0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.9K
അതുകൊണ്ട് തന്നെ മീനു മേരിയുടെ വാലായി നടന്നു.... മേരിയേ ഇങ്ങനെ വല്ലപ്പോഴുമേ കിട്ടുള്ളൂ, ആ അവസരം മീനു പാഴാക്കിയില്ല.... കെട്ടിയോനായ എന്നെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ മീനു അവളുടെ അമ്മായിയമ്മയുടെ അല്ല മേരിയമ്മയുടെ കൂടെ നടന്നു..... ഇപ്പോ എനിക്ക് അസൂയ ഒന്നും ഇല്ല ട്ടോ, എന്റെ പെണ്ണിന്റെ സന്തോഷം അല്ലേ എന്റെ സന്തോഷം.... എന്നാലും ഇടയ്ക്ക് ചെറുതായിട്ട്............ ഇടയ്ക്ക് ശ്രീലക്ഷ്മിയോടും മേരി കുറച്ചുനേരം സംസാരിക്കുന്നത് കണ്ടു, പ്രെഗ്നൻസി സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അങ്ങനെ പലതും.... വൈകുന്നേരം രമേശേട്ടൻ വന്നപ്പോൾ പുള്ളിയുടെ കൂടെ ഇറങ്ങുന്നതിനു മുൻപ് മേരി എന്നെ വിളിച്ച് കുറച്ചുനേരം എന്നോട് ഒറ്റയ്ക്ക് സംസാരിച്ചു...... “മോനു........ മോള് എന്നോട് എല്ലാം പറഞ്ഞു, സാരമില്ല...... എല്ലാം നല്ലതിന്
ആയില്ലേ........ ഇതിലും നല്ലൊരു കൊച്ചിനെ മോനുന് കിട്ടില്ല......... അത് ഒരു പാവം ആണ് ലേ, അമ്മച്ചിക്ക് അന്ന് പറഞ്ഞത് തന്നെയാണ് പറയാനുള്ളത്...... അതിനെ കരയിപ്പിക്കരുത്......... എന്റെ മോൻ അത് ചെയ്യില്ല എന്ന് അമ്മച്ചിക്ക് ഇപ്പോ ഉറപ്പാണ്......” മേരി പിന്നെയും എന്തൊക്കെയോ പറഞ്ഞു, ഞാൻ എല്ലാം കേട്ട് നിന്ന് മൂളി,“എന്ന ശരി മോനു, ഞാൻ പോട്ടേ....... അപ്പൻ എത്തുന്നതിനു മുന്നെ എത്തണം......... പിന്നെ നാളെ ഒന്നും നോക്കണ്ട, തകർക്കണം....... ഓൾ ദി ബെസ്റ്റ്......” എന്നും പറഞ്ഞ് എന്റെ നെറുകയിൽ ഒരു സ്നേഹചുംബനം സമ്മാനിച്ചിട്ടാണ് മേരി പോയത്...... മീനൂനും കൊടുത്തു രണ്ട് സ്നേഹചുംബനങ്ങൾ...... ഇല്ലെങ്കിൽ അവൾ പിണങ്ങും എന്ന് കരുതിയിട്ട് ആവണം, അല്ലാതെ എന്നെക്കാൾ മേരിക്ക് അവളോട് ഇഷ്ടക്കൂടുതൽ ഒന്നുമില്ല......... അല്ല പിന്നെ................ “ഞാൻ ഒന്ന് ജോഗ്ഗിങ്ങിന് പോയിട്ട് വരാട്ടോ മീനൂട്ടി” മേരി

💬 Comments

View all comments