെ മീനു ഒന്നും മിണ്ടാതെ അടങ്ങി ഇരുന്നു, ഞാൻ അവൾ നേരത്തെ പറഞ്ഞിരുന്ന ശിവ ക്ഷേത്രം ലക്ഷ്യമാക്കി വണ്ടി ഓടിച്ചു........ പണ്ട് ഉത്സവത്തിന് കളക്ഷൻ എടുക്കാൻ സ്ഥിരമായി പോയിരുന്ന അമ്പലം ആയതുകൊണ്ട് എനിക്ക് വഴി ഒക്കെ അറിയാം........ പിന്നെ അമ്പലത്തിൽ എത്തുന്നത് വരെ മീനു ഒന്നും മിണ്ടിയുമില്ല “ഇറങ്ങ്...... തിരക്കിട്ട് പറഞ്ഞ് തീർക്കണ്ട, വിഷമങ്ങളും സങ്കടങ്ങളും എല്ലാം വിശദമായി തന്നെ പറഞ്ഞോ ട്ടോ” ക്ഷേത്രത്തിനു മുനിൽ ബൈക്ക് നിർത്തിയ ശേഷം പിന്നിൽ നിശ്ശബ്ദ ആയി ഇരുന്ന മീനൂനെ നോക്കി ഞാൻ പറഞ്ഞു, അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് പോയി..... നല്ല സമയത്താണ് വന്നത്, ധാരാളം തരുണീ മണികൾ അമ്പലത്തിൽ തൊഴാൻ വരുന്നുണ്ട്, ഞാൻ എല്ലാവരെയും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് പുറത്ത് ഇരുന്നു.... ഹോ ഇതിനുമാത്രം സുന്ദരിമാർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നോ??? എന്തായാലും ആഴ്ചയിൽ ഒരിക്കൽ ഇവിടെ വരുക എന്ന മീനുവിന്റെ ആ ഒരു ശീലം മുടക്കാൻ അനുവദിച്ചുകൂടാ............ ഒരു സഹായത്തിനു വേണമെങ്കിൽ ഞാനും വരാം...... ലേ...... “ഹോ എന്റെ ലുട്ടൂസാ...............” ബൈക്കിൽ ചാരി അടങ്ങി നിന്ന എന്നെ നോക്കി പല്ല് കടിച്ച് ചീറിക്കൊണ്ടാണ് മീനു വന്നത്, ശാന്തയായി പോയവൾ ദുർഗ്ഗയായിട്ടാണ്

💬 Comments

View all comments