Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
യൂ കുഡ് ബീറ്റ് ദി വേൾഡ്
യൂ കുഡ് ബീറ്റ് ദി വാർ
യൂ കുഡ് ടോക്ക് ടു ഗോഡ്, ഗോ ബാംഗിങ് ഓൺ ഹിസ് ഡോർ?
മേൽ കഴുകി ഇറങ്ങിയിട്ട് മീനു തന്ന ചൂട് ചായ ഊതിയൂതി കുടിക്കുമ്പോഴാണ് മേശപ്പുറത് നിന്ന് എന്റെ ഫോൺ അടിഞ്ഞത്......
“മീനൂസേ ഒന്ന് നോക്കെടി ആരാന്ന്”
അടുക്കളയിലെ തിണ്ണയിൽ നിന്നും എഴുന്നേറ്റ് നടന്നു ചെന്ന് ഫോൺ എടുക്കാനുള്ള മടികൊണ്ട് ഞാൻ മീനുവിനെ നോക്കി ദയനീയമായി പറഞ്ഞു, ഓടി തളർന്നു വന്നതുകൊണ്ട് ആവുമെന്ന് കരുതി മീനുവും ഒന്നും പറയാതെ പോയി ഫോൺ എടുത്തു....
“ചിന്നുവാ....”
ഫോൺ എടുത്ത് എന്നെ നോക്കി പറഞ്ഞിട്ട് അവൾ തന്നെ അറ്റൻഡ് ചെയ്തു...
“ആ എന്താ ചിന്നു.....
ആണോ.........
ഇതാ ഇവിടെ ണ്ട്
ഓ പിന്നെ ഒന്ന് പൊടി പെണ്ണേ
അതൊക്കെ ഞാൻ നോക്കിക്കോളാം ട്ടോ
മ്മ...... ശരി ഞാൻ കൊടുക്കാ”
അങ്ങനെ ചിന്നൂനോട് എന്തൊക്കയോ സംസാരിച്ചുകൊണ്ട് വന്ന് അവസാനം ഫോൺ എനിക്ക് തന്നു...
“മ്മ് എന്താണ് ചിന്നുസേ”
“ഹാ എന്റെ ഏട്ടത്തിയമ്മയ്ക്ക് കുറച്ച് ഉപദേശം കൊടുത്തതാണ്..... ഏറ്റില്ല”
“ഒന്ന് പോയെടി കുരിപ്പേ...... നീ വിചാരിച്ചാലൊന്നും ഞങ്ങളെ തമ്മിൽ തെറ്റിക്കാൻ പറ്റൂല.......”
ഫോൺ തന്നിട്ട് എന്നെ പറ്റി നിന്ന മീനൂനെ ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു
“ഓ ഇതൊക്കെ പുതുമോടി ആയതുകൊണ്ട് അല്ലേ...... കുറച്ച് കാലം കഴിഞ്ഞാൽ കാണാം.....”
എന്നും പറഞ്ഞ് ചിന്നു കളിയാക്കി ചിരിച്ചു... പക്ഷെ ഞങ്ങൾ തമ്മിൽ തെറ്റില്ല എന്ന പൂർണ്ണ ബോധ്യം ഉള്ളത് കൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല
“നിന്റെ വിശ്വാസം നിന്നേ രക്ഷിക്കട്ടെ”
അത് പറഞ്ഞത് ചിന്നു അല്ല, എന്റെ ഉള്ളിലുള്ള ആ മൈരൻ.....
“അല്ല ഞാൻ വിളിച്ചത് അതല്ല, നാളെ ഞാൻ ഒരു ഏഴ് മണിക്ക് അവിടെ എത്തും റെഡിയായി നിന്നോ”
കളിയാക്കിയുള്ള ചിരി നിർത്തിക്കൊണ്ട് ചിന്നു പറഞ്ഞു
“അയ്യോ ഏഴ് മണിക്കോ.... “
“ആഹ് എട്ട് മണിക്ക് അവിടെ റിപ്പോർട്ട് ചെയ്യണം..... ഞാൻ മീനു ചേച്ചിയോട് പറഞ്ഞിട്ടുണ്ട്...... ബാക്കി പുള്ളിക്കാരി നോക്കിക്കോളും, അപ്പോ ശരി നാളെ രാവിലെ കാണാം”
പിന്നെ
💬 Comments
View all comments