0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.9K
അതോടെ ഞാൻ പറഞ്ഞതിന്റെ സത്യാവസ്ഥ അവൾക്കും ബോധ്യമായി എന്നത് ആ മുഖ ഭാവത്തിൽ നിന്നും വ്യക്തം.... “ഇങ്ങട് വാഡീ.............” കീഴ് ചുണ്ട് വിടർത്തി പരിഭവിച്ച് നിന്ന മീനൂനെ ഞാൻ വലിച്ച് എന്റെ ദേഹത്തേക്ക് ഇട്ടപ്പോൾ പെണ്ണ് ചിരിച്ചുകൊണ്ട് എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു......... അത് ശരി, അപ്പൊ പരിഭവം അടവായിരുന്നു ല്ലേ....... “””ലുട്ടൂസേ ഞാൻ ഒരു കാര്യം പറഞ്ഞ ദേഷ്യം പിടിക്കോ??” കുറച്ചു നേരം കഴിഞ്ഞ് എന്റെ നെഞ്ചിൽ തലവെച്ചു കിടന്നുകൊണ്ട് തന്നെ മീനു ചോദിച്ചു..... “നീ പറ മീനൂസേ........” “”അതില്ലേ......... പിന്നെ............ അത്.......... ശ്രീക്കുട്ടി............”””” “മതി........ പറയണ്ട......... എനിക്ക് ദേഷ്യം പിടിക്കും””” അവൾ തപ്പി തടഞ്ഞ് പറയാൻ പോവുന്നത് ആ ചീലച്ച്മീന്റെ കാര്യം ആണെന്ന് മനസ്സിലായപ്പോൾ ഞാൻ ചാടി കയറി പറഞ്ഞു..... കാരണം അവളെ പറ്റി ഒന്നും എനിക്ക് കേൾക്കാൻ താല്പര്യമില്ല
“”പ്ലീസ് ഞാൻ...........”” “”വേണ്ട മീനു........ അവളെ പറ്റി ഒന്നും പറയണ്ട......... ആ വിഷയം നമുക്ക് വിടാം... പ്രസവം കഴിയുന്നത് വരെ അവൾ വേണമെങ്കിൽ ഇവിടെ നിന്നോട്ടെ...... അതിൽ കൂടുതൽ ഒന്നും വേണ്ട, എനിക്ക് കേൾക്കാനും താല്പര്യമില്ല” എന്തോ പറയാൻ വന്ന മീനൂന്റെ വായ് പൊത്തി പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു “”അതല്ല ലുട്ടൂസേ..... ശ്രീക്കുട്ടിക്ക് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു, ഒന്ന് കേട്ടൂടെ.....””” “”വേണ്ട........ എനിക്ക് ഒന്നും കേൾക്കണ്ട””” “”പ്ലീസ് ലുട്ടൂസേ...... അവൾ ഇന്ന് എന്നോട് ഒരുപാട് നേരം സംസാരിച്ചു........ അത് ഹരിയുടെ കുഞ്ഞാണ്......... പാവം.... അതിന് നല്ല വിഷമമുണ്ട്, ലുട്ടൂസിനോട്‌ ഒന്ന് സംസാരിക്കണം എന്ന് മാത്രമേ പറഞ്ഞുള്ളൂ..... ന്റെ ചക്കര ലുട്ടാപ്പി അല്ലേ, ഞാൻ

💬 Comments

View all comments