Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
ശരിവെച്ചു.... .
ശ്രീലക്ഷ്മിക്ക് ആ കുഞ്ഞിനെ വളർത്താൻ താല്പര്യം ഇല്ലെന്ന് അറിഞ്ഞത് തൊട്ട് ഒരു അമ്മയാവാൻ മനസ്സുകൊണ്ട് എന്റെ മീനു തീരുമാനിച്ചിരുന്നു..... അതിന് എന്റെ മൗന സമ്മതം കൂടെ കിട്ടിയപ്പോൾ പെണ്ണ് വളരെ സന്തോഷത്തിൽ ആയിരുന്നു, കുഞ്ഞിനെ മീനൂന് നൽകിയിട്ട് ശ്രീലക്ഷ്മി അവളുടെ പാട് നോക്കി പോവും, മേരിക്കും അപ്പനും മീനൂന്റെ അച്ഛനും എല്ലാം അതിൽ സന്തോഷമേ ഉള്ളു..... എനിക്ക് മാത്രം ചെറിയ നിരാശ ഉണ്ടായിരുന്നു, പക്ഷെ അത് ആ പിടുങ്ങിനെ കണ്ടതോടെ മാറി
“””ലുട്ടൂസേ വാവയ്ക്ക് എന്താ പേരിടാ??””
“”തിയാഗോ.....””
ഒട്ടും ചിന്തിക്കാതെ ഞാൻ പറഞ്ഞു, കാരണം അവനെ കണ്ട നിമിഷം ഞാൻ ആ പേര് മനസ്സിൽ കണ്ടതാണ്.... “”തിയാഗോ”” കാൽപന്ത് കളിയിലെ മിശിഹായുടെ മൂത്ത മകൻ.......
അത് ഇഷ്ടപ്പെട്ടു എന്ന രീതിയിൽ മീനു എന്നെ മുറുകെ കെട്ടിപ്പിടിച്ചു, ഞങ്ങൾ രണ്ടുപേരും അങ്ങനെ കിടന്ന് ചെറുതായി മയങ്ങി......
അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നു വന്നവൾ, ഇന്ന് എനിക്ക് എല്ലാം എല്ലാം ആണ്..... ഇന്ന് എന്റെ ലോകം ഇവളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു..... ഇവളെ ഇങ്ങനെ നെഞ്ചോട് ചേർത്തു പിടിച്ചു കിടക്കുന്നതിലും സുന്ദരമായ നിമിഷം വേറെ ഇല്ല...... അതെ ഞാൻ ഇപ്പോൾ ഏറ്റവും മനോഹരമായ നിമിഷം ആസ്വദിക്കുകയാണ്.....
തല്കാലത്തേക്ക് അവസാനിപ്പിക്കുന്നു
ടോണിയും യാമിനിയും ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളു, അതുകൊണ്ട് തന്നെ അവരുടെ കഥ ഇനിയും പറയാനുണ്ട്....
ജോലി തിരക്കാണ്, അതുകൊണ്ട് തന്നെ ഇപ്പോൾ ഞാൻ ഇങ്ങനെ ഒരു തുടർകഥ എഴുതിയാൽ അത് ഓരോ ഭാഗവും ഇങ്ങനെ ലാഗ് അടിച്ച് പോകും..അത് ആസ്വാദനത്തെ നന്നായി ബാധിക്കും എന്നറിയാം, അതാണ് ഞാൻ ഇങ്ങനെ ഒരു സ്ഥലത്തു വെച്ച് ഈ കഥ അവസാനിപ്പിച്ചത്, ഇപ്പോഴത്തെ ഈ തിരക്ക് ഒന്ന് ഒതുങ്ങിയിട്ട് സീസൺ 2 ആയി വരാം.....
പക്ഷെ അതിന് മുന്നെ ഈ ഭാഗത്തെ കുറിച്ചുള്ള നിങ്ങളുടെ വിശദമായ അഭിപ്രായം പ്രതീക്ഷിക്കുന്നു, നിങ്ങളുടെ അഭിപ്രായം കേട്ടിട്ട് തീരുമാനിക്കാം രണ്ടാം ഭാഗം വേണോ വേണ്ടേ എന്ന്
വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ
സ്നേഹപൂർവ്വം
Hyder Marakkar?
💬 Comments
View all comments