Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
അവൾ അകത്തേക്ക് പോയി, പക്ഷെ ഞാൻ അവൾ പറഞ്ഞ കാര്യങ്ങൾ തന്നെ ഓർത്ത് അവിടെ നിന്നു....
ശ്രീലക്ഷ്മിയും ഹരിയും തമ്മിൽ കുറെ കാലമായി അടുപ്പത്തിൽ ആയിരുന്നു.... അതെ എന്നെ അതിനിടയിലേക്ക് ഒരു കോമാളിയായി വലിച്ച് ഇഴയ്ക്കുന്നതിന് മുന്നെ തന്നെ അവർ തമ്മിൽ അടുപ്പത്തിൽ ആയിരുന്നു... ഹരി പറഞ്ഞിട്ടാണ് ശ്രീലക്ഷ്മി ഇങ്ങനെ ഒരു നാടകത്തിന് കൂട്ട് നിന്നത്.... അവളുടെ മനസ്സിൽ ഹരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.... എന്നും....... അതിന് അവൾ പറഞ്ഞ ഒരു ഉദാഹരണം, ഞാൻ ഒരുപാട് തവണ രാത്രി അവളുടെ വീട്ടിൽ കയറിയിട്ടും ഞങ്ങൾ തമ്മിൽ കാര്യമായിട്ട് ഒന്നും സംഭവിച്ചിട്ടില്ല.... എല്ലാത്തിനും അവൾ നിയന്ത്രണം വെച്ചിരുന്നു........ അതൊക്കെ വിശ്വസിക്കാം, പക്ഷെ ഹരി എന്നെ ചതിക്കാൻ കാരണം....... അത് വിശ്വസിക്കാൻ പാടാണ്...
പൈസയ്ക്ക് വേണ്ടി അവൻ ഒരിക്കലും എന്നോട് ഇങ്ങനെ ചെയ്യില്ല, കാരണം അവന് പൈസ വല്ലതും ആവശ്യം വന്ന അത് ഞാൻ എങ്ങനെയെങ്കിലും ഒപ്പിക്കും എന്ന് അവന് അറിയുന്നതല്ലേ..... പിന്നെ എന്നോട് പൈസ ചോദിക്കാൻ അവന് എന്തിനാണ് മടി......
അവള് പറഞ്ഞത് ഹരിക്ക് കുറച്ചധികം പണം ആവശ്യം ഉണ്ടായിരുന്നു, അത് എന്നോട് നേരിട്ട് ചോദിക്കാൻ മടിയായിട്ട് അവള് വഴി എന്റെ കയ്യിൽ നിന്ന് പണം അടിച്ചു മാറ്റാൻ ആയിരുന്നു പ്ലാൻ എന്നാണ്.....
അത് എനിക്ക് വിശ്വസിക്കാൻ പറ്റില്ല, ഒന്നുകിൽ ഇവൾ പറയുന്നത് കള്ളം.... അല്ലെങ്കിൽ ഹരി ഇവളെയും പറ്റിച്ചതാണ്
തീർച്ച
പത്ത് ലക്ഷം കൊടുത്താൽ ഏതോ ഫേമസ് സംവിധായകന്റെ അസിസ്റ്റന്റ് ആകാമെന്ന് അവനോട് ആരോ പറഞ്ഞിരുന്നു പോലും........... അങ്ങനെ ഒരു സംഭവം ഉണ്ടെങ്കിൽ അവൻ അത് ആദ്യം വന്ന്
💬 Comments
View all comments