0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4359
ആ അഞ്ചുവേ.......” “ഓ ഒരുപാട് എണ്ണത്തിനെ സ്കാൻ ചെയ്തില്ലേ...... ആ അതിൽ ഒന്ന്” മീനു ഒരു ഒഴുക്കൻ മട്ടിൽ മറുപടി തന്നു, അവൾക്ക് ഞാൻ വായ നോക്കിയത് ഒന്നും വലിയ വിഷയമല്ല, ആ പെണ്ണിനോടുള്ള കലിപ്പായിരുന്നു നേരത്തെ കണ്ടത്...
“എന്നാലും അവൾക്ക് എന്നെ എങ്ങനെ അറിയാം??” സ്വാഭാവികമായി എനിക്ക് തോന്നിയ സംശയം ഞാൻ ചോദിച്ചു “വെളിച്ചപ്പാടിനെ എല്ലാവരും അറിയും.....” “ഓ ഞാൻ അത്രയ്ക്ക് ഫേമസ് ആയിരുന്നോ??” ഒരുനിമിഷത്തേക്ക് ഞാൻ അങ്ങ് പൊന്തി പോയി..... പക്ഷെ എനിക്ക് അതിന്റെ അഹങ്കാരം ഒന്നും ഇല്ല കേട്ടോ “രാത്രി ഒരു പെണ്ണിന്റെ മുറിയിൽ നിന്ന് നാട്ടുകാര് കൈയോടെ പിടിച്ചാൽ പിന്നെ ഫേമസ് ആവില്ലേ....... ലുട്ടൂസിന് ഓർമ്മയുണ്ടോ അന്ന് രാത്രി നമ്മളെ കാണാൻ എത്ര ആളുകൾ കൂടിയിരുന്നു എന്ന്??” ഛെ മൂഡ് പോയി മൂഡ് പോയി...... സത്യം പറഞ്ഞാൽ അന്ന് കൂടിയ ആളുകളെ ഒന്നും എനിക്ക് ഓർമ്മയില്ല, അല്ല അതിന് ഒരുപാട് ആളുകൾ ഒക്കെ കൂടിയിരുന്നോ?? മീനൂന്റെ കരച്ചിൽ ഓർമ്മയുണ്ട്, പിന്നെ ആ മറ്റവളുടെ ഒരു ചിരിയും..... പിന്നെ എപ്പോഴോ എന്റെ ബോധം ഒക്കെ പോയിരുന്നു എന്ന് തോന്നുന്നു, ആ എന്തെങ്കിലും ആവട്ടെ...... ഒട്ടും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു രാത്രി....... പക്ഷെ എനിക്ക് ഈ ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനം ലഭിച്ചതും ആ നശിച്ച രാത്രി തന്നെ.......... എന്റെ മീനൂട്ടി. പിന്നെ ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല “ശ്രീക്കുട്ടിക്ക് പാർസൽ വാങ്ങിയാലോ??” “അതൊന്നും വേണ്ട” ഒന്ന് ചിന്തിക്കാൻ പോലും നിൽക്കാതെ ഞാൻ മറുപടി കൊടുത്തു “പ്ലീസ്........ അല്ലെങ്കിൽ ഞാൻ വെറുതെ പോയിട്ട് അവൾക്ക് വേണ്ടി എന്തെങ്കിലും ഉണ്ടാക്കണ്ടേ” “മ്മ്........ ശെരി ശരി” ഞാൻ താല്പര്യം ഇല്ലെങ്കിലും സമ്മതം മൂളി, അല്ലെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിൽ വെറുപ്പും ദേഷ്യവും കാണിക്കേണ്ട...... കഴിച്ച ശേഷം ശ്രീലക്ഷ്മിയ്ക്കുള്ളത് പാർസലും വാങ്ങിയിട്ടാണ് ഞങ്ങൾ ഇറങ്ങിയത്..... “ഇനി എങ്ങോട്ടാ മീനൂസേ........ നേരെ പി.ബിയിലേക്ക് പോവണോ അതോ ഒന്ന് കറങ്ങിയിട്ട് ഒക്കെ പോയാലോ??” ഹോട്ടലിൽ നിന്ന് ബൈക്ക് എടുക്കുമ്പോൾ ഞാൻ ചോദിച്ചു, ആദ്യമായിട്ടാണ് ഞങ്ങൾ ഇങ്ങനെ ഒരുമിച്ച് പുറത്ത് വരുന്നത്.... അപ്പൊ ഒന്ന് കറങ്ങിയിട്ട്

💬 Comments

View all comments