0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.9K
പോയ കാറിന്റെ പിന്നാമ്പുറം നോക്കി നിന്ന മീനുവിനോട് ഞാൻ പറഞ്ഞു “അത് എന്തിനാ??” “നാളെ കളിക്കാൻ ഉള്ളതല്ലേ, കുറച്ചായി ശരീരം ഒന്ന് അനങ്ങിയിട്ട്......... വേറെ വ്യായാമം ഒന്നും നടക്കുന്നില്ലലോ” ഞാൻ ഒന്ന് അർത്ഥം വെച്ച് നെടുവീർപ്പ് ഇട്ടുകൊണ്ട് പറഞ്ഞിട്ടും ഒട്ടും കണ്ണിൽ ചോര ഇല്ലാതെ “പോയിട്ട് വാ” എന്നും പറഞ്ഞ് മീനു എന്നെ യാത്രയാക്കി.... ആത്മാർത്ഥമായി ശരീരം അനങ്ങാൻ വേണ്ടി തുടങ്ങിയ എന്റെ ജോഗിങ് ചെന്ന് അവസാനിച്ചത് അടുത്തുള്ള പാർക്കിലാണ്..... അവിടെ ധാരാളം ആളുകൾ വൈകുന്നേരം നടക്കാൻ വന്നിരുന്നു, കൂടുതലും മുപ്പതിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള ആന്റിമാർ........എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന ആന്റി പ്രിയൻ ഉണരാൻ അതിൽ പരം എന്ത് വേണം, ജോഗിങ് നിർത്തി ഞാൻ ഒരു മൂലയിൽ ഇരുന്ന് നന്നായി സ്കാൻ ചെയ്തു...... ട്രാക്ക് പാന്റും ബനിയനും ഇട്ടും, ചുരിദാർ ഇട്ടും സാരി ഉടുത്തും അങ്ങനെ പല വെറൈറ്റിയിൽ ഒരുപാട് ആന്റിമാർ.... “മച്ചാനും നമ്മളെ ആളാണ് ലേ” എന്റെ അടുത്ത് ഇരുന്ന പയ്യൻ എന്നെ നോക്കി അത് ചോദിച്ചപ്പോൾ അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാവാതെ ഞാൻ അവനെ സംശയത്തോടെ നോക്കി... “അല്ല ആന്റിമാരോട് ആണ് ലേ കമ്പം” ഞാൻ വെറുതെ അവനെ നോക്കി ഒന്ന് ചിരിച്ചു.....
“എന്റെ പൊന്നു മച്ചാനെ കെട്ടുകയാണങ്കിൽ അത് നമ്മളെക്കാൾ മൂത്ത ഒരു പെണ്ണിനെ തന്നെ കെട്ടണം.... ഹോ നമുക്ക് ഒക്കെ അതിനുള്ള ഭാഗ്യം കിട്ടുമോ എന്തോ..... ഹാഹ്” ഞാൻ നോക്കി കൊണ്ടിരുന്ന കറുത്ത ചുരിദാറിട്ട ഒരു ആന്റിയെ തന്നെ നോക്കി കൊണ്ട് ആ പയ്യൻ അവന്റെ ആഗ്രഹം പറഞ്ഞ് നെടുവീർപ്പിട്ടു.....

💬 Comments

View all comments