0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4487
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് എല്ലാവരും കൂടെ കൂട്ടം കൂടി ഇരുന്ന് സംസാരിക്കുമ്പോഴാണ് ഫോൺ അടിഞ്ഞത്, സ്‌ക്രീനിൽ മീനൂട്ടി എന്ന പേര് കണ്ടപ്പോൾ തോന്നിയ സന്തോഷം, അത് പറഞ്ഞറിയിക്കാൻ വാക്കുകളില്ല... ഞാൻ ഫോണും എടുത്ത് ഹാളിന് വെളിയിലേക്ക് ഓടി...... “””ഹലോ മീനൂസേ എന്തായി??””” ഫോൺ എടുത്ത പാടെ ഞാൻ ചാടി കയറി ചോദിച്ചു... “””അതെന്ത് ചോദ്യ ലുട്ടൂസേ...... ഈ യാമിനിനെ അങ്ങനെ അവർക്ക് ഒഴുവാക്കാൻ പറ്റോ””” നല്ല ഗമയിലാണ് പെണ്ണിന്റെ സംസാരം, അപ്പൊ ജോലി കിട്ടി... എനിക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ, പിന്നെ കുറച്ചു നേരത്തേക്ക് അവൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല... “””ഹേലോ ലുട്ടാപ്പി പോയോ...... കൂയ്.........””” “””ഇല്ല പറഞ്ഞോ””” “””ഇന്റർവ്യൂ നടത്തിയ മാഡം ലുട്ടൂസിനോട്‌ അന്വേഷണം പറയാൻ പറഞ്ഞിണ്ട് കേട്ടോ...””” “””എന്നോടോ?? എന്തിന്??””” “””ലുട്ടൂസേ ലുട്ടൂസ് സ്റ്റാർ ആയില്ലേ ഇവിടെ””” “””കാര്യം പറ പെണ്ണേ....””” അവളെ ചിരിയും സംസാരവും ഒക്കെക്കൂടെ എന്നെ കളിയാക്കുകയാണെന്ന് തോന്നുന്നു... “””എന്താണ് പാസ്സ്ഔട്ട്‌ ആയിട്ട് ഇത്ര കാലം ആയിട്ട് ജോലിക്ക് കേറാഞ്ഞതെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു വീട്ടീന്ന് വിടാഞ്ഞിട്ടാണെന്ന്....... അപ്പൊ അവർ ചോദിച്ചു എന്നിട്ട് ഇപ്പോ എന്ത് പറ്റി വീട്ടുകാർക്ക് ബോധോദയം വന്നോ ന്ന്.......... ഞാൻ പറഞ്ഞു അല്ല കല്യാണം കഴിഞ്ഞു ഹുസ്ബൻഡ് എന്റെ ആഗ്രഹങ്ങൾക്ക് എല്ലാം ഫുൾ സപ്പോർട്ട് ആണെന്ന്, അങ്ങനെ കുറെ വെറുതെ ആവശ്യം ഇല്ലാതെ പൊക്കി അടിച്ചിട്ടുണ്ട്””””
“”””ആവശ്യം ഇല്ലാതെയോ?? സത്യം അല്ലേ ഡീ കുരിപ്പേ”””” “””അത്ര സത്യം ഒന്നുമല്ല...... കുഞ്ഞി വാവേന്റെ കാര്യം??””” മീനു പകുതിക്ക് നിർത്തി, എന്റെ മറുപടി കേൾക്കാൻ...... നൈസ് ആയിട്ട് ഇടയ്ക്ക് ഗോൾ അടിക്കാനുള്ള ശ്രമം..... ഇവിടെ Catamounts ന്റെ ടീമിൽ മുനിൽ കപ്പി നിന്ന് ഗോൾ അടിക്കാൻ ആളെ വേണമെങ്കിൽ മീനൂനെ വിളിക്കാം “””ന്ക്കി അറിയാ ലുട്ടൂസ് സമ്മതിക്കുമെന്ന്””” എന്റെ ഭാഗത്തു നിന്ന് മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് അവൾ തന്നെ പറഞ്ഞു... “”ഉവ്വ ഉവ്വേ....”” “”പിന്നെ പറ ലുട്ടൂസേ......... എങ്ങനെ ണ്ട് അവിടെ””” “”ഇവിടെ അടിപൊളിയാണ്..... പക്ഷെ എന്റെ മീനൂട്ടിനെ ഞാൻ ഇപ്പോഴേ മിസ്സ്‌ ചെയ്യാൻ തുടങ്ങി”””

💬 Comments

View all comments