0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4362
ഭാര്യയല്ലേ ബുദ്ധി ഇല്ലാതെ ഇരിക്കുമോ.... . ഏത്.......
കുറച്ച് നേരത്തേക്ക് ഞങ്ങൾ ഇരുവരും മൗനം പാലിച്ചുകൊണ്ട് കടലമ്മയുടെ സൗന്ദര്യം ആസ്വദിച്ചു..... ഉന്മേഷം വീണ്ടെടുക്കാൻ ഇതിലും നല്ല മരുന്ന് വേറെ ഇല്ല എന്ന് തോന്നുന്നു, വെറുതെ ഇങ്ങനെ കടലിലേക്ക് നോക്കി ഇരിക്കുമ്പോൾ..... കടലമ്മയുടെ തഴുകൽ പോലെ ദേഹത്ത് വന്നു തലോടുന്ന കാറ്റ് ഇതെല്ലാം ഒരു പ്രത്യേക സുഖം തന്നെ, കുറച്ചുനേരം അങ്ങനെ ഇരുന്നപ്പോൾ തന്നെ ഒരു വല്ലാത്ത ഊർജ്ജം ലഭിച്ചതുപോലെ....... മറ്റന്നാളെ സെലെക്ഷനാണ്, കുറച്ച് മുന്നെ വരെ ഒട്ടും പ്രതീക്ഷ ഇല്ലാതെ ഇരുന്ന എനിക്ക് ഇപ്പോ എന്തും നേടാൻ കഴിയും എന്നൊരു തോന്നൽ വന്നിരിക്കുന്നു.... മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ്... “ലുട്ടൂസേ പോയാലോ........... നേരം വൈകി” “മ്മ്......” വെറുതെ ഒന്ന് മൂളി, പക്ഷെ അനങ്ങിയില്ല..... പിന്നെയും കുറച്ചുനേരം കൂടെ അങ്ങനെ ഇരുന്നു “ലുട്ടൂസേ മതി വാ പോവാ......” “ഉഫ്ഫ്....... വാ........” മീനു തോളിൽ പിടിച്ച് കുലുക്കി വെറുപ്പിക്കാൻ തുടങ്ങിയതും ഞാൻ മനസ്സിലാ മനസ്സോടെ എഴുന്നേറ്റു.... “ലുട്ടൂസേ ന്ക്കി ഐസ്ഒരതി വാങ്ങി തരോ??” തിരിച്ച് വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോൾ ഐസ്ഒരതി വിൽക്കുന്ന ഉന്തുവണ്ടി കാണിച്ചു കൊണ്ടാണ് മീനു ചോദിച്ചത്..... ഒരു ഫോർമാലിറ്റിക്ക് ചോദിച്ചതാണ്, കാരണം എന്റെ മറുപടി കേൾക്കാൻ പോലും നിൽക്കാതെ അവൾ എന്നെയും വലിച്ചുകൊണ്ട് അങ്ങോട്ട് നടന്നു.... അല്ല ഓടി എന്ന് തന്നെ പറയാം..... “ചേട്ടാ രണ്ട് ഐസ്ഒരതി.....” അവിടെ എത്തിയതും മീനു ആവേശത്തോടെ പറഞ്ഞു... “ഏതാ??” ഐസ്ഒരതി വിൽക്കുന്ന ചേട്ടൻ തിരിച്ച് ചോദിച്ചതോടെ മീനൂട്ടി സൈലന്റ് ആയി, എന്താണ് പുള്ളി ഉദ്ദേശിച്ചത് എന്ന് ഒരു എത്തും പിടിയും കിട്ടാതെ കക്ഷി എന്നെ ഒരു നോട്ടം നോക്കി...... അതിൽ എനിക്ക് മനസ്സിലായി പെണ്ണിന് ഇതിനെ കുറിച്ച് വല്യ ഐഡിയ ഒന്നുമില്ലെന്ന്... “മധുരം വേണോ എരു വേണോന്ന്” ഞാൻ പുള്ളിയുടെ ചോദ്യത്തിന്റെ അർത്ഥം അവൾക്ക് പറഞ്ഞ് കൊടുത്തു
“ന്ക്കി മധുരം മതി......” “മ്മ്..... ചേട്ടാ ഒരു മധുരം ഒരു മിക്സ്‌” ഞാൻ പുള്ളിയോട് പറഞ്ഞു “അതെന്താ മിക്സ്‌??” “എരിവും മധുരവും കൂടെ മിക്സ്‌ ആക്കിയിട്ട് ഒരു സ്പെഷ്യൽ സാധനം” “ഈഹ്...... വയറിളക്കം

💬 Comments

View all comments