0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.9K
പറഞ്ഞ കേൾക്കൂലേ.... പ്ലീസ് ഒന്ന് അവൾക്ക് പറയാനുള്ളത് കേൾക്ക്.......... പ്ലീസ്.........”””” ““”മ്മ........””” മീനു കുറെ പറഞ്ഞപ്പോൾ ഞാൻ സമ്മതം ഒരു മൂളലിൽ ഒതുക്കി.... അത് ആ ചീലച്ച്മിയുടെ മുതല കണ്ണീരിൽ മീനു വീണത് പോലെ ഞാൻ വീഴില്ല എന്ന പൂർണ്ണബോദ്ധ്യം എനിക്ക് ഉള്ളതുകൊണ്ടാണ്.... പിന്നെ അവളുടെ ഈ വരവിന്റെ ഉദ്ദേശം, അവളും എന്റെ ഉറ്റ ചങ്ങാതിയായി നടന്ന ആ പൂറനും കൂടെ ഈ കാണിച്ച് കൂട്ടിയത് എല്ലാം എന്തിനായിരുന്നു..... അതെല്ലാം എനിക്ക് അറിയണമെന്നുണ്ട്...... അവൾ സത്യം പറയാൻ സാധ്യത കുറവാണ്, എന്നാലും കേട്ട് നോക്കാം...... “””ചക്കര ലുട്ടാപ്പി””” എന്റെ കവിളിൽ ഒരുമ്മ തന്നിട്ട് മീനു മറ്റവളെ വിളിക്കാൻ അകത്തേക്ക് പോയി, ഇങ്ങനെ ഒരു പെണ്ണ്..... ഇതിനെ ഒന്ന് ഉപദേശിച്ച് നേരെയാക്കി എടുക്കണം....
മീനു അകത്തേക്ക് പോയി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ പിന്നിൽ ഒരു കാൽ പെരുമാറ്റം കേട്ടു.... അത് അവളാണ് ചീലച്ച്മി....... ഞാൻ തിരിഞ്ഞ് നോക്കാൻ നിന്നില്ല...... “””ഇ.............ഇ......ച്ചാ.........യാ........””” കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും ആ വിളി...... ഞാൻ ഒന്ന് തിരിഞ്ഞിട്ട് പറയാൻ വന്നത് വേഗം പറഞ്ഞ് തോലയ്ക്ക് എന്ന മട്ടിൽ ഒന്ന് മൂളി..... “””ഇച്ചായന് എന്നോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്ന് അറിയാം.... അത് ഞാൻ അർഹിക്കുന്നുമില്ല..... പക്ഷെ എനിക്ക് എല്ലാം ഇച്ചായനോട് തുറന്ന് പറയണം, എന്നാലേ എനിക്ക് സമാധാനം കിട്ടു.......””” ഇടയ്ക്ക് വിതുമ്പി കൊണ്ട് അവൾ പറഞ്ഞ് തുടങ്ങി...... വലിച്ച് നീട്ടാതെ വേഗം പറയാനുള്ളത് പറ എന്ന് പറയാൻ തോന്നിയെങ്കിലും അവളോട് സംസാരിക്കാനുള്ള താല്പര്യ കുറവ് കാരണം മിണ്ടാതെ നിന്നു... “””ഈ കുഞ്ഞ്....... ഇത് ഹരിയേട്ടന്റെയാണ്.......

💬 Comments

View all comments