0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4358
കണ്ണ് എടുക്കാതെ തന്നെയാണ് മീനു മറുപടി തന്നത് “ദേ പെണ്ണേ........ ആ സാധനം ഞാൻ എറിഞ്ഞ് പൊട്ടിക്കും കേട്ടോ....... ഇങ്ങോട്ട് നോക്ക്” ഞാനും അല്പം ഗൗരവം നടിച്ചതോടെ മീനു ഫോൺ മാറ്റി വെച്ചിട്ട് എന്നെ പരിഭവത്തോടെ നോക്കി....
“എന്താ മീനൂസേ.......... പറയെടാ” “അതില്ല്യേ....... ഞാൻ ക്ഷേതത്തിൽ വെച്ച് ഞങ്ങളെ വീട്ടിന്റെ അടുത്തുള്ള അഞ്ചൂനെ കണ്ടു, അവള് പറയാ //നിന്റെ മറ്റവൻ അതാ അവിടെ ക്ഷേത്രത്തിലേക്ക് വരുന്ന പെണ്ണുങ്ങളെ ഒന്നും വഴി നടക്കാൻ സമ്മതിക്കുന്നില്ല, ഇങ്ങനെ പോയ നീ ഇല്ലാത്തപ്പോൾ അവൻ ഇനിയും മതില് ചാടും// ന്ന്‌........ ജന്തു, അവൾ ആരാന്നാ അവളെ വിചാരം..... എന്റെ ചെക്കനെ പറ്റി അങ്ങനെ പറയാൻ അവൾ ആരാ...... ഹ്മ്മ്മ്മ്” പല്ല് കടിച്ച് ദേഷ്യം അടക്കി കൊണ്ട് മീനു പറഞ്ഞു, അപ്പൊ അതാണ് കാര്യം...... ആരോ ചൊറിഞ്ഞതിന്റെ കലിപ്പാണ് ഇപ്പൊ കണ്ടത്.... “എന്റെ മീനൂസേ........ ആളുകൾ പലതും പറയും, ഒന്നുകിൽ അത് കേട്ടില്ലന്ന് നടിച്ച് നടക്കുക....... അതിന് പറ്റില്ലെങ്കിൽ അപ്പൊ തന്നെ അവരെ മുഖത്ത് നോക്കി മറുപടി കൊടുക്കുക, ഇത് രണ്ടും അല്ലാതെ പിന്നെ അത് ഓർത്ത് ഇരുന്ന നമ്മുടെ കുറച്ച് നല്ല സമയം പാഴാവും എന്നല്ലാതെ വേറെ ഒരു ഗുണവും ഇല്ല....... എനിക്ക് അറിഞ്ഞൂടെ എന്റെ മീനൂസിനെ, ആ പെണ്ണ് പറഞ്ഞത് ഒക്കെ കേട്ട് തലയും താഴ്ത്തി വന്ന് കാണും....... എന്നിട്ട് ആ കലിപ്പ് മൊത്തം ഈ പാവം പിടിച്ച എന്നോട് തീർക്കും........ ഞാൻ ഒരു പാവം” “ക്ഷേത്രം ആയിപ്പോയി, ഇല്ലേ ഞാൻ നല്ലോണം പറഞ്ഞ് കൊടുത്തെന്നേ” “നീ ഒലത്തും........ വല്യ ഡയലോഗ് അടിക്കാതെ ചൂട് പോവുന്നതിനു മുന്നെ ദോശ കഴിക്ക് മീനൂട്ടി” അപ്പോഴാണ് മുനിൽ കൊണ്ടുവെച്ച മസാല ദോശയിലേക്ക് മീനൂന്റെ കണ്ണ് പോയത്, പിന്നെ പെണ്ണ് ഒന്നും മിണ്ടാതെ വേഗം അത് കാലിയാക്കാനുള്ള പരിപാടി നോക്കി, ഞാനും അത് തന്നെ ചെയ്തു.... “എന്നാലും അതേതാ പെണ്ണ്??” “ഏത് പെണ്ണ്??” അയ്യോ പെട്ട്, മീനൂന്റെ ചോദ്യം കേട്ടപ്പോഴാണ് ഞാൻ ആത്മഗതം പറഞ്ഞത് ഇത്തിരി ഉറക്കെ ആയിപ്പോയി എന്ന സത്യം ഞാൻ മനസ്സിലാക്കിയത്... “അല്ല

💬 Comments

View all comments