0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4481
പുതപ്പും തലയിണയും എല്ലാം എടുത്ത് തല ചായ്ക്കാൻ മുകളിലേക്ക് കയറി, ഇന്ന് നല്ല പോലെ ശരീരം അനങ്ങിയത് കൊണ്ട് നല്ലോണം ഉറക്കം വരുന്നുണ്ടായിരുന്നു...... “””അയ്യേ ലുട്ടൂസ് ഇത്ര നേരത്തെ ഉറങ്ങിയോ??””” കുറച്ച് കഴിഞ്ഞ് മുകളിലേക്ക് കയറി വന്ന മീനു ഉറങ്ങി തുടങ്ങിയ എന്നെ കുലുക്കി വിളിച്ചുകൊണ്ടു ചോദിച്ചു.... ഇന്നലെ ഉറങ്ങാത്തതിന് ആയിരുന്നു, ഇന്ന് ഇപ്പോ ഉറങ്ങിയതിന്........ വല്ലാത്ത കഷ്ടം തന്നെയാണ് ട്ടോ ഇത്.... “””എഴുന്നേൽക്ക് ലുട്ടൂസേ....... കുറച്ച് കഴിഞ്ഞ് ഉറങ്ങാ....”””” അടങ്ങി കിടന്ന് ഉറങ്ങിയ എന്റെ മൂക്ക് പിടിച്ച് വലിച്ചുകൊണ്ട് മീനു വെറുപ്പിച്ചു.... എനിക്ക് മൂക്കിന്റെ തുമ്പത് ശുണ്ഠി ഇല്ലാത്തത് പെണ്ണിന്റെ ഭാഗ്യം, ഇല്ലെങ്കിൽ അടിച്ച് തൂക്കി തറയിൽ അടിച്ചിട്ടുണ്ടാവും “””പ്ലീസ് മീനൂ........ ഉറങ്ങട്ടെ..........””” അതും പറഞ്ഞ് ഞാൻ തിരിഞ്ഞു കിടന്നു പക്ഷെ പെണ്ണ് ചൊറിയാൻ തീരുമാനിച്ചാണ് വന്നത്, തിരിഞ്ഞ് കിടന്ന എന്നെ കടിക്കാനും മാന്താനും തുടങ്ങി..... വെറുപ്പിക്കൽ അൺ സഹിക്കബിൾ ആയപ്പോൾ ഞാൻ തിരിഞ്ഞ് മീനൂനെ പിടിച്ച് വെച്ച് അവളെ മേലേ കയറി കിടന്നു...... “””ആാാാാ ലു......ട്ടൂ..........മാറ് മാറ് ശ്വാസം മുട്ടുന്നു........ .പ്ലീസ്....... അയ്യോ...””” പെണ്ണ് കിടന്ന് അലറി വിളിക്കാൻ തുടങ്ങി “ഒച്ച ഇടല്ലേ പെണ്ണേ........ ഓപ്പൺ എയർ ആണ്, ആരെങ്കിലും കേൾക്കും”””” “””ന്ന മാറ്....... ന്ക്കി വേദന എടുക്കുണു””” മീനു ചിണുങ്ങിക്കൊണ്ട് പറഞ്ഞു “””അയ്യോ എന്തൊരു പാവം...... മര്യാദയ്ക്ക് അടങ്ങി കിടന്ന എന്നെ വെറുപ്പിച്ചിട്ടല്ലേ....”””
“””പ്ലീസ് ലുട്ടാപ്പി....... മീനു പാവല്ലേ..... ശരിക്കും വേദന ണ്ട്”””” ആ പറഞ്ഞത് ഉടായിപ്പാണെന്ന് എനിക്ക് അറിഞ്ഞൂടെ...... കാരണം അവളുടെ ദേഹത്ത് കനം കൊടുക്കാതെയാണ് ഞാൻ കിടക്കുന്നത്....“””ഓക്കെ ശരി..... നൂറ് പ്രാവശ്യം സോറി ശക്തിമാൻ പറഞ്ഞ വിടാം””” ഞാൻ പുരികം പൊക്കി കളിച്ചുകൊണ്ട് ചോദിച്ചപ്പോൾ പെണ്ണ് സ്ഥിരം നമ്പർ ഇറക്കി, കീഴ് ചുണ്ട് വിടർത്തികൊണ്ടുള്ള പരിഭവം...... പക്ഷെ അതൊന്നും ഇവിടെ ഏൽക്കില്ല...... നിന്റെ കെട്ടിയോൻ ഒരു സാഡിസ്റ്റ് ആണെന്ന് നിനക്ക് ഇത്ര ആയിട്ടും മനസ്സിലായില്ലേ ചക്കരെ....“”””വേഗം പറഞ്ഞോ....”””” “”””നോ പറയില്ല.....””” “””എന്ന ശരി എന്റെ പൊന്നുമോള് നാളെ രാവിലെ എങ്ങനെ താഴേക്ക് ഇറങ്ങുമെന്ന് എനിക്ക് ഒന്ന് കാണണം”’”” ഇപ്പോ നല്ല ഉറക്കശീണം

💬 Comments

View all comments