0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4363
വരും ട്ടോ ലുട്ടൂസേ” മുഖം ചുളിച്ചുകൊണ്ട് പറഞ്ഞിട്ട് മീനു പുള്ളി ഉണ്ടാകുന്നത് കൗതുകത്തോടെ നോക്കി നിന്നു.... വയറിളകും എന്നൊക്കെ പറഞ്ഞ് എന്നെ ഉപദേശിച്ചിട്ട് എന്റെ മിക്സഡും അവൾ ഓർഡർ ചെയ്ത മധുരവും ഒക്കെ അവൾ തന്നെയാണ് കുടിച്ചത്.... രണ്ടും കുടിച്ച് തീർത്ത ശേഷം പുള്ളിക്ക് ഒരു നല്ല കോംപ്ലിമെന്റും കൊടുത്തിട്ടാണ് മീനു എന്റെ കൂടെ വന്നു വണ്ടിയിൽ കയറിയത്...... അവൾ പറഞ്ഞ പോലെ വയറിളകാതെ ഇരുന്ന മതിയായിരുന്നു കർത്താവേ................... ഞങ്ങൾ പി.ബിയിൽ എത്തുമ്പോൾ സമയം പത്തുമണി കഴിഞ്ഞിരുന്നു, അപ്പൊ കുറച്ചല്ല കുറച്ച് അധികം നേരം തന്നെ ഞങ്ങൾ ബീച്ചിൽ ഇരുന്നിരുന്നു, സമയം പോയത് അറിഞ്ഞില്ല... ശ്രീലക്ഷ്മി ഉള്ളതുകൊണ്ട് അധികം നേരം നിന്ന് തിരിയാതെ ഞാൻ ഡ്രെസ്സും മാറി തലയിണയും പുതപ്പും എടുത്ത് മുകളിൽ എന്റെ ഓപ്പൺ എയർ ബെഡ് റൂമിലേക്ക് പോവാൻ ഒരുങ്ങി...... “ലുട്ടൂസേ ഉറങ്ങുന്ന വരെ ഒരു കമ്പനിക്ക് ഞാൻ വരണോ....” ശ്രീലക്ഷ്മിക്ക് ദോശ വിളമ്പി കൊടുക്കുകയായിരുന്ന മീനു ഞാൻ പോവുന്നത് കണ്ട് വേഗം എന്റെ അടുത്ത് വന്ന് ചോദിച്ചു, ഭാഗ്യം മെല്ലെ ആയതുകൊണ്ട് ലുട്ടൂസേ എന്ന വിളി മറ്റവള് കേട്ടില്ല “അയ്യോ വേണ്ട......... ബൈക്കിൽ ഇരുന്ന് തന്നെ മോള് തുമ്മുന്നുണ്ടായിരുന്നു, ഇനി ഇപ്പോ മോളിൽ വന്ന് ഇരുന്നിട്ട് ജലദോഷം പിടിച്ചിട്ട് നാളെ മേരി വരുമ്പോൾ എനിക്കിട്ട് പാര പണിയാൻ അല്ലേ..... മോള് തല്ക്കാലം ഇവിടെ കിടന്നോ” ഞാൻ മീനൂനെ നോക്കി കൈ കൂപ്പിക്കൊണ്ട് പറഞ്ഞിട്ട് തിരിഞ്ഞ് നടക്കുന്നതിന് മുൻപ് അറിയാതെ മറ്റേ ഭൂതത്തിനെ നോക്കി പോയി, അവൾ ഞങ്ങളെ തന്നെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്... പെട്ടെന്ന് തന്നെ ഞാൻ മുഖം തിരിച്ച് പുറത്തേക്ക് നടന്നു...
“മീനൂസേ ഒന്ന് ഇങ്ങ് വരോ......” ഞാൻ പുറത്തിറങ്ങി മുകളിലേക്ക് കയറുന്ന ഏണിയുടെ അടുത്ത് ചെന്ന് അകത്തേക്ക് നോക്കി നീട്ടി വിളിച്ചു... “എന്താ ലു...........” ലുട്ടാപ്പി അല്ലെങ്കിൽ ലുട്ടൂസേ, ഇതിൽ ഏതോ ഒന്ന് ഉറക്കെ വിളിച്ചുകൊണ്ട് വരാൻ പോയതാണ്.... ഭാഗ്യത്തിന് പെണ്ണിന് ബോധം വന്നിട്ട് ആ വിളി പകുതിക്ക് നിർത്തി.... എനിക്ക് എന്തോ ഇപ്പോ കേട്ട് കേട്ട് ഈ ലുട്ടാപ്പി എന്ന വിളി

💬 Comments

View all comments