Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
ഞങ്ങളോട് പറയുമായിരുന്നു.... “”മച്ചാനെ ഇങ്ങനെ ഒരു സംഭവം ഉണ്ട്, എന്താ ചെയ്യാ ന്ന്””” അല്ലാതെ ഇങ്ങനെ വളഞ്ഞ വഴിയിലൂടെ എന്റെ കയ്യിൽ നിന്ന് പണം പറ്റിക്കാൻ അവൻ ഒരിക്കലും ശ്രമിക്കില്ല......
അവർ പ്ലാൻ ചെയ്‌തത് പോലെ കാര്യങ്ങൾ നടക്കുന്നതിന് മുന്നെ അവർ തമ്മിലുള്ള ബന്ധം ഞാൻ അറിഞ്ഞത് കൊണ്ടാണ് ഹരി വീട്ടിൽ നിന്ന് കിട്ടിയ പൈസയും വെച്ച് നാട് വിട്ടത്....... പോവുമ്പോൾ എല്ലാം ശരിയായിട്ട് അവളെയും കൊണ്ടുപോവാം എന്ന് പറഞ്ഞിരുന്നു, പക്ഷെ ഇപ്പോ അവന്റെ വിവരം ഒന്നും ഇല്ല.....
അപ്പോഴാണ് അവൾക്ക് ഹരി അവളെയും ചതിച്ചു എന്ന് മനസ്സിലായത്,
കൂടെ നടന്ന ഉറ്റ സുഹൃത്തിനെ ചതിച്ചവൻ..... നൊന്തു പെട്ട അമ്മയെ ചതിച്ചവൻ....... വളർത്തി വലുതാക്കിയ അച്ഛനെ ചതിച്ചവൻ........ അവൻ അവളെയും ചതിക്കും എന്ന് മനസ്സിലാക്കാൻ അവൾ വൈകിപ്പോയി
ഇപ്പോ ഇതാ അവന്റെ കുഞ്ഞിനേയും വയറ്റിൽ ഇട്ട് ഇവിടെ ഈ അവസ്ഥയിൽ, പക്ഷെ എല്ലാം അവൾ സ്വയം വരുത്തി വെച്ചതാണ്........
അവൾ പറഞ്ഞത് പകുതിയും സത്യമാണ്.... പക്ഷെ പൂർണ്ണമായും വിശ്വസിക്കാൻ സാധിച്ചിട്ടില്ല......... അത് അവന്റെ വായിൽ നിന്നും കേൾക്കണം.... ഹരി...... പക്ഷെ ഇനി ഈ ജന്മത്തിൽ അവനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.....
“””ലുട്ടൂസേ..............”””
അവൾ പറഞ്ഞ കാര്യങ്ങൾ ഓർത്ത് നിന്ന എന്നെ മീനു വന്ന് പുറകിലൂടെ കെട്ടിപ്പിടിച്ചു.......
ഹോ........ ഹരിയും ശ്രീലക്ഷ്മിയും........ എന്തെങ്കിലും ആവട്ടെ...... അങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ട് ഈ സാധനത്തിനെ എനിക്ക് കിട്ടിയില്ലേ, എല്ലാം ഒരു നിയോഗം പോലെ...........
“””ശ്രീക്കുട്ടി എന്ത് പറഞ്ഞു??”””
പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ മീനു ചോദിച്ചു......
“””ഈ കിളവീനെ ഡിവോഴ്സ്
💬 Comments
View all comments