Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
കൊണ്ടും എന്റെ കവിളിൽ തലോടി കൊണ്ട് ആശ്വസിപ്പിക്കാനായി മീനു പറഞ്ഞു...... എന്റെ വരവ് കണ്ടിട്ട് തോറ്റു തുനം പാടി വരുകയാണെന്ന് കരുതി കാണും...“എന്തിനാ വേറെ ട്രൈ ചെയ്യുന്നേ, ചിന്നൂന്റെ പൊട്ട ടീമിൽ കളിക്കണ്ടേ??”
ചിരിച്ചുകൊണ്ട് ഞാൻ അത് പറഞ്ഞപ്പോൾ മീനു കാര്യം മനസ്സിലാവാതെ എന്നെ തന്നെ നോക്കി നിന്നു,
“എഡീ മണ്ടൂസേ എനിക്ക് സെലെക്ഷൻ കിട്ടീന്ന്........”
അത് കേട്ടതും മീനു ഒന്ന് ശ്വാസം ഉള്ളിലേക്ക് നീട്ടി വലിച്ച് വിട്ടു.... എന്നിട്ട് കണ്ണും പൂട്ടിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് കിടന്നു.....
“ഹോ ആ പെണ്ണിനെ ഞാൻ കൊല്ലും”
എന്റെ നെഞ്ചിൽ കിടന്ന് മീനു പിറുപിറുത്തു
“ആരെ കൊല്ലുന്ന കാര്യമാണ് മീനൂട്ടി പറയുന്നേ??”
“അവളെ ആ ചിന്നൂനേ....... കുരങ്ങത്തി...... ......... ഞാൻ വിളിച്ചപ്പോൾ അവൾ പറഞ്ഞത് ലുട്ടൂസിന് സെലെക്ഷൻ കിട്ടിയില്ല ന്നാ”
അതും പറഞ്ഞ് ചിന്നൂനോടുള്ള ദേഷ്യം പെണ്ണ് എന്റെ നെഞ്ചിൽ കടിച്ച് ഒതുക്കി
“പക്ഷെ ഒരു പ്രശ്നമുണ്ട് മീനൂസേ, ഒന്നര മാസം ക്യാമ്പ് ആണ്...... അത് അറ്റൻഡ് ചെയ്യണം.......... അവിടെ തന്നെ നിൽക്കണം വീട്ടിലേക്ക് വരാനൊന്നും പറ്റില്ല”
ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ച പ്രതികരണം ആയിരുന്നില്ല മീനൂന്, അവൾക്ക് അതൊന്നും വിഷയമേ അല്ലാത്ത പോലെയാണ്..... . പക്ഷെ എനിക്ക് നല്ല വിഷമമുണ്ട്, ഇതിനെ കുറച്ച് ദിവസം പോലും വിട്ടു നിൽക്കാൻ എനിക്ക് കഴിയില്ല“ഒന്നര മാസം അല്ലേ.... അത് ഇതാന്ന് പറയുമ്പോ തീരും, അല്ലെങ്കിലും ഭാവിയിൽ വല്യ കളിക്കാരൻ ആയാൽ പിന്നെ വല്ലപ്പോഴും അല്ലേ വീട്ടിൽ വരാൻ പറ്റു.... അതോണ്ട് ഞാൻ ഇപ്പോഴേ ഇത് ശീലിക്കുന്നത് നല്ലതാണ്”
മുഖത്ത് ഒരല്പം പോലും സങ്കടം ഇല്ലാതെ മീനു അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും അന്തംവിട്ടു പോയി, അവൾ ഇങ്ങനെ പറയുമെന്ന് ഞാൻ ഒട്ടും കരുതിയില്ല.....
“എന്നാലും മീനൂട്ടി............ നീ ഇവിടെ ഒറ്റയ്ക്ക്....”
“അയ്യേ അതിന് ഞാൻ ഒറ്റയ്ക്ക് അല്ലല്ലോ..... ശ്രീക്കുട്ടിയും ഇല്ലേ”
എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് മീനു പറഞ്ഞു....
“ഓ അതിലും ഭേദം നീ ഒറ്റയ്ക്ക് നിൽക്കുന്നതാണ്”.
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു
“എന്റെ ലുട്ടൂസ് ഒന്നുകൊണ്ടും പേടിക്കണ്ട, ഞാൻ ഇവിടെ
💬 Comments
View all comments