0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4379
ഓർത്ത് കിടക്കുമ്പോൾ മീനു മെല്ലെ ഏണി കയറി വന്നു.... “ശ്യോ ഇത് ഇതുവരെ ഉറങ്ങിയില്ലേ...... വേഗം ഉറങ്ങ് മോനു, രാവിലെ നേരത്തെ വിളിക്കും കേട്ടോ” ഏണി കയറി വന്ന അവളെ തന്നെ നോക്കി ഇളിച്ചോണ്ട് കിടക്കുന്നത് കണ്ട് മീനു പറഞ്ഞു.... ഇടയ്ക്ക് പെണ്ണിന്റെ പെരുമാറ്റവും സംസാരവും കേൾക്കുമ്പോൾ മേരിയേ ഓർമ്മ വരും, പ്രത്യേകിച്ച് ഇങ്ങനെ മോനു ന്ന് വിളിച്ച് സംസാരിക്കുമ്പോൾ....
“തണുത്തിട്ട് ഉറങ്ങാൻ പറ്റുന്നില്ല.......” ഞാൻ വിഷമം നടിച്ചുകൊണ്ട് പറഞ്ഞപ്പോൾ മീനു അതിൽ വീണു, പെണ്ണ് വേഗം കൂടെ വന്ന് കിടന്നു....... എന്നെ കെട്ടിപ്പിടിച്ച്...... തണുപ്പിനെ പ്രതിരോധിക്കാൻ അവളിലെ ചൂട് മൊത്തം എനിക്ക് പകർന്നുകൊണ്ട് ഒന്നായി കിടന്നു...... “മീനൂട്ടി ഉറങ്ങിയോ??” “ഞാൻ ഉറങ്ങി....... ലുട്ടൂസും ഉറങ്ങ്” കുഞ്ഞു വാവയെ ഉറക്കാൻ പാടുപെടുന്ന അമ്മയെ പോലെ ആയിരുന്നു മീനുവിന്റെ ഭാവം.... “മീനൂട്ടി ഞാൻ ഒരു കാര്യം പറയട്ടെ....” “വേണ്ട....... മിണ്ടാതെ കിടന്ന് ഉറങ്ങാൻ നോക്ക്” മീനു ഗൗരവം നടിച്ചു “പ്ലീസ് ഒറ്റ കാര്യം, എന്നിട്ട് ഞാൻ ഉറങ്ങാ” “മ്മ്.....” വേഗം പറഞ്ഞ് തുലയ്ക്ക് എന്നൊരു ഭാവത്തിലാണ് മീനു സമ്മതം മൂളിയത് “അതില്ലേ........ നമ്മുടെ കുട്ടിപട്ടാളത്തിലേക്ക് ആദ്യത്തെ ആളെ റിക്രൂട്ട് ചെയ്യണ്ടേ?? എന്റെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലാവാതെ മീനു എന്നെ സംശയത്തോടെ നോക്കി..... ഇപ്പോഴും ഞങ്ങൾ കെട്ടിപ്പിടിച്ചു തന്നെയാണ് കിടക്കുന്നത്.... “നോക്കണ്ടേ.......” അവളെ വയറ്റിൽ ഉഴിഞ്ഞുകൊണ്ട് കള്ള ചിരിയോടെ ഞാൻ ചോദിച്ചപ്പോഴാണ് എന്റെ ആവശ്യം പെണ്ണിന് മനസ്സിലായത്...
“ഇപ്പോ വേക്കൻസി ഒന്നുമില്ല...... കുറച്ച് കഴിഞ്ഞ് റിക്രൂട്ട് ചെയ്യാ കേട്ടോ....... ഇപ്പോ എന്റെ റിക്രൂട്ടർ അടങ്ങി കിടന്നേ” അവളെ വയറ്റിൽ ഇഴഞ്ഞു നടന്ന എന്റെ കൈ പിടിച്ച് വെച്ചുകൊണ്ട് ഒട്ടും കരുണയില്ലാതെ മീനു പറഞ്ഞു “ദുഷ്ടത്തി............ ഞാൻ മേരിയോട് പറഞ്ഞ് കൊടുക്കും..........." “ഓ വല്യ കാര്യം........ അടങ്ങി കിടക്ക് ലുട്ടൂസേ....... രാവിലെ നേരത്തെ എഴുന്നേൽക്കണ്ടേ......... നല്ല വാവയല്ലേ ഉറങ്ങിക്കേ....... ഓഓഓഓഓഓ ഓഓഓഓഓഓ” കുഞ്ഞി കുട്ടികളെ തട്ടി ഉറക്കുന്നത് പോലെ മീനു എന്നെ ഉറക്കാൻ ശ്രമിച്ചു, പക്ഷെ ഞാൻ ഉണ്ടോ ഉറങ്ങുന്നു.... പിന്നെയും കുറെ നേരം വെറുപ്പിച്ച ശേഷമാണ് ഞാൻ ഉറങ്ങിയത്..... ഉറങ്ങാൻ വൈകിയാൽ

💬 Comments

View all comments