0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4378
എന്നെ ഒന്നും പറയാൻ അനുവദിക്കാതെ ചിന്നു ഫോൺ കട്ടാക്കി... “രാവിലെ നേരത്തെ പോവണ്ടേ..... ഭക്ഷണം കഴിച്ച് വേഗം നല്ല കുട്ടിയായി കിടന്ന് ഉറങ്ങിക്കോ” ഫോൺ വെച്ച് എന്നെ ഒട്ടി നിന്ന മീനുവിനെ നോക്കിയപ്പോൾ അവളുടെ വക..... “ചേച്ചി ഉറക്കി തരോ??” ഞാൻ മീനുവിനെ നോക്കി കൊഞ്ചി “വാവേനെ ചേച്ചി ഉറക്കി തരാ ട്ടോ....... പക്ഷെ അടങ്ങി കിടക്കണം..... കേട്ടോ ലുട്ടാപ്പി” എന്റെ മൂക്ക് പിടിച്ച് വലിച്ചുകൊണ്ടാണ് മീനു അത് പറഞ്ഞത്.... “ശെരി ഡാകിനി” ഞാൻ മെല്ലെ അവൾക്ക് കേൾക്കാൻ പറ്റാത്ത രീതിയിലാണ് പറഞ്ഞത് “എന്താ ലുട്ടൂസേ..... എന്തെങ്കിലും പറഞ്ഞോ??” എന്റെ ചുണ്ട് അനങ്ങുന്നത് കണ്ട് സംശയം തോന്നി മീനു ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞ് കവിളിൽ ഒരു ഉമ്മയും കൊടുത്ത് ഞാൻ അടുക്കളയിൽ നിന്ന് പുറത്തേക്ക് നടന്നു.....
ശ്രീലക്ഷ്മി അവിടെ ടെറസിൽ പുറത്തേക്ക് നോക്കി നിൽപ്പുണ്ടായിരുന്നു, എന്നാലും ഇവളുടെ ഈ വരവിന്റെ ഉദ്ദേശം എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ..... എന്തായാലും ആള് പഴയ പോലെ അല്ല, മുഴുവൻ സമയവും എന്തോ ആലോചിച്ച് ഇരിപ്പാണ്..... അധികം സംസാരം ഒന്നുമില്ല അല്ലെങ്കിലും എന്നോട് സംസാരിക്കാൻ വരില്ല, വന്ന അത്രയെ അവൾക്ക് ഓർമ്മയുണ്ടാവു.... പിന്നെ ഉള്ളത് മീനു, മീനൂനോടും അവൾ അധികം സംസാരിക്കുന്നത് ഒന്നും കണ്ടിട്ടില്ല, അവൾ എന്തെങ്കിലും ചോദിച്ച അതിന് മാത്രം മറുപടി കൊടുത്ത് ഒരു മൂലയിൽ ഒതുങ്ങി കൂടുന്നുണ്ട്..... ഇതൊക്കെ മിക്കവാറും അവരുടെ പ്ലാനിന്റെ ഭാഗം ആയിരിക്കും.... അത് എന്ത് തന്നെ ആയാലും എന്റെ മീനുവിനെ മാത്രം ഞാൻ വിട്ട് കൊടുക്കില്ല... രാത്രി അത്താഴം നേരത്തെ കഴിച്ചു....... വേഗം കിടന്ന് ഉറങ്ങിയാലേ രാവിലെ വേഗം എഴുന്നേൽക്കാൻ കഴിയു എന്നും പറഞ്ഞ് മീനു എന്നെ നിന്ന് തിരിയാൻ സമ്മതിക്കാതെ പുതപ്പും തലയിണയും തന്ന് മുകളിലേക്ക് ഉന്തി തള്ളി വിട്ടു.... “ലുട്ടൂസ് പോയി കിടന്നോ...... ഞാൻ വേഗം വരാ” എന്ന് പറഞ്ഞ് മീനു എന്നെ മുകളിലേക്ക് തള്ളി കയറ്റിയിട്ട് അര മണിക്കൂർ കഴിഞ്ഞു, ഇനി വരാതിരിക്കോ.......... വഞ്ചകി.............. ഏയ് എന്റെ മീനു അങ്ങനെ പറ്റിക്കില്ല വരും.... ഹോ നൂറ് ആയുസ്സാണ്, അവളെ കുറിച്ച് തന്നെ

💬 Comments

View all comments