0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.4K
ഞാൻ തയ്യാറല്ല.... മനസ്സ് ഒന്ന് നിയന്ത്രണത്തിൽ ആയ ശേഷം നേരെ പോയി യാമിനിയെ കാര്യം പറഞ്ഞു മനസ്സിലാക്കിയിട്ട് ആ മറ്റവളെ ഇറക്കി വിടണം... യാമിനിയെ ഒരാളെ പറ്റി ആലോചിച്ചിട്ടാണ് ഒന്നും വേണ്ട എന്ന് കരുതി ഒതുങ്ങി ഇരുന്നത്, അപ്പൊ വീണ്ടും വന്നിരിക്കുന്നു അവൾ..... എന്നാലും എന്തായിരിക്കും അവളുടെ ഈ വരവിന്റെ ഉദ്ദേശം?? എന്താണെങ്കിലും അവളെ ഇന്ന് തന്നെ ഇറക്കി വിടണം.... എന്റെ മീനൂട്ടി......... അവൾ വിഷമിച്ചു ഇരിക്കുകയാവും പാവം, ദേഷ്യത്തിൽ ഫോൺ പോലും എടുക്കാതെ ഇറങ്ങി പോന്നതാണ്.... എന്നാലും ഞാൻ എന്ത് പണിയാണ് കാണിച്ചത്, ആ രാക്ഷസിയുടെ കൂടെ ആണ് എന്റെ മീനൂനെ ഒറ്റയ്ക്ക് ആക്കി വന്നത്....... എത്രയും പെട്ടെന്ന് തിരിച്ച് ചെല്ലണം. ഞാൻ ചാടി എഴുന്നേറ്റ് വണ്ടിയിൽ കയറി, സ്റ്റാൻഡിൽ കുത്തി തിരിച്ചിട്ട് ബൈക്ക് എടുത്ത് നേരെ പി.ബി ലക്ഷ്യമാക്കി കുതിച്ചു..... പി.ബിയുടെ അടിയിൽ കൊണ്ടുപോയി നിർത്തുമ്പോൾ ബൈക്കിന്റെ സൈലെൻസറിൽ നിന്ന് പുക വരുന്നുണ്ടായിരുന്നു, ഓയിൽ കുറവാണെന്നു തോന്നുന്നു..... ആ അത് എന്തെങ്കിലും ആവട്ടെ, ഞാൻ ബൈക്ക് അവിടെ ഇട്ട് ഗോവണി ഓടി കയറി..... മുകളിൽ എത്തുന്നതിനു മുമ്പുള്ള രണ്ടാമത്തെ പടിയിൽ ഇരിപ്പുണ്ട് കക്ഷി, മുഖം മടിയിലേക്ക് വച്ചിട്ട് ഇരുന്ന് വിതുമ്പുകയാണ്..... ഞാൻ വന്നത് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു, ഞാൻ മെല്ലെ പോയി അവളുടെ അടുത്ത് ഇരുന്നു.....
“മച്.........” ഞാൻ മെല്ലെ തലയിൽ തോണ്ടി നോക്കിയെങ്കിലും പെണ്ണ് എന്റെ കൈ തട്ടി മാറ്റി കളഞ്ഞു, അപ്പൊ ഞാൻ വന്നത് അറിഞ്ഞിട്ടും അറിയാത്ത പോലെ ഇരിക്കുകയാണ്..... ശരിയാക്കി തരാം...“അത് കൊള്ളാം, എന്റെ റോൾ നീ ആണോ ചെയ്യുന്നേ മീനൂസേ.........

💬 Comments

View all comments