Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
മടങ്ങി വന്നത്..... എന്താണാവോ..........
“എന്ത് പറ്റി മീനൂസേ??”
“എന്ത് പറ്റീ ന്നോ....... അമ്പലത്തിന്റെ മുനിൽ നിന്ന് തന്നെ വായ നോക്കണം കേട്ടോ, കുരുത്തംക്കെട്ടതേ........ വാ വണ്ടി എടുക്ക്”
നല്ല ചൂടിൽ തന്നെയാണ് കക്ഷി, എന്നാലും ഞാൻ ഇവിടെ നിന്ന് വായ നോക്കിയത് അകത്ത് തൊഴാൻ പോയ ഇവൾ എങ്ങനെ അറിഞ്ഞു ആവോ
“എന്താ വണ്ടി എടുക്കുന്നില്ലേ??”
ഗൗരവം ഒട്ടും കുറക്കാതെ മീനു അത് ചോദിച്ചപ്പോഴാണ് ഞാൻ വണ്ടി എടുത്തത്..... ഹോ ഇതിനെ ഒന്ന് തണുപ്പിക്കണം..... നല്ല ചൂട്
“മീനൂട്ടി.........ഐസ്ക്രീം വേണോ??”
“ന്ക്കി ഐസ്ക്രീമും വേണ്ട കുയ്സ്ക്രീമും വേണ്ട........ നേരെ നോക്കി വണ്ടി ഓടിക്ക്”
ഹൂ......... നല്ല ചൂടിലാണ് മീനൂസ്
“നോക്ക് മീനൂട്ടി ദോണ്ടേ ആ ഹോട്ടലിൽ നല്ല സൂപ്പർ മസാല ദോശ കിട്ടും, അതും വേണ്ടല്ലോ”
“വേണം വേണം”
മീനു ചാടി കയറി പറഞ്ഞു, ദേഷ്യം കാരണം അതും വേണ്ടെന്ന് പറയുമെന്ന് കരുതി...... അപ്പൊ എന്റെ മീനൂട്ടിക്ക് ഐസ്ക്രീമിനെകാൾ ഇഷ്ടം ദോശയാണ്...... ഹ്മ്മ്, എന്റെ പെണ്ണിന്റെ ഇഷ്ടങ്ങൾ ഓരോന്നായി ഞാൻ ഇങ്ങനെ പഠിച്ച് വരുന്നുണ്ട്..... അവൾ പക്ഷെ എന്നെക്കാൾ അപ്ഡേറ്റഡ് ആണ്, എന്റെ ഇഷ്ടങ്ങൾ ഒരുവിധം ഒക്കെ മേരിനോട് ചോദിച്ച് അറിഞ്ഞ് വെച്ചിട്ടുണ്ട്......
“വാ.........”.
ഞാൻ അവളെയും വിളിച്ചുകൊണ്ട് ഹോട്ടലിലേക്ക് കയറി, വല്യ കാര്യത്തിൽ ദോശ വേണമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും മുഖത്തെ ഗൗരവം മാറിയിട്ടില്ല
രണ്ട് മസാല ദോശ ഓർഡർ ചെയ്ത ശേഷം ഞാൻ മീനൂനെ തന്നെ നോക്കി ഇരുന്നു, പെണ്ണ് എന്നെ നോക്കാതെ ഫോണിൽ തന്നെ നോക്കി ഇരിപ്പാണ്......
എന്തായാലും രാവിലെ ദോശ കിട്ടാഞ്ഞ വിഷമം ഇപ്പോ മാറി കിട്ടി, പക്ഷെ വേറെ കാര്യമായിട്ട് എന്തോ ഇപ്പോ കിട്ടിയിട്ടുണ്ട്.... അതാണ് ഇങ്ങനെ മുഖം വീർപ്പിച്ച് ഇരിക്കുന്നത്. ഞാൻ ഒന്ന് വായ നോക്കി ഇരുന്നതിന് ഇവൾ ഇങ്ങനെ ചൂടാവില്ല, അതൊക്കെ എന്റെ മീനൂസ് ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുത്തോളും, ഇത് വേറെ എന്തോ ആണ്....
“അതെ മീനൂസേ എന്താ കാര്യം, എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ച് ഇരിക്കുന്നേ??”
അവസാനം സഹിക്കെട്ട് ഞാൻ ചോദിച്ചു
“ഒന്നുല്യാ.....”
ഫോണിൽ നിന്ന്
💬 Comments
View all comments