Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
ആശുപത്രിയിൽ തന്നെ ആയിരുന്നു, അവിടുന്ന് ഡിസ്ചാർജ് ആവുന്ന ദിവസം മേരി അവളെ വീട്ടിലേക്ക് കൊണ്ടുപോവാൻ നിർബന്ധിച്ചെങ്കിലും ഞാൻ അതിനെ എതിർത്തു....... പക്ഷെ എന്റെ എതിർപ്പിന് വലിയ വിലയൊന്നും കൽപ്പിക്കാതെ മേരി തീരുമാനത്തിൽ ഉറച്ചു നിന്നു... ഒടുക്കം മേരിയുടെ നിർബന്ധത്തിന് എനിക്ക് വഴങ്ങേണ്ട വന്നു, ഹോസ്പിറ്റലിൽ നിന്ന് മീനൂനെ കൊണ്ട് നേരെ ഞങ്ങടെ തെക്കേപ്പറമ്പ് വീട്ടിലേക്കാണ് പോയത്, “”ഈ പിഴച്ചവളെയും കൂട്ടി എന്റെ വീടിന്റെ പടി കയറരുത്”” എന്ന് പറഞ്ഞ പിശുക്കൻ മത്തായി ഞങ്ങളെ ഇരു കൈയും നീട്ടി സ്വീകരിച്ചു.... എന്റെ അല്ലേ അപ്പൻ, ദേഷ്യം പിടിച്ചാൽ ചിന്തിക്കാതെ ഓരോന്നും വിളിച്ച് പറയും, പിന്നെ കുറച്ച് അധികം വാശിയും ഉണ്ട്...... എന്തൊക്കെ ആണെങ്കിലും ഇപ്പോ പുള്ളിക്ക് മീനൂ എന്ന് പറഞ്ഞാൽ ജീവനാണ്........
പിന്നീടുള്ള ദിവസങ്ങൾ ഞാനും മേരിയും മീനൂനേ മത്സരിച്ച് ശുശ്രൂഷിച്ചു...... പെണ്ണ് പതുക്കെ പതുക്കെ റിക്കവർ ആയി വരുന്നുണ്ട്, ഇപ്പോ വാക്കിങ് സ്റ്റിക്ക് കുത്തി നടക്കാൻ ഒക്കെ തുടങ്ങിയിട്ടുണ്ട്..... ആക്‌സിഡന്റ് കഴിഞ്ഞതിനു ശേഷം കുറച്ച് ദേഷ്യവും വാശിയും ഒക്കെ കൂടിയിട്ടുണ്ടോ എന്നെ സംശയം ഉള്ളു.....
പിന്നെ ഈ കാലയളവിൽ രണ്ട് സംഭവങ്ങൾ കൂടെ നടന്നിരുന്നു.... ഒന്ന് ഞാൻ Catamounts FCക്ക് വേണ്ടി ഒരു സീസൺ കളിച്ചു.... മീനൂന്ടെ ഈ അവസ്ഥ കാരണം എനിക്ക് ഒന്നിനും വലിയ താല്പര്യം ഇല്ലായിരുന്നു, പിന്നെ എല്ലാവരുടെയും നിർബന്ധം കാരണം കിട്ടിയ അവസരം പാഴാക്കിയില്ല..... പക്ഷെ അതുകൊണ്ടും വലിയ നേട്ടം ഒന്നും ഉണ്ടായില്ല കേട്ടോ...... Catamounts FC, സെമി പോലും കാണാതെ നല്ല അന്തസായി പൊട്ടി പാളീസായി, ഞാനും വലിയ മുന്തിയ കളി ഒന്നും കളിച്ചില്ല...... അതാണ് ഒരു സംഭവം
രണ്ടാമത്തെ സംഭവം ആണ് ഇപ്പോ ആശുപത്രിയിൽ ഹൈദർ ഇക്കയുടെ കത്തിയും കേട്ട് ഇരിക്കുന്നത്...... രവീന്ദ്രൻ അങ്കിൾ, എന്റെ അമ്മായിയപ്പൻ...... മീനൂന്റെ തന്ത........ എന്റെ കൂട്ടുക്കാരൻ ജിംഷിയുടെ ഇക്ക വഴി കുറച്ച് ബുദ്ധിമുട്ടിയാണ് ദുബായിൽ നിന്നും ഒളിച്ചോടി ഒമാനിൽ ഒട്ടകത്തെ മേയ്ച്ചുകൊണ്ട് നടന്ന മൂപ്പീനേ പൊക്കിയത്........ ദുബായ് ജയിലിലെ സുഖവാസം കാരണം മാനം നൊന്ത് ഒളിച്ചോടിയത് ആയിരുന്നു പാവം.....
ജീവിതത്തിലേക്ക് മടങ്ങി വന്ന മീനൂന്
💬 Comments
View all comments