0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4469
റൗണ്ട് ഓടുമ്പോൾ ശരീരം മൊത്തമായി വിറയ്ക്കാൻ തുടങ്ങിയിരുന്നു, ഒന്ന് രണ്ട് തവണ കാല് ഇടറി പോയെങ്കിലും വീഴാതെ എങ്ങനെയോ മുഴുവൻ ഓടി തീർത്തു............. പത്താം റൗണ്ട് കഴിഞ്ഞതും ഞാൻ നിലത്തേക്ക് ഇരുന്നു പോയി, തല കറങ്ങുന്നു....... ഒരു ചേട്ടൻ വന്ന് പിടിച്ച് എഴുന്നേൽപ്പിച്ചിട്ട് കൂളിംഗ് ഡൌൺ സ്ട്രെച്ചിങ് ചെയ്യാൻ പറഞ്ഞു........ അത് ചെയ്തു കഴിഞ്ഞപ്പോഴേക്കും ചെറിയ ആശ്വാസം തോന്നി.... ഹോ...... ഇനിയും എന്തൊക്കെ ചെയ്യണം ആവോ.......... “ഗോൾ കീപ്പർസ് അങ്ങോട്ട് മാറി നിൽക്കുക, മിഡ് ഫീൽഡർസ് അവിടേക്ക് നിൽക്ക്, ഡിഫെൻഡേർസ് ഇവിടെ നിൽക്ക്, ഫോർവേഡ് കളിക്കുന്നവർ ദാ അവിടെ പോയി നിൽക്കുക”
അസിസ്റ്റന്റ് കോച്ച് വന്ന് ഓരോ പൊസിഷനിൽ കളിക്കുന്നവരെയും പിരിച്ചു നിർത്തി..... ഞാൻ മിഡ് ഫീൽഡ് കളിക്കുന്നവർ നിൽക്കാൻ പറഞ്ഞ സ്ഥലത്ത് പോയി നിന്നു..... ഹോ കൂടുതൽ ആളുകൾ ഫോർവേഡ് കളിക്കുന്നതിലേക്ക് പോയിട്ടുണ്ട്..... ഭാഗ്യം....കാൽ പന്ത് കളി കണ്ട് തുടങ്ങിയ കാലത്ത് മുനിൽ കളിച്ച് ഗോളുകൾ അടിച്ച് കൂട്ടുന്ന സ്‌ട്രൈക്കർമാരെ ആയിരുന്നു കൂടുതൽ ഇഷ്ടം, പക്ഷെ പിന്നീട് എപ്പോഴോ ഈ കളി രക്തത്തിൽ അലിഞ്ഞ് തുടങ്ങിയപ്പോൾ തൊട്ട് കളിയെ നിയന്ത്രിക്കുന്ന മധ്യനിര താരങ്ങളോട് അല്പം ഇഷ്ട കൂടുതൽ വന്നു... ഒരേ സമയം മുന്നിലേക്ക് പന്ത് എത്തിച്ച് അക്രമങ്ങൾക്ക് ചുക്കാൻ പിടിക്കുകയും പിന്നിലേക്ക് ഇറങ്ങി പ്രതിരോധ നിരയെ സഹായിക്കുകയും ചെയ്യുന്ന താരങ്ങൾ എനിക്ക് ഒരു ആവേശമായി മാറി.... അങ്ങനെയാണ് ഞാൻ ഒരു മിഡ് ഫീൽഡർ ആയി മാറിയത്... കോളേജ് ടീമിൽ ഒന്നും പക്ഷെ എനിക്ക് ആ പൊസിഷനിൽ കളിക്കാൻ അധികം സാധിച്ചിട്ടില്ല, അവിടെ കോച്ച് എന്നെ പിടിച്ച് മുനിൽ കളിപ്പിക്കും..... എന്തായാലും ഇവിടെ ഇന്ന് ഞാൻ എന്റെ മധ്യനിരയിലെ കളി തന്ത്രങ്ങൾ മുഴുവൻ പുറത്തെടുത്ത് സെലെക്ഷൻ നേടി എടുക്കും.... ആദ്യത്തെ ഓട്ടം ഒഴിച്ച് പിന്നെ ഉണ്ടായിരുന്ന എല്ലാ പരീക്ഷണങ്ങളും ഞാൻ വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്തു...... അഞ്ച് മിനിറ്റുള്ള ഒരു ചെറിയ മാച്ച് കളിപ്പിച്ചു, പെനാൽറ്റി അടിപ്പിച്ചു, ഫ്രീകിക്ക്സ്, കോർണർസ് അങ്ങനെ പലതും അവർ ചെയ്യിപ്പിച്ചു.... എല്ലാം അത്യാവശ്യം മോശം അല്ലാതെ തന്നെ തീർത്തു..... രാവിലെ തുടങ്ങിയ സെലെക്ഷൻ അവസാനിക്കുമ്പോൾ

💬 Comments

View all comments