Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
വരാ........ കുരുത്തംക്കെട്ടതേ.......”
എന്നും പറഞ്ഞ് എന്റെ ചെവി പിടിച്ച് തിരിച്ചിട്ടാണ് മീനു ഡ്രസ്സ് എടുക്കാൻ പോയത്.....
ഇതിൽ എന്താ കുരുത്തക്കേട് ഉള്ളത്, അറിയാതെ പറ്റി പോയതല്ലേ....... ഹാ ഇനി ഇപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.....
ഡ്രസ്സ് കൊണ്ടുവന്ന് തരുമ്പോഴും പെണ്ണ് എന്നെ കണ്ണുരുട്ടി നോക്കുകയാണ് ചെയ്തത്..... എക്സ്പോസ് ചെയ്ത എന്നെക്കാൾ കുറവ് അവൾക്കാണ്........
സമയം വൈകിയിരുന്നു, എട്ട് മണിക്ക് അവിടെ റിപ്പോർട്ട് ചെയ്യണം..... എട്ട് മണിക്ക് അവിടെ എത്തണമെങ്കിൽ ഏഴ് മണിക്കെങ്കിലും ഇവിടുന്ന് ഇറങ്ങണം..... ഇപ്പോ തന്നെ ഏഴ് കഴിഞ്ഞു, ഞാൻ വേഗം ഭക്ഷണം കഴിച്ച് ബൂട്ടും പാഡും ജേഴ്‌സിയും എല്ലാം വെച്ച ബാഗും എടുത്ത് ചിന്നൂന്റെ കൂടെ ഇറങ്ങാൻ തയാറായി.....
“ലുട്ടൂസേ...... ഓൾ ദി ബെസ്റ്റ്....... നന്നായി കളിക്കണം കേട്ടോ.......”
ഇറങ്ങാൻ നേരം മീനു എന്നെ പിടിച്ച് നിർത്തി പറഞ്ഞപ്പോൾ ഞാൻ വെറുതെ തലയാട്ടി നിന്നു, എന്റെ പെണ്ണിന്റെ പ്രാർത്ഥന എന്റെ കൂടെ തന്നെ ഉണ്ടാവും എന്നറിയാം, അത് മതി എനിക്ക് ജയിക്കാൻ...... വേറെ ഒരാൾ ഉണ്ട്, ഇപ്പോ കർത്താവിനോട് മുട്ടി പ്രാർത്ഥിക്കുന്നുണ്ടാവും മകൻ അവന്റെ ആഗ്രഹത്തിലേക്കുള്ള ആദ്യപടി വിജയിച്ചു കയറാൻ..... എന്റെ മേരി.....
“അയ്യോ..... മതി, ബാക്കി റൊമാൻസ് ഒക്കെ പോയി വന്നിട്ട്....... എന്റെ മീനു ചേച്ചി ആ സാധനത്തിനെ ഇങ്ങ് വിട്”
എന്നെ ചുറ്റി പിടിച്ചു നിന്ന മീനുവിനെ നോക്കി ചിന്നു തിടുക്കം കൂട്ടി,
“ മ്മ് ബായ്........”
“ബെസ്റ്റ് ഓഫ് ലക്ക്”
മീനൂനോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അപ്പുറത്ത് നിന്ന ശ്രീലക്ഷ്മി എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, നല്ലൊരു കാര്യത്തിന് പോവാൻ ഇറങ്ങുന്നത് കൊണ്ട് ഞാൻ ഒരു താങ്ക്സ് തിരിച്ചും പറഞ്ഞു...
“ഹോ ഏഴേകാൽ ആയി, ഇനി എന്തായാലും എട്ട് മണിക്ക് അവിടെ എത്തില്ല........”
താഴേക്കുള്ള പടികൾ ഓടി ഇറങ്ങുന്നതിന് ഇടയ്ക്ക് ചിന്നു പറഞ്ഞു....
“മൊയലാളീന്റെ മോളെ കൂടെ പോവുന്നത് കൊണ്ട് ഇത്തിരി വൈകിയാലും പ്രശ്നം ഒന്നും ഉണ്ടാവില്ല”
“അയ്യടാ ഒരു പിണാക്കും നടക്കില്ല......... മോൻ വേഗം വണ്ടി എടുക്ക്”
എന്നും പറഞ്ഞ് അവൾ എനിക്ക് നേരെ കീ നീട്ടിയപ്പോഴാണ് അവൾ
💬 Comments
View all comments