0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4465
തന്നെ അസംബ്ലിക്ക് നിൽക്കുന്ന പോലെ നിർത്തിയിട്ട് മെയിൻ കോച്ച് ഒരു ചെറിയ ഇൻട്രോ തന്നു, അത് കഴിഞ്ഞ് അസിസ്റ്റന്റ് കോച്ചും ഗോൾ കീപ്പിങ് കോച്ചും ഫിറ്റ്നസ് ആൻഡ് കണ്ടിഷനിംഗ് കോച്ചും ഒക്കെ സംസാരിച്ചു, എല്ലാരുടെ സംസാരവും കഴിഞ്ഞപ്പോഴേക്കും ബോർ അടിച്ച് പോയിരുന്നു....... പക്ഷെ അത് കഴിഞ്ഞിട്ട് കോച്ച് പറഞ്ഞ കാര്യം കേട്ടപ്പോൾ എല്ലാ ബോറടിയും മാറി കിട്ടി..... എല്ലാവരും ഗ്രൗണ്ട് ചുറ്റും പത്ത് റൗണ്ട് ഓടാൻ..... “എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ” എന്ന് എന്റെ ഉള്ളിൽ കിടന്ന് നെഗറ്റീവോളി പറഞ്ഞെങ്കിലും അതിന് പുല്ലു വില കൊടുത്തുകൊണ്ട് ഞാൻ ഓടി തുടങ്ങി.... ഇത് എന്റെ ഡ്രീം ആണ്, എന്ത് വില കൊടുത്തും ഇന്ന് സെലെക്ഷൻ നേടിയെടുതേ പറ്റു........ ഇത് ചിലപ്പോൾ എനിക്കുള്ള അവസാനത്തെ അവസാനം ആകും....
ആദ്യത്തെ നാല് റൗണ്ട് ഞാൻ സുഖ സുന്ദരമായി ഓടി തീർത്തു, അഞ്ചാമത്തെ റൗണ്ടിൽ പണി മണത്തു തുടങ്ങിയെങ്കിലും അതും കുഴപ്പം ഒന്നും ഇല്ലാതെ ഓടി ഒപ്പിച്ചു, ആറാമത്തെ റൗണ്ട് എത്തിയതോടെ പൂർത്തിയാക്കാൻ കഴിയില്ല എന്ന് എനിക്ക് ഏറെ കുറെ ഉറപ്പായി... കിതച്ചുകൊണ്ട് ആണെങ്കിലും ആറാമത്തെ റൗണ്ടും പൂർത്തിയാക്കി.... ഇതിനിടയിൽ ചിലർ ഒക്കെ ഓടാൻ കഴിയാതെ പകുതിക്ക് നിർത്തുന്നുണ്ട്, അങ്ങനെ നിർത്തുന്നവരെ ഒക്കെ അപ്പോ തന്നെ ഔട്ട്‌ ആകുന്നതും കണ്ടു അതോടെ എന്ത് വില കൊടുത്തും പത്ത് റൗണ്ട് പൂർത്തിയാക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു..... പക്ഷെ ശരീരം അനുവദിക്കുമോ എന്നാണ് അറിയേണ്ടത്...... കഷ്ടപ്പെട്ട് ഏഴാം റൗണ്ട് ഓടുമ്പോൾ ഇന്നലെ ആ പാഞ്ചോയുടെ കൂടെ ഇരുന്ന് ആന്റിമാരെ സൂം ചെയ്തത് ഓർത്തുപോയി, അതിന് പകരം ഇന്നലെ കുറച്ച് നേരം ഓടിയിരുന്നെങ്കിൽ ഇന്ന് ഇത്ര കഷ്ടപാട് ഉണ്ടാവില്ലായിരുന്നു..... എന്നാലും എങ്ങനെയോ അതും പൂർത്തിയാക്കി എട്ടാം റൗണ്ടും ഒമ്പതാം റൗണ്ടും ഓടുക ആയിരുന്നില്ല, ഇഴയുകയായിരുന്നു..... എന്റെ ശരീരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് എനിക്ക് പൂർണ്ണമായും മനസ്സിലായിരിക്കുന്നു, ഇതിന് ഒക്കെ കാരണം ഒടുക്കത്തെ സിഗരറ്റ് വലിയാണ്.... ഒരു പ്രൊഫെഷണൽ കളിക്കാരൻ ആവാൻ ആഗ്രഹിച്ച ഞാൻ ഒരിക്കലും അതൊന്നും ഉപയോഗിക്കാൻ പാടില്ലായിരുന്നു, ഹാ ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ..... അവസാന

💬 Comments

View all comments