Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
എന്താ നേരത്തെ എഴുന്നേറ്റു....... അല്ല എഴുന്നേൽപ്പിച്ചു......... അഞ്ചര ആയപ്പോഴേക്കും മീനു എന്നെ കുത്തി പൊക്കി എഴുന്നേൽപ്പിച്ചു...... ജീവിതത്തിൽ ഇതുവരെ അഞ്ചര മണിക്ക് ഒന്നും കണ്ണ് തുറന്ന് ശീലം ഇല്ലാത്ത പാവം എനിക്ക് കണ്ണ് പോലും തുറക്കാൻ പറ്റിയില്ല.....
മീനു കുറെ പിടിച്ച് വലിച്ചും നുള്ളിയും പിച്ചിയും ഒക്കെ നോക്കിയെങ്കിലും ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി....... ഒടുക്കം എന്നെ എഴുന്നേൽപ്പിക്കാൻ പെണ്ണ് അവസാനത്തെ അടവ് ഇറക്കി....
കണ്ണും പൂട്ടി കിടന്ന എന്റെ ചുണ്ട് മീനു മെല്ലെ ഒന്ന് ചപ്പി...... പെട്ടെന്ന് പോപ്പോയ് ചീര കഴിച്ചത് പോലെ ശക്തിയും ഊർജ്ജവും കിട്ടിയ ഞാൻ ചാടി തിരിഞ്ഞ് മീനൂനെ അടിയിലാക്കി ചുണ്ടുകൾ ചപ്പി വലിച്ചു....
“ഇപ്പോ ഉറക്കം പോയില്ലേ....... ഇനി മതി വാ എഴുന്നേൽക്ക്”
കുറച്ചുനേരത്തെ അധരപാനത്തിന് ശേഷം അകന്നു മാറിയ എന്നെ നോക്കി ചിരിച്ചുകൊണ്ട് മീനു പറഞ്ഞു..... അനുസരിക്കാതെ വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാൻ ഏണി ഇറങ്ങിയ ശേഷം എന്റെ പേടിതൂറിയായ കെട്ടിയോളെയും ഇറക്കി കൊടുത്തു....
താഴെ എത്തിയതോടെ ചീരയുടെ.......... ഛെ അല്ല.......... അധരപാനത്തിന്റെ ശക്തി നഷ്ടപ്പെട്ടതോടെ ഞാൻ വാടി തളർന്നു ഒരു മൂലയിൽ ഇരുന്നു.....
അടുക്കളയിലെ പണിയുടെ ഇടയിലൂടെ മീനു ഇടയ്ക്ക് ഓടി വന്ന് എന്നെ കൊണ്ട് പല്ല് തേപ്പിച്ചു........ ഹാ ഹാ നല്ല ചുഗം....... വെറുതെ വായും തുറന്ന് ഇരുന്ന് കൊടുത്ത മതി.... ഡെയിലി ഈ സെറ്റപ്പ് ആക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായിരിക്കും.......
ഒരു വൃത്തികെട്ട ചിരി കേട്ടാണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത്........ നോക്കുമ്പോൾ അവൾ ആ ചീലച്ച്മി ചിരിച്ചതാണ്, മീനു എനിക്ക് പല്ല് തേപ്പിച്ച് തരുന്നത് കണ്ടിട്ടാണ് അവളുടെ ഒടുക്കത്തെ ഇളി..... ഇതിലും വൃത്തിക്ക് എനിക്ക് തേക്കാൻ അറിയാം എന്നൊരു അഹംഭാവവും ആ ചിരിയിൽ ഉണ്ടായിരിക്കാം.....
“മതി ഇരുന്ന് ഉറക്കം തൂങ്ങിയത്, പോയി കുളിക്ക് ചിന്നു ഇപ്പോ വരും.......”
മീനു എന്നെ ഉന്തി തള്ളി കുളിമുറിയിൽ കയറ്റി......
“ന്ന തോർത്ത്.......... വേഗം വന്നോ, ഇനി അതിന്റെ അകത്ത് ഇരുന്ന് ഉറങ്ങണ്ട”
കുളിമുറിയുടെ വാതിലിൽ ചാരി നിന്ന് ഉറക്കം തൂങ്ങിയ എനിക്ക് നേരെ തോർത്ത് നീട്ടികൊണ്ട്
💬 Comments
View all comments