Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
ജിമ്മിയെയും മാറി മാറി നോക്കുകയാണ് മീനു..... ജിമ്മി ആണെങ്കിൽ ഞാൻ പറഞ്ഞത് മൊത്തം കള്ളം ആണെന്ന് മീനുവിനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അത് വെറും ഒരു ഓളിയിടൽ മാത്രമായിട്ടാണ് മീനൂന്റെ കാതിൽ പതിച്ചത്....
“ആഹ് ടോണി ആയിരുന്നോ...... അയ്യോ മോളും ഉണ്ടായിരുന്നോ, എന്താ അവിടെ തന്നെ നിന്നത്..... വ വാ കേറി വാ മോളെ”
പുറത്ത് ശബ്ദം കേട്ട് ഇറങ്ങി വന്ന ശാരദമ്മ, നമ്മുടെ വിഷ്ണൂന്റെ അമ്മ.....ആദ്യം എന്നെ മാത്രമാണ് കണ്ടത്, പിന്നെയാണ് എന്റെ പുറകിൽ നിന്ന മീനൂനെ കണ്ടത്..... ആദ്യമായിട്ടാണ് കാണുന്നതെങ്കിലും എന്റെ കൂടെ ഇപ്പോ വേറെ ആര് വരാനാണ് ലേ, അങ്ങനെ ആവണം അമ്മ മീനുവിനെ ഒറ്റ നോട്ടത്തിൽ മനസിലാക്കിയത്..
അതോടെ എന്നെ ശ്രദ്ധിക്കാതെ അവളെയും കൂട്ടി അകത്തേക്ക് കയറി പോയി, നമുക്ക് പിന്നെ ഇത് സ്വന്തം വീട് തന്നെ ആയത് കൊണ്ട് ഞാൻ നേരെ വിഷ്ണൂന്റെ മുറിയിലേക്ക് നടന്നു...
“ഓ നീയായിരുന്നോ....”
കട്ടിലിൽ നീണ്ടു നിവർന്ന് കിടന്ന് ഫോണിൽ കളിച്ചുകൊണ്ട് കിടന്നവൻ എന്നെ കണ്ടതും ചോദിച്ചു...
“അല്ലാതെ ഇപ്പോ നിന്നെ കാണാൻ ആര് വരാനാണ്”
അല്പം പുച്ഛം..... അത് അവന് കൊടുത്തില്ലെങ്കിൽ ഞാൻ എന്ത് ചങ്ങാതിയാണ്.
“ഒരു സ്ത്രീ ശബ്ദം കേട്ടത് പോലെ തോന്നി”
“ഓ അത് നമ്മുടെ ജിമ്മീനെ കാണാൻ അവന്റെ ഏതോ സെറ്റപ്പ് വന്നതാണ്…… ഞാൻ കല്ലെറിഞ്ഞ് ഓടിച്ചു”
ഞാൻ അത് പറഞ്ഞ് തീരലും മീനുവും ശാരദാമ്മയും കൂടി മുറിയിലേക്ക് കയറി വരലും ഒരുമിച്ചായിരുന്നു….
“ഓ പെങ്ങളായിരുന്നോ….. അയ്യോ അപ്പൊ പെങ്ങളെയാണോ ദുഷ്ട നീ പട്ടിയെന്ന് വിളിച്ചത്……. ഹൗ ക്രൂവൽ”
💬 Comments
View all comments