Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
മീനു പറഞ്ഞു.....
“നല്ലൊരു ദിവസം ആയിട്ട് ഇങ്ങനെ തണുപ്പൻ കളി കളിക്കാതെ ഒന്ന് ഉഷാറായിക്കെ ലു......... ടോണി”
ശ്രീലക്ഷ്മി ഇരിക്കുന്നത് കൊണ്ടാകാം മീനു എന്നെ ആദ്യമായി ടോണി എന്ന് വിളിച്ചത്, ആദ്യമായിട്ട് ആണെന്ന് തോന്നുന്നു............
“കുളിപ്പിച്ച് തരുന്നോ??”
അതിന് മറുപടി ഒന്നും തരാതെ മീനു എന്നെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു....... അല്ല പേടിപ്പിക്കാൻ ശ്രമിച്ചു എന്ന് പറയാം..... കാണാൻ കോമഡിയാണ്.......
“ഈശ്വരാ അഞ്ചരയ്ക്ക് വിളിക്കാൻ തുടങ്ങിയതാണ് ഞാൻ ഈ സാധനത്തിനെ, നോക്ക് സമയം ആറര കഴിഞ്ഞു....... ഇനി ഞാൻ പറയൂല എന്താന്ന് വെച്ച ചെയ്തോ”.
അവസാനം ക്ഷമ നശിച്ചപ്പോൾ ഈശ്വരനോട് പരിഭവം പറഞ്ഞുകൊണ്ട് മീനു അടുക്കളയിലേക്ക് നടന്നു, അവൾ കൂടെ നിൽക്കുന്നത് കൊണ്ടാണ് ഞാൻ ഇങ്ങനെ കളിക്കുന്നതെന്ന് തോന്നി കാണണം.......... സത്യം പറഞ്ഞാൽ അതാണ് വാസ്തവം.....മീനു പോയതും ഞാൻ കുളിമുറിയുടെ വാതിൽ അടച്ചിട്ട് വിവസ്ത്രൻ ആയ ശേഷം ഷവർ തുറന്ന് അതിന്റെ അടിയിൽ നിന്നു..... ഹാഹാ യെന്താ സുഖം....... ഹാ....... ഞാൻ അങ്ങനെ ഷവറിന്റെ അടിയിൽ സ്വപ്നം കണ്ട് നിന്നുപോയി........ പെട്ടെന്നാണ് ഇന്നത്തെ സെലെക്ഷന്റെ കാര്യം ഓർമ്മ വന്നത്, എന്റെ ഡ്രീം........... അയ്യോ ഇനിയും വൈകിയാൽ ശരിയാവില്ല........ ഞാൻ വേഗം കുളി നിർത്തി തോർത്തും ചുറ്റി പുറത്തേക്ക് ഇറങ്ങി.....
പെട്ടെന്ന് വന്ന ആവേശത്തിൽ ഞാൻ നനഞ്ഞ തോർത്തും വാരി ചുറ്റികൊണ്ട് പുറത്തേക്ക് ഇറങ്ങി.....
പുറത്തിറങ്ങിയ ഞാൻ കണ്ടത് മേശപ്പുറത് പ്രഭാതഭക്ഷണം നിരത്തുന്ന മീനു, അവളെ പിന്നിൽ സഹായിയായി പ്ലേറ്റും പിടിച്ച് നിൽക്കുന്ന ചിന്നു, കസേരയിൽ ഞെളിഞ്ഞ് ഇരിക്കുന്ന ചീലച്ച്മി.......
കുളിമുറിയുടെ വാതിൽ തുറന്ന ശബ്ദം കേട്ട് മൂന്നുപേരും ഒരേ സമയം എന്നെ നോക്കി..... എന്തോ ഓർമ്മയിൽ ഇറങ്ങിയതാണ്, ആ നനഞ്ഞ തോർത്ത് അല്ലാതെ എന്റെ ദേഹത്ത് മറ്റൊന്നും തന്നെ ഇല്ല....
ചിന്നു എന്നെ നോക്കി ചിരിക്കുകയാണ്....... വെറുതെ ചിരിക്കുകയല്ല കളിയാക്കി ചിരിക്കുകയാണ്, മറ്റേ ഭൂതം അന്തംവിട്ട് നോക്കുകയാണ്...... മീനു ഒരു നിമിഷം എന്റെ കോലം നോക്കിയ ശേഷം മുഖം ചുളിച്ചുകൊണ്ട് ഓടി വന്ന് എന്നെ പിടിച്ച് കുളിമുറിയിലേക്ക് തന്നെ കയറ്റി.....
“ഇവിടെ നിക്ക്...... ഞാൻ പോയി ഡ്രസ്സ് എടുത്ത്
💬 Comments
View all comments