Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
ചെയ്തിട്ട് അവളെ കെട്ടുന്നോന്ന് ചോദിച്ച്....... ഞാൻ ഒന്ന് ആലോചിച്ചിട്ട് പറയാന്ന് പറഞ്ഞിട്ടുണ്ട്”””
ആാാാാ....... അത് പറഞ്ഞ് തീർന്നതും കിട്ടി തോളിൽ ഒരു നല്ല കടി..........
“””നേ ഡിവോഴ്സ് ചെയ്‌ത ഞാൻ ലുട്ടാപ്പീനേ കുന്തം വെച്ച് കുത്തി കൊല്ലും...... ഹാ നോക്കിക്കോ”””
ഭീഷണിയുടെ സ്വരത്തിലാണ് മീനു അത് പറഞ്ഞത്, പക്ഷെ എനിക്ക് പേടിയില്ല.....കാരണം കുന്തം എവിടുന്ന് കിട്ടാനാണ്..... ഇനി കിട്ടുമോ?? ഏയ്........
“”””ഞാൻ അങ്ങനെ എന്റെ മീനൂട്ടിനെ ഡിവോഴ്സ് ചെയ്യോ...........
അടുത്ത ഒന്നര മാസം തന്നെ എന്റെ പെണ്ണിനെ കാണാതെ ഞാൻ എങ്ങനെ നിൽക്കും ന്ന് ഒരു എത്തും പിടിയുമില്ല...... അപ്പോഴാണ് ഡിവോഴ്സ്””””
തമാശ പറഞ്ഞ് തുടങ്ങിയതാണെങ്കിലും പെട്ടെന്ന് നാളെ ക്യാമ്പിന് പോവേണ്ട കാര്യം ഓർത്തപ്പോൾ സങ്കടം വന്നു....... രക്തത്തിൽ അലിഞ്ഞു പോയ കാൽ പന്ത് കളിയെക്കാൾ വലിയ പലതും ഇപ്പോൾ എന്റെ ജീവിതത്തിലുണ്ട്.....
“””ദേ ലുട്ടാപ്പി വെറുതെ സെന്റി അടിക്കല്ലേ..... നോക്ക് ന്ക്കി വിഷമം ഇല്ലല്ലോ...... ഞാൻ ഹാപ്പിയാണ്......... അതോണ്ട് ലുട്ടാപ്പിയും ഹാപ്പിയായി പോയി വരണം””””
എന്നും പറഞ്ഞ് മീനു എന്നെ കെട്ടിപ്പിടിച്ചു, ഞാനും ചിരിച്ചുകൊണ്ട് മീനൂനെ ചേർത്തു പിടിച്ചു, അവളെ സന്തോഷിപ്പിക്കാൻ എങ്കിലും ഞാൻ എന്റെ വിഷമം മറച്ചു വെക്കാൻ തീരുമാനിച്ചു....
പിന്നെയും കുറെ നേരം ഞങ്ങൾ ഒരുമിച്ച് ഇരുന്ന് എന്തൊക്കയോ സംസാരിച്ചു..... മൂന്നാമത് ഒരാൾ കേട്ടാൽ ഞങ്ങൾക്ക് രണ്ടുപേർക്കും വട്ടാണെന്ന് ഉറപ്പിക്കാൻ പറ്റിയ കുറെ മണ്ടത്തരങ്ങൾ.... ഒടുക്കം വയറ് തള്ളയ്ക്ക് വിളിക്കാൻ തുടങ്ങിയപ്പോൾ എഴുന്നേറ്റു പോയി ഭക്ഷണം കഴിച്ചു....... ശേഷം പുതപ്പും തലയിണയും എല്ലാം എടുത്ത് തല ചായ്ക്കാൻ മുകളിലേക്ക് കയറി, ഇന്ന് നല്ല
💬 Comments
View all comments