0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4470
വൈകുന്നേരം ആയിരുന്നു, ചിന്നു ഇരുന്ന് ബോർ അടിച്ച് ചത്ത് കാണും..... അവസാനം എല്ലാം കഴിഞ്ഞ് ഞാൻ ചിന്നൂന്റെ അടുത്ത് ചെന്ന് ഇരുന്നു..... “കൊട് കൈ മോനെ തകർത്തു.... എന്തായാലും സെലെക്ഷൻ ഉറപ്പാണ്” അടുത്ത് എത്തിയതും ചിന്നു എന്നോട് ആവേശത്തോടെ പറഞ്ഞു...... പക്ഷെ എനിക്ക് അവളുടെ അത്ര ഉറപ്പ് ഒന്നും ഇല്ലായിരുന്നു, ഞാൻ നോക്കിയിട്ട് കിട്ടാൻ ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് ആണ്..... “ഹോ മീനു ചേച്ചി ഇതിന്റെ ഇടയ്ക്ക് ഒരു നൂറ് പ്രാവശ്യം എങ്കിലും വിളിച്ചിട്ടുണ്ടാവും എന്തായി എന്തായി ന്ന് ചോയിച്ചിട്ട്” ഞാൻ ഒന്നും പറയാതെ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് അടുത്തുള്ള കസേരയിൽ ഇരുന്നു..... ഞാൻ കണ്ണും പൂട്ടി വിശ്രമിക്കുമ്പോഴും ചിന്നു അടുത്തിരുന്ന് ഓരോ കഥ പറയുന്നുണ്ടായിരുന്നു....
ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു മൈക്ക് അനൗൺസ്‌മെന്റ് വന്നു..... ഞങ്ങൾ കാത്തിരിക്കുന്ന അനൗൺസ്‌മെന്റ്.... “ഇന്ന് ഇവിടെ നടന്ന സെലെക്ഷൻ ക്യാമ്പിൽ പങ്കെടുത്ത നൂറ്റി പതിനെട്ട് പേരിൽ നിന്നും സെലെക്ഷൻ ലഭിച്ചത് ഇരുപത് പേർക്കാണ്, ഞാൻ പേര് വിളിക്കുന്നവർ ഇങ്ങോട്ട് വരുക” അയ്യോ എന്റെ ഹൃദയം ട്ടപ്പ് ട്ടപ്പ് ഇടിക്കാൻ തുടങ്ങി....... മൈക്കിൽ ഓരോരുത്തരെ ആയി വിളിക്കാൻ തുടങ്ങി, ഓരോ പേര് വിളിക്കുമ്പോഴും ടെൻഷൻ കൂടി കൂടി വന്നു...... പതിനഞ്ചു പതിനാറ് പതിനേഴ്...... അങ്ങനെ ഒരു പതിനെട്ടു പേരെ വിളിച്ച് കഴിഞ്ഞപ്പോഴേക്കും എന്റെ ആത്മവിശ്വാസം മുഴുവൻ ചോർന്നിരുന്നു, നോക്കിയപ്പോൾ ചിന്നൂന്റെ മുഖത്തും ആകെ വിഷമം..... പക്ഷെ........ ചിന്നു പറഞ്ഞ ഉറപ്പ് സത്യമായി, പത്തൊൻപതാമത് വിളിച്ച പേര് “””ടോണി മാത്യൂസ് തെക്കേപറമ്പിൽ””” ഒരു നിമിഷത്തേക്ക് ഞാൻ സ്റ്റക്ക് ആയിപ്പോയി...... അനങ്ങാൻ പറ്റാതെ ഇരുന്ന് പോയി.... ചിന്നു എന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ തന്നപ്പോഴാണ് എന്റെ ചലനശേഷി തിരിച്ചു കിട്ടിയത്..... ഞാൻ നേരെ അവർ റിപ്പോർട്ട്‌ ചെയ്യാൻ പറഞ്ഞ സ്ഥലത്തേക്ക് ഓടി..... പക്ഷെ അവിടെ എത്തിയപ്പോൾ സന്തോഷത്തിന്റെ കൊടുമുടിയിൽ നിന്നിരുന്ന എനിക്ക് അല്പം വിഷമം ഉണ്ടാകുന്ന വാർത്തയാണ് ആദ്യം കേട്ടത്.... “നാളെ മുതൽ ഒന്നര മാസം ക്യാമ്പുണ്ട്, സെലെക്ഷൻ കിട്ടിയ എല്ലാവരും നാളെ തന്നെ ക്യാമ്പിൽ ജോയിൻ ചെയ്യണം.... അതും അവിടെ താമസിച്ച്.....

💬 Comments

View all comments