0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.4K
വിഷമം കൊണ്ടോ കണ്ണ് നിറഞ്ഞിരുന്നു..... യാമിനി പറഞ്ഞതിന് പറ്റില്ല എന്ന് കടുപ്പിച്ച് ഒന്ന് പറയേണ്ട കാര്യമേ ഉള്ളു എങ്കിലും ഇപ്പോ അവളോട് അങ്ങനെ പറയാൻ എനിക്ക് കഴിഞ്ഞില്ല... “പ്ലീസ് പോവല്ലേ........... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.......” സ്റ്റെപ്പ് ഇറങ്ങുമ്പോൾ യാമിനി പിന്നിലൂടെ ഓടി വന്നു പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും ഞാൻ അവളെ തള്ളി മാറ്റിക്കൊണ്ട് ഇറങ്ങി നടന്നു..... പിന്നിൽ നിന്നും എന്റെ ഹൃദയം തകർക്കുന്ന കരച്ചിൽ കേട്ടെങ്കിലും അത് കേട്ടില്ല എന്ന് നടിച്ചുകൊണ്ട് ഞാൻ ഇറങ്ങി നടന്നു..... രാവിലെ ഉറങ്ങി എഴുന്നേറ്റ അതെ കോലത്തിൽ ഞാൻ വിഷ്ണുവിന്റെ ബൈക്കും എടുത്ത് വിട്ടു, എങ്ങോട്ടെന്ന് ഇല്ലാതെ.....
കഴിഞ്ഞ ദിവസം ചൈതന്യ എന്നെ കൂട്ടി കൊണ്ടുപോയ ആ കുന്നിന്റെ മുകളിൽ ചെന്നാണ് പിന്നെ വണ്ടി നിന്നത്, എന്നെ കൊണ്ട് ആരോ ഇങ്ങോട്ട് വണ്ടി ഓടിപ്പിച്ചത് പോലെ....... എന്റെ മനസ്സ് എന്റെ കൂടെ ഇല്ലായിരുന്നു... “ആാാാാ.....................................................” അവിടെ നിന്നുകൊണ്ട് ഒന്ന് അലറി വിളിച്ചപ്പോൾ ദേഷ്യം ഒന്ന് അടങ്ങിയ പോലെ...... കിതച്ചുകൊണ്ട് ഞാൻ അടുത്ത് കണ്ട പാറ കല്ലിലേക്ക് ഇരുന്നു.... “ഷിറ്റ്........ അയ്യോ...............” ദേഷ്യത്തിൽ അടുത്ത് കണ്ട കല്ലിൽ ഇട്ട് ഒന്ന് കുത്തിയപ്പോൾ കൈ നന്നായി വേദനിച്ചു.... എന്തിനാണ് ഞാൻ ഇപ്പൊ ഇത്ര ഷോ കാണിച്ചത്?? എന്റെ മീനൂട്ടി, അവളോട് പറ്റില്ല എന്ന് തറപ്പിച്ച് പറഞ്ഞിട്ട് മറ്റേ പൂറിമോളെ ചവിട്ടി പുറത്താകേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ..... എങ്കിലും മീനു എന്താ ഇങ്ങനെ?? ഇത്ര ഒക്കെ സംഭവിച്ചിട്ടും അവൾ ഒന്ന് വന്ന് കള്ള കണ്ണീരും കാട്ടി അഭിനയിച്ചപ്പോഴേക്കും പെണ്ണിന്റെ മനസ്സ് അലിഞ്ഞു..... എന്തായാലും ഇനിയും മണ്ടനാവാൻ

💬 Comments

View all comments